/indian-express-malayalam/media/media_files/uZHLbazK4RnuqDjM2L2q.jpg)
Sanju Samson (File Photo)
Sanju Samson IPL 2025 Rajasthan Royals: ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാനാവാതെയാണ് സഞ്ജു സാംസൺ ഐപിഎൽ കളിക്കാൻ എത്തിയിരിക്കുന്നത്. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സഞ്ജു സാംസൺ സീസണിലെ ആദ്യ മത്സരത്തിൽ അർധ ശതകം കണ്ടെത്തിയെങ്കിലും രണ്ടാമത്തെ കളിയിൽ കൊൽക്കത്തക്കെതിരെ നിരാശപ്പെടുത്തി. സീസൺ മുൻപോട്ട് പോകുമ്പോൾ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിക്കുമോ എന്നതിലേക്ക് ആശങ്കയോടെയാണ് ആരാധകർ നോക്കുന്നത്. ഇതിനിടയിൽ സഞ്ജുവിന്റെ അതിശയിപ്പിക്കുന്നൊരു കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്.
2024 മുതൽ പവർപ്ലേയിൽ സഞ്ജു അടിച്ചുകൂട്ടിയ റൺസിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. ആദ്യ ആറ് ഓവറിൽ 2024 മുതൽ ഈ സീസണിൽ ചെന്നൈക്കെതിരെ ഇറങ്ങുന്നത് വരെ 610 റൺസ് ആണ് സഞ്ജു കണ്ടെത്തിയത്. ഒന്ന് മുതൽ ആറ് വരെയുള്ള ഓവർ പരിഗണിക്കുമ്പോൾ സഞ്ജുവിന്റെ ശരാശരി 45.9. 155 ആണ് സ്ട്രൈക്ക്റേറ്റ്.
പവർപ്ലേയിൽ സഞ്ജുവിന്റെ ബാറ്റിങ് ടീമിനെ എത്രമാത്രം തുണയ്ക്കുന്നതാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഐപിഎൽ പതിനെട്ടാം സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് വിക്കറ്റ് കീപ്പിങ് സാധിക്കാത്തതിനാൽ റിയാൻ പരാഗ് ആണ് രാജസ്ഥാനെ നയിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ സീസണിലെ നാലാമത്തെ മത്സരം മുതൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജു തിരിച്ചെത്തിയേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഐപിഎല്ലിൽ 171 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചത്. 30 എന്ന ബാറ്റിങ് ശരാശരിയിൽ നേടിയത് 4500 റൺസ്. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ വെച്ചാണ് ഐപിഎല്ലിൽ 4500 റൺസ് എന്ന നേട്ടം സഞ്ജു പിന്നിട്ടത്. രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരമായും നേരത്തെ സഞ്ജു മാറിയിരുന്നു. 2013ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ് 139 ആണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us