scorecardresearch

അഞ്ചാം വയസ്സിൽ കണ്ട സ്വപ്നം സഫലമായതിന്റെ ത്രില്ലിൽ സഞ്ജു സാംസൺ, വീഡിയോ

അഞ്ചാം വയസ്സിൽ കണ്ട മലയാളി സ്റ്റാർ ക്രിക്കറ്റർ കണ്ടൊരു സ്വപ്നം അടുത്തിടെയാണ് സഫലമായത്. അതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.

അഞ്ചാം വയസ്സിൽ കണ്ട മലയാളി സ്റ്റാർ ക്രിക്കറ്റർ കണ്ടൊരു സ്വപ്നം അടുത്തിടെയാണ് സഫലമായത്. അതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.

author-image
Sports Desk
New Update
Sanju Samson | Rajinikanth

ഫൊട്ടോ: ഇൻസ്റ്റഗ്രാം/ സഞ്ജു സാംസൺ

പത്താം വയസ്സിൽ ഇന്ത്യൻ ടീമിൽ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു സഞ്ജു സാംസൺ. അത് സഫലമായെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ, അഞ്ചാം വയസ്സിൽ കണ്ട മലയാളി സ്റ്റാർ ക്രിക്കറ്റർ കണ്ടൊരു സ്വപ്നം അടുത്തിടെയാണ് സഫലമായത്. അതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.

Advertisment

അഞ്ചാം വയസ്സിൽ രജനീകാന്ത് സാറിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കാണണമെന്നായിരുന്നു എന്റെ സ്വപ്നം. അഞ്ചാം വയസ്സിൽ അങ്ങനെ ആഗ്രഹിച്ചിരുന്നുവെന്ന് അമ്മയും അച്ഛനും പറയുന്നുണ്ട്. പടയപ്പ, ബാഷയൊക്കെ ഇറങ്ങിയ സമയത്തൊക്കെ ഞാൻ വീട്ടിൽ ടീഷർട്ടൊക്കെ ഇട്ട് രജനി സാറിന്റെ സ്റ്റൈലിലൊക്കെ വീശി, ഡയലോഗ് ഒക്കെ പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വരുന്നത് ചെന്നൈ വഴി ആയിരുന്നതിനാൽ, അവിടുന്ന് ബൈ റോഡ് ആണ് തിരുവനന്തപുരം പോയിരുന്നത്.

Cricket | Sanju Samson | Jos Butler

വണ്ടിയിൽ പോകുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു ഇത് ഏതാണ് സ്ഥലമെന്ന്? അമ്മ മറുപടി പറഞ്ഞു ചെന്നൈ ആണെന്ന്. ഉടനെ ഞാൻ പറഞ്ഞു എനിക്ക് രജനീകാന്ത് സാറിന്റെ വീട്ടിൽ പോണം, അദ്ദേഹത്തെ കാണണമെന്നുമൊക്കെ. നീ ഇപ്പോൾ പോയാൽ നിന്നെ കയറ്റത്തൊന്നുമില്ല, നീ വലുതാകുമ്പോൾ ഒരു ദിവസം ഒറ്റയ്ക്ക് പൊക്കോയെന്ന് അച്ഛൻ പറഞ്ഞു. "ഞാൻ പോകും, ഒരു ദിവസം ഞാൻ ഉറപ്പായും പോകും" എന്ന് ഞാൻ അവരോട് പറഞ്ഞു.

Sanju Samson | Rajnikanth

പിന്നീട് ഇന്ത്യൻ ടീമിലെത്തിയപ്പോൾ ചെന്നൈയിൽ എപ്പോഴെങ്കിലും കളി നടക്കുമ്പോൾ രജിനി സാറിനെ കാണാൻ പോകാമെന്ന് കരുതിയിരുന്നു. സിനിമാ മേഖലയിലുള്ള കൂട്ടുകാർ മുഖേന കൂടിക്കാഴ്ചയ്ക്ക് പലതവണ ശ്രമിച്ചിരുന്നു. എന്നാൽ പലപ്പോഴും അത് നടന്നില്ല. ഒടുവിൽ നിരാശ തോന്നി രജിനികാന്ത് സാറിനെ കാണേണ്ടെന്ന് വരെ വച്ചിരുന്നു. ഇത്രയും പാട് പെട്ടിട്ട് നടക്കുന്നില്ലല്ലോ, ഇനി ഞാനീ കളിക്കില്ലെന്ന് ഉറപ്പിച്ചതാണ്. പെട്ടെന്ന് ഒരു ദിവസം രജിനി സർ ഫോണിൽ വിളിച്ചെന്ന് പറഞ്ഞ് മാനേജർ ഇക്ലാസ് നഹ അടുത്തെത്തി. ഞാൻ പറഞ്ഞു, പോടാ കളിപ്പിക്കല്ലേയെന്ന്.

Advertisment

ഫോണിൽ രജിനികാന്ത് സാർ, "സഞ്ജു ഞാൻ നിങ്ങളുടെ മാച്ച് കാണാറുണ്ട്. ഫൈനൽ വരെ രാജസ്ഥാൻ റോയൽസ് ടീം വന്തിട്ടീങ്ക, സൂപ്പറാ പണ്ണിട്ടീങ്ക, റൊമ്പ ഇഷ്ടം. ധനുഷിന്റെ മക്കളെല്ലാം രാജസ്ഥാന്റെ ഫാൻസ് ആണെന്ന് പറഞ്ഞു. ഫ്രീ ആകുമ്പോൾ വീട്ടിൽ വരൂ, താങ്ക്യൂ" എന്നൊക്കെ പറഞ്ഞ് ഫോൺ വച്ചു. എനിക്കാണെങ്കിൽ പ്രത്യേകിച്ച് ഒന്നും പറയാൻ പറ്റിയില്ല. "ഓകെ സാർ" എന്ന് മാത്രമാണ് പറയാൻ കഴിഞ്ഞത്. ഈ അടുത്തിടെയാണ് സഞ്ജു രജനീകാന്തിന്റെ വീട്ടിലെത്തി താര രാജാവിനേയും കുടുംബത്തേയും കണ്ടത്. ഈ ഫോട്ടോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

Read more Related News

Rajinikanth Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: