/indian-express-malayalam/media/media_files/2025/03/27/uwvHdO60ekXhvXzZQndP.jpg)
സഞ്ജു സാംസൺ, കെയിൻ വില്യംസൺ Photograph: (Screengrab)
Sanju Samson IPL 2025 Rajasthan Royals: ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ അർധ ശതകം കണ്ടെത്തിയെങ്കിലും രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ സ്കോർ ഉയർത്താണ സഞ്ജു സാംസണിന് സാധിച്ചില്ല. ഇപ്പോൾ സഞ്ജു സാംസണിന്റെ ബാറ്റിങ്ങിനെ വിശകലനം ചെയ്ത് എത്തുകയാണ് ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ. അതും ഹിന്ദിയിലും.
സഞ്ജുവിനെ പോലെ തന്നെ ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കെയിൻ വില്യംസൺ. എന്നാൽ ഇത്തവണ കമന്ററി ബോക്സിലാണ് കെയിൻ വില്യംസണിന്റെ സാന്നിധ്യം. കെയിൻ മാമൻ എന്നാണ് ഇന്ത്യൻ ആരാധകർ സ്നേഹത്തോടെ മുൻ ന്യൂസിലൻഡ് ക്യാപ്റ്റനെ വിളിക്കുന്നത്. ഇപ്പോൾ സഞ്ജുവിന്റെ ബാറ്റിങ്ങിനെ ഹിന്ദിയിൽ വിശകലനം ചെയ്യുന്ന വില്യംസണിന്റെ വിഡിയോയാണ് ആരാധകരുടെ മുൻപിലേക്ക് വരുന്നത്.
യഥാർഥത്തിൽ ഇംഗ്ലീഷിൽ ആണ് കെയിൻ വില്യംസൺ സംസാരിക്കുന്നത്. എന്നാൽ എഐ ഉപയോഗിച്ച് സ്റ്റാർ സ്പോർട്സ് ഇത് ഹിന്ദിയിലാക്കുന്നു. സഞ്ജു സാംസണിനെ വീഴ്ത്താൻ ബോളർ എങ്ങനെയാണ് ബോൾ ചെയ്യേണ്ടത് എന്നാണ് കെയിൻ വില്യംസൺ പറയുന്നത്.
"സഞ്ജു സാംസണിന്റെ ബാറ്റിങ്ങിലും പവർ ഹിറ്റിങ്ങിലേയും പ്രധാനപ്പെട്ട ഘടകം മൂവ്മെന്റ് ആണ്. ഷോർട്ട് ബോളുകൾക്ക് എതിരെ സഞ്ജുവിന് വളരെ നന്നായി കളിക്കാനാവും. ക്രീസിനുള്ളിലേക്ക് ഏറെ കയറി നിന്നാണ് സഞ്ജു കളിക്കുന്നത്. ബാക്ക്ഫൂട്ടിലേക്ക് പോയി ഫ്രണ്ട് ലെഗ് ഉപയോഗിച്ച് ലെഗ് സൈഡിലേക്ക് ഷോട്ട് കളിക്കുന്നു," കെയിൻ വില്യംസൺ പറയുന്നു.
We got Kane Williamson talking in Hindi before GTA VI!
— Star Sports (@StarSportsIndia) March 26, 2025
Watch him analyze Sanju Samson’s batting technique.#IPLonJioStar 👉 RR 🆚 KKR, LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar pic.twitter.com/R5mXLQjUvx
ഇത്തവണ ഐപിഎൽ താര ലേലത്തിൽ കെയിൻ വില്യംസണിനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഐപിഎൽ കമന്ററി ബോക്സിലേക്ക് വില്യംസൺ എത്തിയത്. കെയിൻ വില്യംസണിനെ ഹർഭജൻ സിങ് ഹിന്ദി പഠിപ്പിക്കാൻ ശ്രമിക്കുന്ന വിഡിയോയും ആരാധകർക്കിടയിൽ കൗതുകമായിരുന്നു.
Read More
- RR Vs KKR IPL 2025: രാജസ്ഥാന് രണ്ടാം തോൽവി; ഡികോക്കിന്റെ കരുത്തിൽ കൊൽക്കത്തയ്ക്ക് ജയം
 - Sanju Samson: ഇംപാക്ട് സൃഷ്ടിക്കാനാവാതെ സഞ്ജു; ജുറെലിനേയും ഇഷാനേയും കണ്ട് പഠിക്കാൻ വിമർശനം
 - Vighnesh Puthur: തോളിൽ കയ്യിട്ട് ഹർദിക്; ഞെട്ടി കണ്ണുതള്ളി വിഘ്നേഷ്
 - Vighnesh Puthur : വിഘ്നേഷിന്റെ വരവ് അർജുന്റെ വാതിലുകൾ അടച്ച്; ഇനി മുംബൈ ആർക്കൊപ്പം നിൽക്കും?
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us