/indian-express-malayalam/media/media_files/2025/03/31/HotmNIJBscWIByq1vXWN.jpg)
സഞ്ജു സാംസൺ, എം എസ് ധോണി Photograph: (ഫയൽ ഫോട്ടോ)
Sanju Samson IPL 2025 Rajasthan Royals: ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ മൂന്ന് കളിയിലും രാജസ്ഥാൻ റോയൽസിന് വേണ്ടി ഇംപാക്ട് പ്ലേയറായാണ് സഞ്ജു സാംസൺ കളിച്ചത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ അർധ ശതകം കണ്ടെത്തിയത് ഒഴിച്ചാൽ പിന്നെ വന്ന മത്സരങ്ങളിൽ സ്കോർ ഉയർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാൽ ഇതിന് ഇടയിൽ എം എസ് ധോണിയുടെ റെക്കോർഡുകളിൽ ഒന്ന് സഞ്ജു സാംസൺ കടപുഴക്കി.
ഈ സീസണിൽ മൂന്ന് കളിയിൽ നിന്ന് അഞ്ച് സിക്സ് ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഇതുവരെ വന്നത്. ഇതോടെ ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു പറത്തിയ സിക്സുകളുടെ എണ്ണം 342ലേക്ക് എത്തി. ട്വന്റി20 ക്രിക്കറ്റിൽ 341 സിക്സുകൾ എന്ന ധോണിയുടെ നേട്ടം ആണ് സഞ്ജു മറികടന്നത്.
285 ഇന്നിങ്സിൽ നിന്ന് ആണ് സഞ്ജു സാംസൺ 342 സിക്സ് പറത്തിയത്. 341 സിക്സുകൾ ധോണിയിൽ നിന്ന് വന്നത് 345 ഇന്നിങ്സിൽ നിന്നും. ഇന്ത്യൻ കളിക്കാരിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തിയ കളിക്കാരിൽ രോഹിത് ശർമയാണ് ഒന്നാമത്. 525 സിക്സുകൾ ആണ് ധോണിയിൽ നിന്ന് വന്നത്. വിരാട് കോഹ്ലി 420 സിക്സ് അടിച്ചു. സൂര്യകുമാർ യാദവിൽ നിന്ന് വന്നത് 347 സിക്സുകളും.
ധോണിയും സഞ്ജുവും സൂര്യകുമാർ യാദവും ഐപിഎൽ സീസൺ കളിക്കുന്നതിനാൽ ഈ സിക്സ് കണക്കുകൾ ഇനിയും മാറി മറിയും എന്ന് ഉറപ്പ്. ധോണി ഡെത്ത് ഓവറുകളിൽ മാത്രമാണ് ബാറ്റിങ്ങിന് ഇറങ്ങുന്നത് എന്നതിനാൽ സഞ്ജുവും സൂര്യയും തമ്മിലാവും ട്വന്റി20യിലെ സിക്സ് വേട്ടയിലെ മത്സരം പ്രധാനമായും.
ഇന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നുണ്ട്. ഈ മത്സരത്തിലൂടെ തന്റെ സിക്സ് വേട്ട 350ലേക്ക് എത്തിക്കാനുള്ള അവസരം സൂര്യകുമാർ യാദവിന് മുൻപിൽ തെളിയുന്നു. ഏപ്രിൽ അഞ്ചിന് ആണ് രാജസ്ഥാൻ റോയൽസിന്റെ ഇനിയുള്ള മത്സരം.
Read More
- RR Vs CSK: ധോണി നേരത്തെ ഇറങ്ങിയിട്ടും രക്ഷയില്ല; ആദ്യ ജയം തൊട്ട് രാജസ്ഥാൻ റോയൽസ്
- Sanju Samson: ഒന്ന് മുതൽ ആറ് വരെയുള്ള ഓവർ; സഞ്ജുവിന്റെ റൺവേട്ട ഞെട്ടിക്കുന്നത്
- SRH vs DC IPL 2025: വീണ്ടും തോറ്റ് ഹൈദരാബാദ്; ഡൽഹിക്ക് അനായാസ ജയം
- SRH vs DC: ആരാണ് സീഷാൻ അൻസാരി? പട്ടിണിയോട് പടവെട്ടി വരവ്; ലെഗ് ബ്രേക്ക് ഗൂഗ്ലി വജ്രായുധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us