/indian-express-malayalam/media/media_files/QN1ACzmED0uOKpbnh4w6.jpg)
File Photo
IND vs UAE Asia Cup Today T20I Match: ട്വന്റി20 ലോക ചാംപ്യന്മാരായ ഇന്ത്യ ഏഷ്യാ കപ്പ് പോരിന് ഇന്നിറങ്ങും. ഗ്രൂപ്പ് എയിലെ മത്സരത്തിൽ യുഎഇയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. യുഎഇ ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്ന എതിരാളി അല്ല എങ്കിലും രണ്ടാമത്തെ മത്സരം പാക്കിസ്ഥാനെതിരെ ആയതിനാൽ ടീം കോംപിനേഷനിൽ ഇന്ത്യക്ക് ആദ്യ മത്സരത്തോടെ വ്യക്തത വരുത്തേണ്ടതുണ്ട്.
ഏഷ്യാ കപ്പ് പോരിന് ഇറങ്ങുന്ന എല്ലാ ടീമുകളുടേയും ക്യാപ്റ്റന്മാർ മാധ്യമങ്ങൾക്ക് മുൻപിലെത്തിയപ്പോൾ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ വരുമോ എന്നതായിരുന്നു സൂര്യകുമാർ യാദവിന് നേരെ ഉയർന്ന ചോദ്യം. സഞ്ജു പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുമോ? ഇടം നേടിയാൽ ഏത് പൊസിഷനിലാവും ബാറ്റിങ്ങിന് ഇറങ്ങുക?
Also Read: 26.80 ലക്ഷം രൂപ സഹതാരങ്ങൾക്ക് വീതിച്ച് നൽകും; ഹൃദയം തൊട്ട് സഞ്ജു സാംസൺ
വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ ഇറക്കുമോ അതോ ജിതേഷ് ശർമയെ ഇറക്കുമോ? ലോവർ ഓർഡറിൽ കളിച്ച് കൂടുതൽ പരിചയസമ്പത്ത് ജിതേഷിനാണ്. ഫിനിഷർ സ്ഥാനത്ത് റിങ്കുവിനെ ഇറക്കുമോ എന്ന ചോദ്യവും ശക്തമാണ്. തിലക് വർമയെ മൂന്നാം സ്ഥാനത്ത് നിന്ന് മാറ്റി സഞ്ജുവിന് വൺഡൗണായി ഇറങ്ങാൻ അവസരം നൽകുമോ? സഞ്ജുവിന്റെ പ്ലേയിങ് ഇലവൻ സാധ്യതകൾ നോക്കുമ്പോൾ ആകെ സങ്കീർണമാണ് കാര്യങ്ങൾ.
Also Read: എനിക്ക് പറ്റിയ പിഴവ് നിങ്ങൾ ആവർത്തിക്കരുത്; ഗില്ലിനോടും അഭിഷേകിനോടും യുവി
കുൽദീപ് യാദവിനും പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. ടീം ബാലൻസ് കണക്കിലെടുക്കുമ്പോഴാണ് കുൽദീപിന്റെ സ്ഥാനം തെറിക്കുന്നത്. വരുൺ ചക്രവർത്തിയും അക്ഷർ പട്ടേലുമാണ് ഫസ്റ്റ് ചോയിസ് സ്പിന്നർമാർ. ബുമ്രും അർഷ്ദീപും ഹർദിക് പാണ്ഡ്യയും സീം ബോളിങ് നിരയിൽ അണിനിരക്കും.
ഇന്ത്യയുടെ സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ജിതേഷ് ശർമ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ് വരുൺ ചക്രവർത്തി.
യുഎഇ സാധ്യതാ 11:മുഹമ്മദ് വസീം, ആലിഷൻ ഷറഫു, മുഹമ്മദ് സൊഹെയ്ബ്, രാഹുൽ ചോപ്ര, ആസിഫ് ഖാൻ, ഹർഷിത് കൗഷിക്, മുഹമ്മദ് ഫറൂഖ്, സാഘിർ ഖാൻ, ഹൈദർ അലി, ജുനൈദ് സിദ്ധിഖ്, മുഹമ്മദ് ജവാദുല്ല.
Also Read: കോഹ്ലിക്കെതിരെ തെളിവ് എവിടെ? ആർക്കാണ് ഇതിലൊക്കെ ഇത്ര പ്രശ്നം? ആഞ്ഞടിച്ച് മുൻ താരം
ഇന്ത്യ യുഎഇ ഏഷ്യാ കപ്പ് മത്സരം എത്ര മണിക്ക് ആരംഭിക്കും?
യുഎഇക്കെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കും.
ഇന്ത്യ യുഎഇ ഏഷ്യാ കപ്പ് മത്സരം ടെലിവിഷനിൽ ലൈവായി ഏത് ചാനലിൽ കാണാം?
യുഎഇക്കെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരം സോണി സ്പോർട്സ് നെറ്റ് വർക്കുകളിൽ ഇന്ത്യയിൽ കാണാനാവും.
ഇന്ത്യ യുഎഇ ഏഷ്യാ കപ്പ് മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?
ഇന്ത്യ യുഎഇ ഏഷ്യാ കപ്പ് പോരിന്റെ ലൈവ് സ്ട്രീം സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.