scorecardresearch

സഞ്ജുവിന്റെ ടീം ഇന്ന് അടിമുടി മാറും; എന്താണ് 'പിങ്ക് പ്രോമിസ്'

റോയല്‍സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞാണ് ഇറങ്ങുക. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് 'പിങ്ക് പ്രോമിസ്' മത്സരത്തിൽ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന്‍ കളത്തിലിറങ്ങുക

റോയല്‍സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞാണ് ഇറങ്ങുക. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് 'പിങ്ക് പ്രോമിസ്' മത്സരത്തിൽ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന്‍ കളത്തിലിറങ്ങുക

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rajasthan royals | pink promise

രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് 'പിങ്ക് പ്രോമിസ്' മത്സരത്തിൽ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന്‍ കളത്തിലിറങ്ങുക (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ശനിയാഴ്ച രാത്രി ജയ്പൂരിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങുക പുതിയ പിങ്ക് ജേഴ്സിയിൽ. റോയല്‍സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്‌സിയണിഞ്ഞാണ് ഇറങ്ങുക. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് 'പിങ്ക് പ്രോമിസ്' മത്സരത്തിൽ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന്‍ കളത്തിലിറങ്ങുക.

Advertisment

രാജസ്ഥാനിലേയും ഇന്ത്യയിലെയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീകമായാണ് കടും നിറത്തിലുള്ള പിങ്ക് ജഴ്സി തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള്‍ ഉൾപ്പെടുത്തിയാണ് ജഴ്സിയുടെ രൂപ കല്‍പ്പന. ബന്ധാനി പാറ്റേണിലുള്ള രാജസ്ഥാനിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ഡിസൈനുകള്‍ ജേഴ്സിയിലുണ്ട്.

ഈ മുന്നേറ്റത്തിനൊപ്പം തന്നെ സോളാര്‍ വൈദ്യുതിയുടെ പ്രചാരണവും ടീം ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരു ടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. രാജസ്ഥാന്‍ റോയല്‍സ് ഫൗണ്ടേഷനാണ് ഈ മുന്നേറ്റവുമായി എത്തുന്നത്.

Advertisment

തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് റോയല്‍ ബെംഗളൂരുവിനെതിരെ റോയല്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. സീസണിലെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഒന്നാമത്.

Read More

Rajastan Royals IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: