/indian-express-malayalam/media/media_files/2025/08/23/kochi-blue-tigers-players-2025-08-23-20-25-51.jpg)
Source: Kerala Cricket Association
Kerala Cricket Association: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാനായില്ല എങ്കിലും കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 34 റൺസിനാണ് ആലപ്പി റിപ്പിൾസിനെ തോല്പിച്ചത്. കൊച്ചി മുൻപിൽ വെച്ച 184 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ആലപ്പി 19.2 ഓവറിൽ 149 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് പിഴുത കൊച്ചിയുടെ മുഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്.
ഇന്നിങ്സിൻ്റെ തുടക്കത്തിൽ വിനൂപിന്റെ തകർപ്പൻ ബാറ്റിങ്ങുംഅവസാന ഓവറുകളിൽ ആൽഫിയുടെ വെടിക്കെട്ടും വന്നതോടെയാണ് കൊച്ചിക്ക് 180ന് മുകളിലേക്ക് സ്കോർ എത്തിക്കാനായത്. വിപുൽ ശക്തി ആണ് വിനൂപിനൊപ്പം കൊച്ചിക്കായി ഓപ്പൺ ചെയ്യാനിറങ്ങിയത്.
Also Read: നയം വ്യക്തം; ആറാമനായി ഇറങ്ങി സഞ്ജു; പക്ഷേ നിരാശപ്പെടുത്തി മടക്കം
എന്നാൽ വിപുലിനെ കാഴ്ചക്കാരനാക്കി നിർത്തി വിനൂപ് തകർത്തടിച്ചു. ഓവറിൽ 12 റൺസിലും കൂടുതൽ ശരാശരിയിലാണ് കൊച്ചിയുടെ ഇന്നിങ്സ് മുന്നോട്ടു നീങ്ങിയത്. വിപുല്‍ ശക്തിയുമായി ചേര്‍ന്ന് നിര്‍ണ്ണായകമായ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കിയ വിനൂപ് നാല് ഓവറില്‍ ടീമിന്റെ സ്‌കോര്‍ 49റണ്‍സിലെത്തിച്ചു.
Also Read: സഞ്ജു കളിക്കാനെത്തിയത് ആശുപത്രി കിടക്കയിൽ നിന്ന്; ബാറ്റ് ചെയ്യാത്തതിന്റെ കാരണം?
വിഘ്നേഷ് പുത്തൂരിന്റെ പ്രഹരം
11 റൺസെടുത്ത വിപുൽ ശക്തിയെ നാലാം ഓവറിൽ വിഘ്നേഷ് പുത്തൂർ പുറത്താക്കി. കൊച്ചിയുടെ മുഹമ്മദ് ഷാനുവിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അഞ്ച് പന്തുകളിൽ നിന്ന് 15 റൺസുമായി മടങ്ങി. ക്യാപ്റ്റൻ സാലി സാംസൺ ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ചാണ് തുടങ്ങിയത്. എന്നാൽ മൂന്നാം പന്തിൽ ക്ലീൻ ബൗൾഡായി. ഇരുവരെയും അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്.
Also Read: രണ്ട് വിക്കറ്റ് പിഴുത് വിഘ്നേഷ് ; ഓപ്പണർമാർ തകർത്തടിച്ചതോടെ തൃശൂരിന് ജയം
13 റൺസെടുത്ത സഞ്ജു സാംസനെ ജലജ് സക്സേനയാണ് പുറത്താക്കിയത്. തുടരെ വീണ വിക്കറ്റുകൾ കൊച്ചിയുടെ റൺറേറ്റിനെയും ബാധിച്ചു. ശരാശരി സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിച്ച കൊച്ചിയുടെ ഇന്നിങ്സിനെ 183 വരെയെത്തിച്ചത്ആൽഫിഫ്രാൻസിസിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ്. 13 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം 31 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീഹരി എസ്നായരും, അക്ഷയ്ചന്ദ്രനുംജലജ്സക്സേനയുംരണ്ട്വിക്കറ്റുകൾ വീതംവീഴ്ത്തി.
ചെയ്സ് ചെയ്ത്ഇറങ്ങിയആലപ്പിയ്ക്ക്അക്ഷയ്ചന്ദ്രനുംജലജ്സക്സേനയുംഭേദപ്പെട്ടതുടക്കംനല്കി. എന്നാൽ സ്കോർ 43ൽ നില്ക്കെസക്സേനയെക്ലീൻ ബൗൾഡാക്കികെഎംആസിഫ്കൊച്ചിക്ക്ആദ്യബ്രേക്ത്രൂനല്കി. ജലജ്സക്സേന 16 റൺസെടുത്തു. 11 റൺസെടുത്തമുഹമ്മദ്അസറുദ്ദീനെആൽഫിഫ്രാൻസിസും 33 റൺസെടുത്തഅക്ഷയ്ചന്ദ്രനെവിനൂപ്മനോഹരനുംപുറത്താക്കിയതോടെആലപ്പിയുടെപ്രതീക്ഷകൾക്ക്മങ്ങലേറ്റു.
Also Read: 38-4ന് ടീം പതറി; 48 പന്തിൽ 108 റൺസ് അടിച്ച് റിങ്കുവിന്റെ വൺമാൻ ഷോ
ഇടയ്ക്ക്മികച്ചഷോട്ടുകളുമായിഅഭിഷേക്പിനായർ പ്രതീക്ഷനല്കിയെങ്കിലുംആസിഫിൻ്റെപന്തിൽ പുറത്തായി. 13 പന്തുകളിൽ നിന്ന്നാല്ഫോറടക്കം 29 റൺസാണ്അഭിഷേക്നേടിയത്. തൊട്ടടുത്തഓവറിൽ അനൂജ്ജോതിനെയുംഅക്ഷയ്ടികെയെയുംബാലുബാബുവിനെയുംപുറത്താക്കിമൊഹമ്മദ്ആഷിഖ്ആലപ്പിയുടെശേഷിക്കുന്നപ്രതീക്ഷകൾ കൂടിതല്ലിക്കെടുത്തി.
Read More: ഗിൽ വന്നാൽ സഞ്ജുവിന്റെ സ്ഥാനം തെറിക്കുമോ? വഴി പറഞ്ഞ് സുനിൽ ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us