scorecardresearch

സഞ്ജു കളിക്കാനെത്തിയത് ആശുപത്രി കിടക്കയിൽ നിന്ന്; ബാറ്റ് ചെയ്യാത്തതിന്റെ കാരണം?

Sanju Samson Kerala Cricket League: ആശുപത്രിയിൽ ആയിരുന്ന സഞ്ജുവിന്റെ ഫോട്ടോ പങ്കുവയ്ക്കുന്ന ചാരുലത, പിന്നാലെ എട്ട് മണിക്ക് സഞ്ജു ട്രിവാൻഡ്രം റോയൽസ് താരത്തെ റൺഔട്ട് ആക്കുന്ന വിഡിയോയാണ് ചാരുലത ഷെയർ ചെയ്യുന്നത്

Sanju Samson Kerala Cricket League: ആശുപത്രിയിൽ ആയിരുന്ന സഞ്ജുവിന്റെ ഫോട്ടോ പങ്കുവയ്ക്കുന്ന ചാരുലത, പിന്നാലെ എട്ട് മണിക്ക് സഞ്ജു ട്രിവാൻഡ്രം റോയൽസ് താരത്തെ റൺഔട്ട് ആക്കുന്ന വിഡിയോയാണ് ചാരുലത ഷെയർ ചെയ്യുന്നത്

author-image
Sports Desk
New Update
Sanju Samson Health Issue

Sanju Samson: (Source: Kerala Cricket Association)

കേരള ക്രിക്കറ്റ് ലീഗിലെ തന്റെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ സഞ്ജു സാംസൺ തകർപ്പൻ റൺഔട്ടിലൂടെ ആരാധകരെ ത്രില്ലടിപ്പിച്ചു. എന്നാൽ സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാൻ കാത്തിരുന്നവർക്ക് സഹോദരൻ സാലി സാംസൺ ആണ് ബാറ്റിങ് വിരുന്നൊരുക്കിയത്. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ദിനം കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആദ്യ മത്സരം കളിക്കാനായി ആശുപത്രിയിൽ നിന്ന് എത്തുകയായിരുന്നു സഞ്ജു സാംസൺ. 

Advertisment

സഞ്ജു സാംസണിന്റെ ആശുപത്രി കിടക്കയിൽ നിന്നുള്ള ഫോട്ടോ താരത്തിന്റെ ഭാര്യ ചാരുലതഷെയർ ചെയ്തിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയിൽ ആയിരുന്ന സഞ്ജുവിന്റെ ഫോട്ടോ പങ്കുവയ്ക്കുന്ന ചാരുലത, പിന്നാലെ എട്ട് മണിക്ക് സഞ്ജു ട്രിവാൻഡ്രം റോയൽസ് താരത്തെ റൺഔട്ട് ആക്കുന്ന വിഡിയോയാണ് ചാരുലത ഷെയർ ചെയ്യുന്നത്. 

Also Read: അവസാന പന്തിൽ രണ്ട് സിക്സ്; ഹീറോയായി ബിജു നാരായണൻ; കൊല്ലത്തിന് ത്രില്ലിങ് ജയം

വൈറൽ ഫീവറിനെ തുടർന്നാണ് സഞ്ജു ആശുപത്രിയിൽ ചികിത്സ തേടിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ട്രിവാൻഡ്രം റോയൽസിന് എതിരെ സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. 98 റൺസ് ആയിരുന്നു കൊച്ചിക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാൽ ഓപ്പണർമാരായ വിനൂപ് മനോഹരനും ജോബിൻ ജോബിയും സ്കോർ ഉയർത്താനാവാതെ വേഗം മടങ്ങി. 

Advertisment

Also Read: Sanju Samson: യുഇഎയിൽ സഞ്ജു വാട്ടർ ബോയ്? ഏത് പൊസിഷനിൽ ബാറ്റ് ചെയ്യിക്കും?

ക്യാപ്റ്റൻ സാലി സാംസണും മുഹമ്മദ് ഷാനുവും ചേർന്നാണ് കൊച്ചിയെ വലിയ അപകടങ്ങളിലേക്ക് വീഴാതെ ജയിപ്പിച്ചു കയറ്റിയത്. സാലി സാംസൺ 30 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി 50 റൺസ് നേടി. മുഹമ്മദ് ഷാനു 20 പന്തിൽ നിന്ന് 23 റൺസും നേടി.

Also Read: സഞ്ജു ടീമിൽ; ഗിൽ വൈസ് ക്യാപ്റ്റൻ; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് : india Asia Cup 2025 Squad

കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ നാല് സ്ഥാനത്തും സഞ്ജു ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് താരം നൽകുന്ന സൂചനയാണോ എന്ന ചോദ്യവും ഉയരുന്നു. കാരണം ഏഷ്യാ കപ്പിൽ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം ലഭിക്കില്ലെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. ബാറ്റിങ് പൊസിഷനിൽ താഴെയായി ഏഷ്യാ കപ്പിൽ സഞ്ജുവിനെ പരിഗണിച്ചേക്കും എന്ന വിലയിരുത്തലാണ് ശക്തം. അത് മുൻപിൽ കണ്ട് കേരള ക്രിക്കറ്റ് ലീഗിൽ ബാറ്റിങ് പൊസിഷനിൽ താഴെയായി ഇറങ്ങാനാണ് സഞ്ജു പദ്ധതിയിടുന്നത് എന്നാണ് സൂചന.

Read More: Sanju Samson: സഞ്ജുവിനായി തിലക് വർമയെ ബെഞ്ചിലിരുത്തുമോ? സാധ്യതകൾ ഇങ്ങനെ

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: