scorecardresearch

Sanju Samson IPL Trade: 'രാജസ്ഥാൻ ആയിരുന്നു എന്റെ ലോകം'; മൗനം വെടിഞ്ഞ് സഞ്ജു; വരികൾക്കിടയിലൂടെ വായിച്ച് ഫാൻസ്

Sanju Samson's potential IPL Trade: "രാഹുൽ സാറും മനോജ് സാറും എന്താണ് എന്റെ പ്രാപ്തി എന്ന് ലോകത്തിന് കാണിച്ച് കൊടുക്കാൻ വേദി ഒരുക്കി നൽകി. ആ സമയം എന്നിൽ അവർ എല്ലാ വിശ്വാസവും അർപ്പിച്ചു"

Sanju Samson's potential IPL Trade: "രാഹുൽ സാറും മനോജ് സാറും എന്താണ് എന്റെ പ്രാപ്തി എന്ന് ലോകത്തിന് കാണിച്ച് കൊടുക്കാൻ വേദി ഒരുക്കി നൽകി. ആ സമയം എന്നിൽ അവർ എല്ലാ വിശ്വാസവും അർപ്പിച്ചു"

author-image
Sports Desk
New Update
Sanju Samson Injury Update

Sanju Samson: (X)

RR Player Sanju Samson: രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു പടിയിറങ്ങാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ ശക്തമായി നിൽക്കുന്നതിന് ഇടയിൽ ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിനുമായുള്ള സഞ്ജുവിന്റെ ചാറ്റ് ഷോ ചർച്ചയാവുന്നു. അശ്വിനൊപ്പമുള്ള ഈ ചാറ്റ് ഷോയിൽ രാജസ്ഥാൻ റോയൽസ് തന്റെ എല്ലാമായിരുന്നു എന്നാണ് സഞ്ജു പറയുന്നത്. 

Advertisment

"രാജസ്ഥാൻ റോയൽസ് ആയിരുന്നു എന്റെ ലോകം. കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് വരുന്ന ഒരു ചെറിയ കുട്ടിയായിരുന്നു ഞാൻ. എന്റെ കഴിവ് തെളിയിക്കാനാണ് ഞാൻ ശ്രമിച്ചത്. രാഹുൽ സാറും മനോജ് സാറും എന്താണ് എന്റെ പ്രാപ്തി എന്ന് ലോകത്തിന് കാണിച്ച് കൊടുക്കാൻ വേദി ഒരുക്കി നൽകി. ആ സമയം എന്നിൽ അവർ എല്ലാ വിശ്വാസവും അർപ്പിച്ചു. രാജസ്ഥാൻ റോയൽസിനൊപ്പമുള്ള യാത്ര ഏറെ മഹത്തായ ഒന്നായിരുന്നു. ഇതുപോലൊരു ഫ്രാഞ്ചൈസിയുടെ ഭാഗമാവാൻ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നു. പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അത്," സഞ്ജു സാംസൺ പറഞ്ഞു. 

Also Read: Sanju Samson IPL Trade: സഞ്ജു സാംസൺ രാജസ്ഥാൻ വിടാൻ കാരണം വൈഭവ് സൂര്യവൻഷി?

രാജസ്ഥാൻ റോയൽസ് വിടാൻ സഞ്ജു സാംസൺ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകൾ വലിയ അലയൊലിയാണ് സൃഷ്ടിച്ചത്. എന്തുകൊണ്ട് സഞ്ജു ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തി എന്നത് സംബന്ധിച്ച് പല വിലയിരുത്തലുകളും ഉയരുന്നുണ്ട്. കഴിഞ്ഞ സീസണിൽ തന്നെ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റുമായുള്ള സഞ്ജുവിന്റെ ബന്ധം മോശമായതായാണ് സൂചന. 

Advertisment

Also Read: ഗില്ലിന്റെ ജഴ്സിക്ക് ലേലത്തിൽ പൊന്നും വില; ഇന്ത്യൻ കളിക്കാരുടെ ജഴ്സിക്കൾക്ക് വമ്പൻ തുക

വൈഭവ് സൂര്യവൻഷി-യശസ്വി സഖ്യം ഓപ്പണിങ്ങിൽ തിളങ്ങുകയും റിയാൻ പരാഗ്, ധ്രുവ് ജുറെൽ എന്നിങ്ങനെ രാജസ്ഥാൻ വിശ്വാസം വെച്ച താരങ്ങളുടെ വളർച്ച പെട്ടെന്ന് ആവുകയും ചെയ്തതോടെ ഇവരെ കേന്ദ്രീകരിച്ച് ഒരു ടീം എന്ന തീരുമാനത്തിലേക്ക് രാജസ്ഥാൻ മാറിയത് സഞ്ജുവിനെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നുണ്ട്. 

Also Read: Sanju Samson IPL Trade: 'ക്യാപ്റ്റൻ ധ്രുവ് ജുറെലിന് അഭിനന്ദനങ്ങൾ'; രാജസ്ഥാൻ റോയൽസ് പോസ്റ്റ് സൂചനയോ?

രാജസ്ഥാൻ റോയൽസ് സഞ്ജുവിന്റെ കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സ് ആണ് സഞ്ജുവിനെ സ്വന്തമാക്കുന്നവരിൽ മുൻപിൽ എന്നാണ് ശക്തമായ റിപ്പോർട്ടുകൾ. പിന്നാലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ഉണ്ട്. ട്രേഡിലൂടെ ആയിരിക്കുമോ കൈമാറ്റം, അതോ താര ലേലത്തിലേക്ക് സഞ്ജുവിന്റെ പേര് വെക്കുകയായിരിക്കുമോ രാജസ്ഥാൻ ചെയ്യുക എന്ന ചോദ്യമാണ് ഉയരുന്നത്. 

Read More: Sanju Samson IPL Trade: 'ഞാൻ കേരളത്തിൽ തുടരാം; നീ ചെന്നൈയിലേക്ക് പോകൂ'; സഞ്ജുവിനോട് അശ്വിൻ

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: