/indian-express-malayalam/media/media_files/uploads/2021/07/antony-raju.jpg)
ആന്റണി രാജു (ഫയൽ ചിത്രം)
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു. ഇടത് മുന്നണി യോഗത്തിന് തൊട്ടുമുമ്പാണ് ഇരുവരും ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് കൈമാറിയത്. ഡിസംബർ 29ന് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
ആരാകും മന്ത്രിമാരെന്നും വകുപ്പുകൾ ഏതെല്ലാമാകുമെന്നും പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ രൂപീകരണ വേളയിൽ തന്നെ, രണ്ടര വർഷത്തിന് ശേഷം മുന്നണിയിലെ വിവിധ കക്ഷികൾക്ക് മന്ത്രിസഭയിൽ അംഗത്വം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അത് പാലിക്കാൻ ഇടതു മുന്നണി ബാധ്യസ്ഥരാണ്. മാറ്റം മുൻധാരണ പ്രകാരമാണെന്നും എൽഡിഎഫ് കൺവീനർ വിശദീകരിച്ചു. പുതിയ മന്ത്രിമാരേയും വകുപ്പുകളും മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും മുൻമന്ത്രി പറഞ്ഞു. ഉയർന്നു വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ കുടുംബസമേതമാണ് ആന്റണി രാജു എത്തിയത്.
Read More Related News Stories:
- Covid: സിംഗപ്പൂരിൽ അരലക്ഷം കടന്ന് കോവിഡ് രോഗികൾ; അമേരിക്കയിൽ 23,432 പേർ ആശുപത്രിയിൽ
- ഗവർണർ കാണിക്കുന്നത് കേരളത്തോടുള്ള വിരോധം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും: മുഖ്യമന്ത്രി
- 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവം, നാല് പേർ അറസ്റ്റിൽ
- സോഷ്യൽ മീഡിയയിലെ 'വിപ്ലവകാരി'യോ, മൃദുഭാഷിയായ മാഷോ?; അറിയാം, പാർലമെന്റ് പ്രതിഷേധത്തിന്റെ 'സൂത്രധാരൻ' ലളിത് ഝായെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.