/indian-express-malayalam/media/media_files/2025/08/22/vignesh-puthur-kerala-cricket-league-2025-08-22-19-14-10.jpg)
Vignesh Puthur: (Source: Kerala Cricket Association)
Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ആലപ്പി റിപ്പിൾസിന് വേണ്ടി മുംബൈ ഇന്ത്യൻസ് താരം വിഘ്നേഷ് പുത്തൂർ തിളങ്ങിയിട്ടും ടീമിന് തോൽവി. തൃശൂർ ടൈറ്റൻസിനോട് ഏഴ് വിക്കറ്റിനാണ് തോറ്റത്. അഹമ്മദ് ഇമ്രാൻ, ആനന്ദ് കൃഷ്ണ എന്നിവരുടെ തകർപ്പനടിയാണ് തൃശൂരിനെ ജയിപ്പിച്ചത്.
അഹമ്മദ് ഇമ്രാനും ആനന്ദ് കൃഷ്ണയും അർധ ശതകം കണ്ടെത്തി. 44 പന്തിൽ നിന്ന് 61 റൺസ് ആണ് അഹമ്മദ് ഇമ്രാൻ സ്കോർ ചെയ്തത്. 39 പന്തിൽ നിന്നാണ് ആനന്ദ് കൃഷ്ണ 63 റൺസ് കണ്ടെത്തിയത്. ആലപ്പിക്ക് വേണ്ടി വി​ഗ്നേഷ് പുത്തൂർ രണ്ട് വിക്കറ്റ് വീഴ്ത്തി. 3.3 ഓവറിൽ 25 റൺസ് വഴങ്ങിയാണ് വിഘ്നേഷ് രണ്ട് വിക്കറ്റ് പിഴുതത്.
Also Read: അവസാന പന്തിൽ രണ്ട് സിക്സ്; ഹീറോയായി ബിജു നാരായണൻ; കൊല്ലത്തിന് ത്രില്ലിങ് ജയം
ഓപ്പണിങ്ങിൽ ആനന്ദ് കൃഷ്ണനും ഇമ്രാനും ചേർന്ന് തകർപ്പൻ കൂട്ടുകെട്ട് കണ്ടെത്തിയതോടെയാണ് തൃശൂർ അനായാസം ജയത്തിലേക്ക് എത്തിയത്. ഇമ്രാന്റെ വിക്കറ്റും പിന്നാലെ വന്ന ഷോൺ റോജറിന്റെ വിക്കറ്റും വിഘ്നേഷ് പിഴുതു. എന്നാൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 16.3 ഓവറിൽ തൃശൂർ വിജയ ലക്ഷ്യം മറികടന്നു.
Also Read: അവസാന പന്തിൽ രണ്ട് സിക്സ്; ഹീറോയായി ബിജു നാരായണൻ; കൊല്ലത്തിന് ത്രില്ലിങ് ജയം
നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന്റെ അർധ ശതകത്തിന്റെ മികവിലാണ് ആലപ്പി 150 എന്ന സ്കോറിലേക്ക് എത്തിയത്. ആലപ്പിയുടെ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീൻ 38 പന്തിൽ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സും പറത്തി 56 റൺസ് ആണ് സ്കോർ ചെയ്തത്. ശ്രീരൂപ് 23 പന്തിൽ നിന്ന് ആലപ്പിക്ക് വേണ്ടി 30 റൺസും കണ്ടെത്തി.
Read More: Sanju Samson: സഞ്ജുവിനായി തിലക് വർമയെ ബെഞ്ചിലിരുത്തുമോ? സാധ്യതകൾ ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us