scorecardresearch

സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണറാക്കിയിട്ട് ഗുണമുണ്ടായോ? ശശി തരൂരിന്റെ ചോദ്യം

Sanju Samson Batting Position: സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്തേക്ക് തന്നെ ഇറക്കി ഗില്ലിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റുന്നതായിരിക്കില്ലേ നല്ലത്. അഞ്ചാം സ്ഥാനത്ത് സൂര്യക്ക് ബാറ്റ് ചെയ്തുകൂടെ?

Sanju Samson Batting Position: സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്തേക്ക് തന്നെ ഇറക്കി ഗില്ലിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റുന്നതായിരിക്കില്ലേ നല്ലത്. അഞ്ചാം സ്ഥാനത്ത് സൂര്യക്ക് ബാറ്റ് ചെയ്തുകൂടെ?

author-image
Sports Desk
New Update
shashi tharoor, sanju

ശശി തരൂർ, സഞ്ജു സാംസൺ: (ഫയൽ ഫോട്ടോ)

Sanju Samson Asia Cup Batting Position: സഞ്ജു സാംസണിനെ മധ്യനിരയിലേക്ക് ഇറക്കി ശുഭ്മാൻ ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവന്ന തീരുമാനം ചോദ്യം ചെയ്ത് ശശി തരൂർ. ഏഷ്യാ കപ്പിലെ ശുഭ്മാൻ ഗില്ലിന്റെ ഓപ്പണിങ് സ്ഥാനത്തെ പ്രകടനം ആ തീരുമാനത്തെ നീതീകരിക്കുന്നുണ്ടോ എന്നും ശശി തരൂർ ചോദിച്ചു. 

Advertisment

"വിജയത്തെ വിലകുറച്ച് കാണാതെ തന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നമില്ല. വിജയകരമായി മുൻപോട്ട് പൊയ്ക്കൊണ്ടിരുന്ന സഞ്ജു-അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച്, ആ സ്ഥാനത്ത് മൂന്ന് സെഞ്ചുറി നേടിയ കളിക്കാരനെ മധ്യനിരയിൽ അദ്ദേഹത്തിന് കംഫോർട്ടബിൾ അല്ലാത്ത സ്ഥാനത്തേക്ക് ഇറക്കിയത് ശരിയാണ് എന്ന് തോന്നുന്നുണ്ടോ? ഏഷ്യാ കപ്പിലെ ഗില്ലിന്റെ പ്രകടനം ആ മാറ്റത്തെ നീതീകരിക്കുന്നുണ്ടോ?" ശശി തരൂർ ചോദിക്കുന്നു. 

Also Read: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക്കിസ്ഥാൻ ക്യാപ്റ്റൻ; കൂവലോടെ തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ

സഞ്ജുവിനെ അവൻ തിളങ്ങിയിരുന്ന ഓപ്പണിങ് സ്ഥാനത്തേക്ക് തന്നെ ഇറക്കി ഗില്ലിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റുന്നതായിരിക്കില്ലേ നല്ലത്. അഞ്ചാം സ്ഥാനത്ത് സൂര്യക്ക് ബാറ്റ് ചെയ്തുകൂടെ? എക്സിൽ ശശി തരൂർ ചോദിച്ചു. ഏഷ്യാ കപ്പിൽ മധ്യനിരയിൽ കളിച്ചിട്ടും ഗില്ലിനേക്കാൾ കൂടുതൽ റൺസ് സ്കോർ ചെയ്യാൻ സഞ്ജുവിന് സാധിച്ചു. 

Advertisment

Also Read: മാച്ച് ഫീ സൈന്യത്തിനും പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും; ഹൃദയം തൊട്ട് സൂര്യ

132 റൺസ് ആണ് സഞ്ജു ഏഷ്യാ കപ്പിൽ നാല് ഇന്നിങ്സിൽ നിന്ന് സ്കോർ ചെയ്തത്. ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ഏഴ് മത്സരത്തിലും ബാറ്റ് ചെയ്ത ശുഭ്മാൻ ഗില്ലിന് കണ്ടെത്താനായത് 127 റൺസ് മാത്രം. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങളിൽ അക്ഷർ പട്ടേലിനെ ഇറക്കിയിട്ട് പോലും സഞ്ജുവിനെ ക്രീസിലേക്ക് വീടാത്ത സാഹചര്യമുണ്ടായി.

Also Read: ആ കൈകളിൽ നിന്ന് കിരീടം വേണ്ട; ട്രോഫി എഡിറ്റ് ചെയ്ത് ചേർത്ത് ഇന്ത്യൻ കളിക്കാർ

ഏഴാമനായി പോലും സഞ്ജുവിനെ ക്രീസിലേക്ക് വിടാതിരുന്നതിന് എതിരെ വലിയ വിമർശനമാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന് എതിരെ ഉയർന്നത്. ബംഗ്ലാദേശിന് എതിരായ മത്സരത്തിലായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒമാനെതിരെ സഞ്ജു അർധ ശതകം കണ്ടെത്തിയിരുന്നു. ഗില്ലും സൂര്യകുമാറും ദുബെയുമെല്ലാം പരാജയപ്പെട്ട പല കളികളിലും സഞ്ജു ബാറ്റിങ്ങിൽ മികവ് കാണിച്ചിരുന്നു. 

Read More: കിരീടം വാങ്ങാതെ ഇന്ത്യയുടെ ആഘോഷം; എത്രയും വേഗം ട്രോഫി തിരികെ നൽകണം എന്ന് നഖ്വിയോട് ബിസിസിഐ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: