/indian-express-malayalam/media/media_files/Wn90CxeP7GRX3gf5IEp8.jpg)
ഞാൻ പ്ലേയർ ഓഫ് ദി മാച്ച് ട്രോഫി സന്ദീപ് ശർമ്മയ്ക്കാണ് നൽകേണ്ടതെന്ന് സഞ്ജു സാംസൺ ((Photo: Deepak Malik / Sportzpics for IPL)
ആദ്യ ഐപിഎൽ മത്സരത്തിൽ 82 റൺസുമായി കളിയിലെ താരമായ സഞ്ജു സാംസൺ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. കളിയിലെ താരമായ ശേഷവും സഞ്ജു നടത്തിയ പ്രതികരണം രാജസ്ഥാൻ നായകന്റെ വിനയമാണ് കാണിക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
"പിച്ചിന് നടുവിൽ ബാറ്റിങ്ങിനായി സമയം ചെലവഴിക്കുന്നത് എപ്പോഴും വളരെ രസകരമാണ്. നിങ്ങൾ മത്സരം വിജയിക്കുമ്പോൾ കൂടുതൽ സവിശേഷമായിത്തീരുന്നു. ഇപ്രാവശ്യം എനിക്ക് ലഭിച്ചത് വ്യത്യസ്തമായ ഒരു വേഷമാണ്. രാജസ്ഥാൻ റോയൽസിന്റേത് കുറച്ച് വ്യത്യസ്തമായ കോമ്പിനേഷനാണ്. കോച്ച് സംഗക്കാര എനിക്ക് ചില നിർദ്ദേശങ്ങൾ തന്നിട്ടുണ്ട്. ഞാൻ 10 വർഷമായി ഐപിഎൽ കളിക്കുന്നു, കുറച്ച് അനുഭവസമ്പത്ത് വന്നിട്ടുണ്ടാകണം," സഞ്ജു പറഞ്ഞു.
"എനിക്ക് കൂടുതൽ സമയം ക്രീസിൽ ചിലവഴിക്കണമെന്നും സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നും തോന്നുന്നു. അന്താരാഷ്ട്ര ഏകദിനങ്ങൾ കളിക്കുന്നതും എന്നെ സഹായിച്ചു. നിങ്ങളുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കുന്നതിലാണ് ഇത്. ഞാൻ പന്തിനോട് പ്രതികരിക്കുന്ന ഒരു ബാറ്റ്സ്മാനാണ്, അത് ആദ്യ പന്തായാലും അവസാന പന്തായാലും," സാംസൺ പറഞ്ഞു.
"ഞാൻ പ്ലേയർ ഓഫ് ദി മാച്ച് ട്രോഫി സന്ദീപ് ശർമ്മയ്ക്കാണ് നൽകേണ്ടത്. അവൻ ആ മൂന്ന് ഓവർ എറിഞ്ഞില്ലെങ്കിൽ ഞാൻ ഈ മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് ആകുമായിരുന്നില്ല. ആ ഘട്ടത്തിൽ സന്ദീപിനെ വിളിക്കണമെന്നാണ് തോന്നിയത്. ഇത് വൈദഗ്ധ്യം മാത്രമല്ല, സമ്മർദ്ദ നിമിഷങ്ങളിലാണ് യഥാർത്ഥ ക്യാരക്ടർ കാണിക്കേണ്ടതെന്ന് അശ്വിൻ ഭായ് പറയാറുണ്ട്. സന്ദീപിൻ്റെ കണ്ണുകളിൽ, അവൻ്റെ ശരീരഭാഷയിൽ നിങ്ങൾക്കത് കാണാം, ആ വ്യക്തിയെ വിശ്വസിക്കാൻ കഴിയും," സഞ്ജു പറഞ്ഞു.
52 പന്തിൽ നിന്ന് 82 റൺസാണ് സഞ്ജു സാംസൺ ഞായറാഴ്ച അടിച്ചെടുത്തത്. ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. മൂന്ന് ഫോറുകളും ഇന്നിങ്സിൽ പിറന്നു. 150ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് താരം തകർത്തടിച്ചത്. 33 പന്തിൽ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎൽ അർധസെഞ്ചുറി പിറന്നത്. സഞ്ജുവിന്റെ ബാറ്റിങ്ങ് കരുത്തിൽ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 193 റൺസാണ് നേടിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us