scorecardresearch

സഞ്ജു ടീമിൽ; ഗിൽ വൈസ് ക്യാപ്റ്റൻ; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് : India Asia Cup 2025 Squad

Indian Cricket Team Squad Asia Cup 2025: ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി സ്ക്വാഡിൽ ഉൾപ്പെട്ടതോടെ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്

Indian Cricket Team Squad Asia Cup 2025: ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി സ്ക്വാഡിൽ ഉൾപ്പെട്ടതോടെ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്

author-image
Sports Desk
New Update
Sanju Samson Suryakumar Yadav

Sanju Samson and Suryakumar Yadav (File Photo)

india Squad for Asia Cup 2025: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാറും ചേർന്ന് മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പ് പോരിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ റെഡ് ബോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ് ഏഷ്യാ കപ്പിലെ വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ ട്വന്റി20 സ്ക്വാഡിൽ ഇടം നിലനിർത്തി. ഏഷ്യാ കപ്പ് സ്ക്വാഡിൽ ഗിൽ ഇടം പിടിക്കുമോ എന്നതായിരുന്നു ഏറ്റവും ആകാംക്ഷ ഉണർത്തിയിരുന്ന ചോദ്യം. 

Advertisment

ഐപിഎല്ലിൽ റൺവേട്ട നടത്തിയ ശുഭ്മാൻ ഗിൽ ഇംഗ്ലണ്ടിലെ റെഡ് ബോൾ പര്യടനത്തിലും താൻ മിന്നും ഫോമിലാണ് എന്ന് തെളിയിച്ചിരുന്നു. അങ്ങനെ ഒരു താരത്തെ ഏഷ്യാ കപ്പിനുള്ള ട്വന്റി20 സ്ക്വാഡിൽ നിന്ന് മാറ്റി നിർത്തുക എന്നത് സെലക്ടർമാരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഗില്ലിനെ ഏഷ്യാ കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.

Also Read: പിന്നിൽ നിന്ന് കുത്തിയത് കോഹ്ലിയും രോഹിത്തും അല്ല; വെളിപ്പെടുത്തി ഇർഫാൻ പഠാൻ

ഓപ്പണിങ്ങിൽ ഗില്ലും അഭിഷേക് ശർമയും വരികയാണ് എങ്കിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ പ്രയാസമാണ്. മധ്യനിരയിലേക്ക് സഞ്ജുവിന് സ്ഥാനം ലഭിക്കാനുള്ള സാധ്യത വിരളമാണ്. നേരത്തെ യശസ്വിയായിരിക്കുമോ ഗില്ലായിരിക്കുമോ ഏഷ്യാ കപ്പ് സ്ക്വാഡിൽ ഇടം പിടിക്കുക എന്ന ചോദ്യം ഉയർന്നിരുന്നു.  ബുമ്ര, കുൽദീപ് യാദവ് എന്നിവർ ഒരു വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് എത്തുന്നത്. 

Advertisment

 ഇന്ത്യൻ സ്ക്വാഡ്: സൂര്യകുമാർ യാദവ്, ശിഭ്മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ,ഹർഷിത് റാണ, റിങ്കു സിങ്.

സ്റ്റാൻഡ് ബൈ പ്ലേയേഴ്സ്: പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, യശ്വസി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ,

Also Read: Sanju Samson IPL Trade: സഞ്ജുവിനായി കൊൽക്കത്ത; രണ്ട് കളിക്കാരെ രാജസ്ഥാന് മുൻപിൽ വെച്ചു; റിപ്പോർട്ട്

യുഎഇയിൽ സെപ്തംബർ ഒൻപത് മുതൽ 28 വരെയാണ് ഏഷ്യാ കപ്പ് ടൂർണമെന്റ്. സെപ്തംബർ 14ന് ആണ് ഇന്ത്യാ-പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം നിശ്ചയിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ടീമുകൾ 17 അംഗ സ്ക്വാഡിനെ ആണ് തിരഞ്ഞെടുത്തത്. ഇന്ത്യ 17 അംഗ സ്ക്വാഡിനെ തിരഞ്ഞെടുക്കുമോ എന്ന ആകാംക്ഷ ആരാധകർക്കുള്ളിലുണ്ടായിരുന്നു. 

Read More: Sanju Samson IPL Trade: 'സഞ്ജു സാംസൺ-ചെന്നൈ ഡീൽ നടക്കില്ല'; കാരണം ചൂണ്ടി ആർ അശ്വിൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: