scorecardresearch

Sanju Samson: ഒരാൾക്ക് 150 വേഗത; മറ്റേയാൾക്ക് 115; കേക്ക് മുറിച്ച് ആഘോഷിക്കും: സഞ്ജു സാംസൺ

Sanju Samson Rajasthan Royals IPL 2025: ജോഫ്ര ആർച്ചറുടേയും സന്ദീപ് ശർമയുടേയും ബോളിങ് പ്രകടനം ആണ് പഞ്ചാബ് കിങ്സിന്റെ ചെയ്സിങ്ങിന്റെ താളം തെറ്റിച്ചത്

Sanju Samson Rajasthan Royals IPL 2025: ജോഫ്ര ആർച്ചറുടേയും സന്ദീപ് ശർമയുടേയും ബോളിങ് പ്രകടനം ആണ് പഞ്ചാബ് കിങ്സിന്റെ ചെയ്സിങ്ങിന്റെ താളം തെറ്റിച്ചത്

author-image
Sports Desk
New Update
Sanju Samson Rajasthan Royals IPL

Sanju Samson With Rajasthan Royals Team Mates Photograph: (Rajasthan Royals, Instagram)

Sanju Samson Rajasthan Royals IPL 2025: ക്യാപ്റ്റനായുള്ള തിരിച്ചുവരവിൽ രാജസ്ഥാൻ റോയൽസിനെ കരുത്തരായ പഞ്ചാബ് കിങ്സിനെതിരെ ജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് മുൻപിൽ വെച്ച 206 റൺസ് വിജയ ലക്ഷ്യം ചെയ്സ് ചെയ്ത പഞ്ചാബിന് കണ്ടെത്താനായത് 155 റൺസ് മാത്രം. ആർച്ചറുടേയും സന്ദീപ് ശർമയുടേയും മികച്ച ബോളിങ് ആണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. മത്സരത്തിന് ശേഷം ഇരുവരേയും ട്രോളി എത്തുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. 

Advertisment

നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങിയാണ് ആർച്ചർ മൂന്ന് വിക്കറ്റ് പിഴുതത്. സന്ദീപ് ശർമ നാല് ഓവറിൽ രണ്ട് വിക്കറ്റ് പിഴുതത് 21 റൺസ് മാത്രം വിട്ടുകൊടുത്തും. ഇരുവരുടേയും ബോളിങ് വേഗത തമ്മിൽ താരതമ്യം ചെയ്ത് ആണ് സഞ്ജു ട്രോളുന്നത്. 

"അതൊരു ഡെഡ്ലി കോംബോ ആണ്. ഒരാൾ 150 എന്ന വേഗതയിലും മറ്റേയാൾ 115 എന്ന വേഗതയിലും എറിയുന്നു. 130ൽ എത്തുമ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കും. സമ്മർദം നിറഞ്ഞ ഓവറുകളിൽ എനിക്ക് അവരെ വിശ്വസിക്കാനാവും. ആർച്ചറിന്റെ ഈ വേഗമേറിയ ഓവറുകൾ നമ്മളെല്ലാവരും ഇഷ്ടപ്പെടുന്നു. സന്ദീപ് ഇന്ത്യയിലെ മികച്ച ബോളർമാരിൽ ഒരാളാണ്, പ്രത്യേകിച്ച് പവർപ്ലേയിലും ഡെത്ത് ഓവറുകളിലും," സഞ്ജു സാംസൺ പറഞ്ഞു. 

Advertisment

"പവർപ്ലേയിൽ രാജസ്ഥാന്റെ ബാറ്റിങ്ങിന് വേണ്ടത്ര വേഗത ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ബാറ്റർമാർ പരാജയപ്പെട്ട സാഹചര്യത്തിൽ സമാനമായ പ്രശ്നം പഞ്ചാബും നേരിടും എന്ന് ഉറപ്പായിരുന്നു. മികച്ച സ്കോർ കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചു. കാര്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാനും നന്നായി കളിക്കാനുമായി," സഞ്ജു സാംസൺ പറഞ്ഞു. 

Read More

Jofra Archer IPL 2025 Rajasthan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: