scorecardresearch

സഞ്ജു വ്യത്യസ്ഥനാണ്, 'രാജസ്ഥാന്റെ ഹീറോകളെ' ആദരിച്ച് നായകനും കൂട്ടരും

ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പേ സ്റ്റേഡിയത്തിലെ വിവിധ ജോലികളിൽ ഏർപ്പെടുന്ന സാധാരണക്കാരായ ജോലിക്കാരെ (ഗ്രൗണ്ട്‌സ്മാന്‍ ജീവനക്കാര്‍) ആദരിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള താരങ്ങൾ.

ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പേ സ്റ്റേഡിയത്തിലെ വിവിധ ജോലികളിൽ ഏർപ്പെടുന്ന സാധാരണക്കാരായ ജോലിക്കാരെ (ഗ്രൗണ്ട്‌സ്മാന്‍ ജീവനക്കാര്‍) ആദരിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള താരങ്ങൾ.

author-image
Sports Desk
New Update
Sanju Samson | Rajasthan Royals

രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം നടക്കുന്നത് ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് (Photo by Deepak Malik / Sportzpics for IPL)

2024 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം നടക്കുന്നത് ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ്. രാജസ്ഥാൻ്റെ പ്രിയപ്പെട്ട ഹോം ഗ്രൗണ്ടാണിത്. ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പേ സ്റ്റേഡിയത്തിലെ വിവിധ ജോലികളിൽ ഏർപ്പെടുന്ന സാധാരണക്കാരായ ജോലിക്കാരെ (ഗ്രൗണ്ട്‌സ്മാന്‍ സ്റ്റാഫ്) ആദരിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള താരങ്ങൾ.

Advertisment

ഞങ്ങളുടെ വീടിന്റെ കെയർ ടേക്കർമാർ ഞങ്ങളുടെ ഹീറോകളാണ്. ക്യാമറയ്ക്ക് പുറകിലെ യഥാർത്ഥ ഹീറോകൾ ഇവരാണെന്നാണ് രാജസ്ഥാൻ പറയുന്നത്. ഇവർക്ക് കൈനിറയെ സമ്മാനങ്ങളും നൽകിയാണ് ടീം ഇവരോടുള്ള നന്ദി പ്രകടിപ്പിച്ചത്.

ക്യാപ്ടൻ സഞ്ജു സാംസൺ, ധ്രുവ് ജുറേൽ, യുസ്വേന്ദ്ര ചഹൽ എന്നിവർ ചേർന്നാണ് പാരിതോഷികങ്ങൾ കൈമാറിയത്. രാജസ്ഥാൻ റോയൽസ് കുടുംബത്തിന്റെ ഭാഗത്തു നിന്നുള്ള മികച്ച സമീപനമാണിതെന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റുകളിട്ടു.

Advertisment

എല്ലാവരോടും കുശലം പറയുന്നതും വിശേഷങ്ങൾ ചോദിച്ചുമൊക്കെ സന്തോഷിപ്പിച്ചാണ് സഞ്ജു ഇവർക്കൊപ്പം സമയം ചെലവിട്ടത്. ഇവർക്കൊപ്പം തോളിൽ കയ്യിട്ട് നിന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്കും സഞ്ജു പോസ് ചെയ്തു. മറ്റു താരങ്ങൾ സൈഡിൽ നിന്നപ്പോൾ സ്റ്റേഡിയത്തിന്റെ കെയർ ടേക്കർമാർക്ക് നടുവിൽ ഇരുന്നാണ് സഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. താര ജാഡകളൊന്നുമില്ലാത്ത സഞ്ജുവിനെയാണ് ഫോട്ടോയിൽ കാണാനാകുന്നത്.

Read More

Rajastan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: