/indian-express-malayalam/media/media_files/2025/08/25/sanju-samson-kerala-cricket-league-century-2025-08-25-07-42-01.jpg)
Sanju Samson: (Source: Kerala Cricket Association)
Sanju Samson Kerala Cricket League:ഹൃദയം തൊട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കേരള ക്രിക്കറ്റ് ലീഗ് കിരീടം ചൂടിയ തന്റെ ടീമിന് ആ 26.8 ലക്ഷം രൂപ വീതിച്ച് നൽകാനൊരുങ്ങുകയാണ് സഞ്ജു എന്നാണ് റിപ്പോർട്ടുകൾ. സഞ്ജു സാംസൺ ഇല്ലാതെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ തോൽപ്പിച്ചത്.
കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ സഞ്ജു കളിച്ചിരുന്നില്ല. രണ്ടാം സീസണിൽ സഞ്ജുവിന്റെ പേര് താര ലേലത്തിലേക്ക് എത്തി. ലേലത്തിൽ 26.80 ലക്ഷം രൂപ ലഭിച്ചതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു. സഹോദരൻ സാലി സാംസണിനൊപ്പം സഞ്ജു കളിക്കുന്നു എന്നതിന്റെ കൗതുകവും ഉണ്ടായിരുന്നു ഇത്തവണ.
Also Read: എനിക്ക് പറ്റിയ പിഴവ് നിങ്ങൾ ആവർത്തിക്കരുത്; ഗില്ലിനോടും അഭിഷേകിനോടും യുവി
ഈ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി മിന്നും ബാറ്റിങ് ആണ് സഞ്ജുവിൽ നിന്ന് വന്നത്. ഒരു സെഞ്ചുറിയും മൂന്ന് അർധ ശതകവും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വന്നു. 368 റൺസ് ആണ് സഞ്ജു സീസണിൽ സ്കോർ ചെയ്തത്. സഞ്ജുവിന്റെ ഈ പ്രകടനം ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കുന്നതിലും നിർണായകമായേക്കും.
Also Read: കോഹ്ലിക്കെതിരെ തെളിവ് എവിടെ? ആർക്കാണ് ഇതിലൊക്കെ ഇത്ര പ്രശ്നം? ആഞ്ഞടിച്ച് മുൻ താരം
രണ്ടാം കെസിഎൽ കിരീടം ലക്ഷ്യമിട്ട് കൊല്ലം വന്നപ്പോൾ വിനൂപ് മനോഹരന്റേയും ആൽഫിയുടേയും ബാറ്റിങ് കരുത്തിലാണ് കൊച്ചി കിരീടം ചൂടിയത്. 30 പന്തിൽ നിന്ന് 70 റൺസ് ആണ് വിനൂപ് സ്കോർ ചെയ്തത്. കൊച്ചിയുടെ മധ്യനിര തകർന്നെങ്കിലും ആൽഫി ഫ്രാൻസിസ് 25 പന്തിൽ നിന്ന് 47 റൺസ് എടുത്തതോടെ കൊച്ചിയുടെ സ്കോർ 180 കടന്നു. വെടിക്കെട്ട് ബാറ്റർമാർ ഉണ്ടായിട്ടും ചെയ്സ് ചെയ്ത് ഇറങ്ങിയ കൊല്ലത്തിന്റെ പോരാട്ടം 106ൽ അവസാനിച്ചും.
Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us