/indian-express-malayalam/media/media_files/2025/05/11/HF6vY9PKd01fr4xBFSsM.jpg)
Sanju Samson, Shahrukh Khan Photograph: (File Photo)
Sanju Samson IPL 2025: ഐപിഎൽ പതിനെട്ടാം സീസൺ സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ നിരാശ നൽകുന്നതാണ്. പരിക്കുകളെ തുടർന്ന് മത്സരങ്ങൾ നഷ്ടമായപ്പോൾ രാഹുൽ ദ്രാവിഡുമായി അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകളും വന്നു. സീസണിൽ മോശം പ്രകടനമാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് വന്നത്. ഇതോടെ അടുത്ത സീസണിൽ മറ്റൊരു ഐപിഎൽ ടീമിലേക്ക് സഞ്ജു പോയേക്കുമോ എന്ന ചോദ്യമാണ് ശക്തമാവുന്നത്.
ഈഡൻ ഗാർഡൻസിലേക്ക് ക്യാപ്റ്റനായി തിരിച്ചെത്തുമോ സഞ്ജു സാംസൺ?
ഐപിഎല്ലിലെ ഈ സീസണിൽ രഹാനെയ്ക്ക് കീഴിൽ വലിയ മികവ് കാണിക്കാൻ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് സാധിച്ചില്ല. പ്ലേഓഫ് കാണാതെ പുറത്താവുകയാണ് കൊൽക്കത്ത. ഇതോടെ അടുത്ത സീസണിൽ പുതിയ ക്യാപ്റ്റനെ കൊൽക്കത്ത കണ്ടെത്തിയേക്കും എന്ന വിലയിരുത്തൽ ശക്തമാണ്. ഇതോടെയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സുമായി ബന്ധപ്പെടുത്തി സഞ്ജു സാംസണിന്റെ പേരും സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വരുന്നത്.
സഞ്ജുവിന്റെ ഐപിഎല്ലിലേക്കുള്ള വരവ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലൂടെയായിരുന്നു. 2012 സീസണിൽ സഞ്ജുവിനെ എട്ട് ലക്ഷം രൂപയ്ക്കാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. എന്നാൽ ഒരു മത്സരം പോലും സീസണിൽ സഞ്ജുവിന് കളിക്കാനായില്ല. മക്കല്ലം. മൻവിന്ദർ ബിസ്ല, ബ്രാഡ് ഹാഡിൻ എന്നീ വിക്കറ്റ് കീപ്പിങ് ഓപ്ഷനുകൾ ഉണ്ടായതോടെയാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിക്കാതിരുന്നത്.
17ാം വയസിലാണ് സഞ്ജുവിനെ കൊൽക്കത്ത സ്ക്വാഡിലെടുക്കുന്നത്. എന്നാൽ അടുത്ത സീസണിൽ സഞ്ജുവിനെ കൊൽക്കത്ത റിലീസ് ചെയ്യുകയും മലയാളി താരം രാജസ്ഥാൻ റോയൽസിലേക്ക് എത്തുകയുമായിരുന്നു. വരുന്ന സീസണിൽ ക്യാപ്റ്റനായി കൊൽക്കത്ത ടീമിലേക്ക് കൊണ്ടുവന്നാൽ അത് സഞ്ജുവിന്റെ ഈഡൻ ഗാർഡൻസിലേക്കുള്ള തകർപ്പനൊരു തിരിച്ചുവരവാകും.
ചെന്നൈക്കും വിസിൽ പോടുമോ?
ഋതുരാജ് ഗയ്ക് വാദിനെ മാറ്റി സഞ്ജു സാംസണെ ക്യാപ്റ്റനായി കൊണ്ടുവരണം എന്ന ആവശ്യം ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഈ സീസണിൽ പകുതിവെച്ച് ഋതുരാജിന് പരുക്കിനെ തുടർന്ന് ടൂർണമെന്റ് നഷ്ടമാവുകയായിരുന്നു. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് തോൽവിയിലേക്ക് വീഴുകയും ബാറ്റിങ്ങിൽ ഋതുരാജ് നിരാശപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഋതുരാജിനെ ടീമിൽ നിന്ന് മാറ്റുകയാണ് ചെന്നൈ ചെയ്തത് എന്ന വാദം ആരാധകരിൽ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. സഞ്ജു സാംസണിനെ ഋതുരാജിന് പകരം കൊണ്ടുവന്നാൽ വിക്കറ്റ് കീപ്പിങ്ങിലും ക്യാപ്റ്റൻസിയിലും ധോണിക്ക് പകരക്കാരനാവാം എന്നാണ് ആരാധകരിൽ പലരും ചൂണ്ടിക്കാണിക്കുന്നത്.
പ്ലേഓഫ് സാധ്യത അവസാനിച്ച രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. 12 മത്സരങ്ങളിൽ ജയിച്ചത് മൂന്നെണ്ണത്തിൽ മാത്രം. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് കൊൽക്കത്ത. 12 കളിയിൽ നിന്ന് കൊൽക്കത്ത നേടിയത് അഞ്ച് ജയം.
Read More
- ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലിയെ വേണം; വിരമിക്കരുതെന്ന് ബ്രയാൻ ലാറ
- "ടോം കറാൻ പേടിച്ച് വിറച്ച് കുട്ടികളെ പോലെ കരഞ്ഞു; ഇനി പാക്കിസ്ഥാനിലേക്ക് വരില്ലെന്ന് ഡാരിൽ മിച്ചൽ"
- Rohit Sharma: രോഹിത് സ്വയം വിരമിച്ചതാണോ? മറ്റ് ഓഫർ വെച്ചിട്ടുണ്ടാവാം; സെവാഗിന്റെ 'തിയറി'
- 10 ബാറ്റർമാരും റിട്ടയർഡ് ഔട്ടായി മടങ്ങി; ഖത്തർ 29ന് ഓൾഔട്ട്; വിചിത്ര മത്സരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.