/indian-express-malayalam/media/media_files/2025/08/20/sanju-samson-and-tilak-varma-2025-08-20-11-02-43.jpg)
Sanju Samson and Tilak Varma: (Source: Instagram)
Sanju Samson Asia Cup: ട്വന്റി20 ലോകകപ്പ് കിരീട ജയത്തിന് പിന്നാലെ സഞ്ജുവിനേയും അഭിഷേകിനേയുമാണ് ഇന്ത്യ ട്വന്റി20യിലെ ഓപ്പണിങ് സഖ്യമായി പരീക്ഷിച്ചത്. എന്നാൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചുകൊണ്ട് സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കർ പറഞ്ഞത് ആ സമയം ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും അവെയ്ലബിൾ അല്ലാതിരുന്നതിനെ തുടർന്നാണ് സഞ്ജുവിന് അവസരം നൽകിയത് എന്നാണ്. അഭിഷേക് തന്റെ പ്രകടനത്തിലൂടെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് അഗാർക്കർ വിശദീകരിച്ചത്. അപ്പോൾ സഞ്ജുവോ?
പരിശീലകൻ ഗൗതം ഗംഭീറും ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജുവിന് വലിയ പിന്തുണ നൽകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഏഷ്യാ കപ്പിൽ സഞ്ജുവിന് ഒരു മത്സരം എങ്കിലും കളിക്കാൻ അവസരം ലഭിക്കുമോ? അക്ഷർ പട്ടേലിനെ മാറ്റി ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതോടെ ഗിൽഎല്ലാ മത്സരവും കളിക്കും എന്ന് ഉറപ്പാണ്. മാത്രമല്ല അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും എന്നും ഏറെ കുറെ ഉറപ്പിച്ച് കഴിഞ്ഞു. പാർട് ടൈം ബോളറായി അഭിഷേകിനെ ഇറക്കാം എന്നതും അഭിഷേകിനെ പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ തുണയ്ക്കുന്നു.
Also Read: Sanju Samson: യുഇഎയിൽ സഞ്ജു വാട്ടർ ബോയ്? ഏത് പൊസിഷനിൽ ബാറ്റ് ചെയ്യിക്കും?
ബാറ്റിങ് പൊസിഷനിൽ മൂന്നാമതായി സഞ്ജു സാംസണിനെ ഇറക്കണം എങ്കിൽ തിലക് വർമയെ ബെഞ്ചിലിരുത്തണം. എന്നാൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന തിലക് വർമയെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുന്നത് ടീം മാനേജ്മെന്റിന് പ്രയാസമാവും. 2024ൽ അഞ്ച് ട്വന്റി20 മത്സരങ്ങളിൽ നിന്ന് 306 റൺസ് ആണ് തിലക് വർമ സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 102. സ്ട്രൈക്ക്റേറ്റ് 187.
Also Read: മിന്നുമണിക്ക് നിരാശ; പ്രഭാവം തിരിച്ചുപിടിക്കാനാവാതെ ഷഫാലിയും; വനിതാ ലോകകപ്പ് സ്ക്വാഡ്
2025ലേക്ക് എത്തുമ്പോൾ അഞ്ച് ഇന്നിങ്സിൽ നിന്ന് തിലക് ഇതുവരെ സ്കോർ ചെയ്തത് 133 റൺസ് ആണ്. ഉയർന്ന സ്കോർ 72. അതുകൊണ്ട് തന്നെ സഞ്ജുവിന് പകരം തിലക് വർമയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത കൂടുതൽ. തിലകിന് പിന്നാലെ സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിങ്ങനെയാവും ബാറ്റിങ് ഓർഡർ.
നിലവിൽ റിങ്കു സിങ് മികച്ച പൊസിഷനിൽ അല്ല. അതുകൊണ്ട് വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമയെ ഇന്ത്യ പ്രധാന ഫിനിഷറായി ഇറക്കാനാണ് സാധ്യത. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ജിതേഷ് മികവ് കാണിച്ചിരുന്നു. ശിവം ദുബെയെക്കും പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുക പ്രയാസമാവും.
Also Read: സഞ്ജു ടീമിൽ; ഗിൽ വൈസ് ക്യാപ്റ്റൻ; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് : india Asia Cup 2025 Squad
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു എങ്കിൽ ഒരുപക്ഷേ സഞ്ജുവിന് പ്ലേയിങ് ഇലവനിലെ സ്ഥാനം ഉറപ്പിക്കാനാവുമായിരുന്നു. നിലവിൽ ഏഷ്യാ കപ്പിൽ ദുബായിലെത്തി സാഹചര്യങ്ങൾ വിലയിരുത്തിയാവും പ്ലേയിങ് ഇലവൻ സെലക്ഷൻ. അഭിഷേകിന് ഓപ്പണിങ്ങിൽ മികവ് കാണിക്കാനായില്ലെങ്കിൽ സഞ്ജുവിനെ ഗില്ലിനൊപ്പം ഓപ്പണിങ്ങിൽ കൊണ്ടുവരാനുള്ള സാധ്യതതയും തള്ളിക്കളയാനാവില്ല.
Read More: 1.5 കോടി രൂപ ശമ്പളം; ജോലി നിരസിച്ച് നീരജ് ചോപ്രയുടെ ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us