scorecardresearch

സഞ്ജു ലോകകപ്പ് ടീമിലുണ്ടാകുമെന്ന് പ്രമുഖർ; ഒന്നുമുരിയാടാത്തത് ബിസിസിഐ മാത്രം!

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെലക്ടർ താനാണെങ്കിൽ ആദ്യ ചോയ്സ് സഞ്ജുവാകുമെന്നാണ് പീറ്റേഴ്‌സൺ പറഞ്ഞുവെക്കുന്നത്

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെലക്ടർ താനാണെങ്കിൽ ആദ്യ ചോയ്സ് സഞ്ജുവാകുമെന്നാണ് പീറ്റേഴ്‌സൺ പറഞ്ഞുവെക്കുന്നത്

author-image
Sports Desk
New Update
Sports | Sanju Samson | IPL 2024

ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെലക്ടർ താനാണെങ്കിൽ ആദ്യ ചോയ്സ് സഞ്ജുവാകുമെന്നാണ് പീറ്റേഴ്‌സൺ പറഞ്ഞുവെക്കുന്നത് (Photo: X/ Kevin Pietersen)

ടി20 ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപനം നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ കെവിൻ പീറ്റേഴ്‌സൺ. ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെലക്ടർ താനാണെങ്കിൽ ആദ്യ ചോയ്സ് സഞ്ജുവാകുമെന്നാണ് പീറ്റേഴ്‌സൺ പറഞ്ഞുവെക്കുന്നത്. 

Advertisment

"ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടറാണെങ്കിൽ, ഞാനാദ്യം തിരഞ്ഞെടുക്കുന്നത് സഞ്ജുവിനെ ആയിരിക്കും. ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സഞ്ജുവിനാകും," പീറ്റേഴ്‌സൺ പറഞ്ഞു. 

പീറ്റേഴ്‌സണ് പുറമെ ഹർഭജൻ സിങ് ഉൾപ്പെടെ നിരവധി താരങ്ങളും സഞ്ജുവിന് പിന്തുണയുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. രോഹിത്തിന് ശേഷം സഞ്ജുവിനെ ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായകനാക്കി വളർത്തിക്കൊണ്ടു വരണമെന്നാണ് മുൻ സ്പിന്നർ ആവശ്യപ്പെട്ടത്. അതോടൊപ്പം വിരമിച്ച നിരവധി താരങ്ങളടക്കമുള്ള പ്രമുഖരുടെ ലോകകപ്പ് ടീം പ്രവചന പട്ടികയിലും സഞ്ജുവിന്റെ പേര് ഇടം പിടിച്ചിരുന്നു.

Advertisment

അതേസമയം, അടുത്ത മാസങ്ങളിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള മത്സരം ശക്തമാകുകയാണ്. റിഷഭ് പന്തും കെ.എൽ. രാഹുലുമാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റു താരങ്ങൾ. ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിങ് തുടരുന്ന ദിനേശ് കാർത്തിക്കിനെയും ഫിനിഷറായി പരിഗണിക്കണം എന്നുള്ള ആവശ്യമുയരുന്നുണ്ട്.

പതിവിൽ നിന്ന് വ്യത്യസ്ഥമായി സ്ഥിരതയാർന്ന പ്രകടനമാണ് സഞ്ജു ഈ സീസണിൽ കാഴ്‌ചവയ്ക്കുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 385 റൺസുമായി വിരാട് കോഹ്‌ലിക്ക് പിന്നിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തും സഞ്ജു സാംസൺ നിൽപ്പുണ്ട്.

രാജസ്ഥാൻ റോയൽസിനെ ഒമ്പത് മത്സരങ്ങളിൽ നയിച്ച് എട്ടിലും വിജയിപ്പിക്കാനും പോയിന്റ് പട്ടികയിൽ എതിരില്ലാതെ മുന്നിലെത്തിക്കാനും സഞ്ജുവിനാകുന്നുണ്ട്.

Read More Sports News Here

Rajastan Royals Sanju Samson Kevin Pietersen IPL 2024 Harbhajan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: