/indian-express-malayalam/media/media_files/DaeJILh3VKaI5N42NJPl.jpg)
24 പന്തിൽ 31 റൺസ് അടിച്ചെടുത്ത റാഷിദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ (Photo by Faheem Hussain/ Sportzpics for IPL)
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസിനെ ഞെട്ടിച്ച് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ്. പതിനേഴാമത് ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ ഏറ്റവും കുറഞ്ഞ സ്കോറിനാണ് ശുഭ്മാൻ ഗില്ലിന്റെ ടീമിനെ ഡൽഹി കെട്ടുകെട്ടിച്ചത്. ഇന്ന് അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ 17.3 ഓവറില്‍ വെറും 89 റണ്‍സിനാണ് ക്യാപിറ്റല്‍സ് കൂടാരം കയറ്റിയത്.
മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാറും രണ്ടു വീതം വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നാണ് നിലവിലെ റണ്ണറപ്പുകളെ ചുരുട്ടിക്കെട്ടിയത്. ഖലീൽ അഹമ്മദും അക്സർ പട്ടേലും ഓരോ വിക്കറ്റെടുത്തപ്പോൾ നാലോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് കുൽദീപ് യാദവും തിളങ്ങി.
Delhi Capitals bowlers were at the top of their game against the Gujarat Titans. pic.twitter.com/lHLu0UDWLF
— CricTracker (@Cricketracker) April 17, 2024
നേരത്തെ സഞ്ജുവിന്റെ രാജസ്ഥാനെ വിറപ്പിച്ച റാഷിദ് ഖാൻ ഇന്നും അതേ ഫോമിലായിരുന്നു. 24 പന്തിൽ 31 റൺസ് അടിച്ചെടുത്ത റാഷിദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. കളിയിൽ ഒരു സിക്സും രണ്ട് ഫോറുകളും മാത്രമാണ് റാഷിദ് നേടിയത്. കളിയിലെ ഏക സിക്സറും പിറന്നത് അഫ്ഗാൻ ഓൾറൌണ്ടറുടെ ബാറ്റിൽ നിന്നായിരുന്നു.
The first six of the game came from the bat of Rashid Khan🤯
— CricTracker (@Cricketracker) April 17, 2024
📸: Jio Cinema pic.twitter.com/hyxleVT4fj
സായ് സുദർശൻ (12), രാഹുൽ തേവാട്ടിയ (10) എന്നിവർ മാത്രമെ പിന്നീട് രണ്ടക്കം കടന്നുള്ളൂ. സായ് സുദർശനെ സുമിത് കുമാർ നേരിട്ടുള്ള ഏറിലൂടെ റണ്ണൌട്ട് ആക്കുകയായിരുന്നു.
Not an Ideal start for the Titans as they loose four big wickets inside the powerplay against Delhi Capitals
— CricTracker (@Cricketracker) April 17, 2024
📸: Jio Cinema pic.twitter.com/Ryfzlu64rC
ഗുജറാത്ത് നിരയിൽ ആറ് താരങ്ങൾ രണ്ട് റൺസിൽ താഴെയാണ് സ്കോർ ചെയ്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടക്കുന്നത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us