/indian-express-malayalam/media/media_files/2025/09/10/sanju-samson-catch-2025-09-10-21-52-52.jpg)
Screengrab
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ വിക്കറ്റ് കീപ്പറായി ജിതേഷിനെ മറികടന്ന് സ്ഥാനം ഉറപ്പിക്കാൻ സഞ്ജു സാംസണിനായി. യുഎഇ ബാറ്റിങ് നിര ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ തകർന്നടിഞ്ഞപ്പോൾ രണ്ട് തകർപ്പൻ ക്യാച്ചുകളും സഞ്ജുവിൽ നിന്ന് വന്നു. ഇതിൽ ആസിഫ് ഖാനെ പുറത്താക്കാൻ വന്ന ക്യാച്ച് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്.
11ാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ആസിഫ് ഖാനെ സഞ്ജു ഡൈവ് ചെയ്ത് കൈക്കലാക്കിയത്. 7 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത് നിൽക്കെ ഔട്ട്സൈഡ് എഡ്ജ് ആയി സഞ്ജുവിന്റെ വലത് വശത്തേക്ക് പന്ത് വന്നു. ഫുൾ ഡൈവ് ചെയ്ത് രണ്ട് കൈകൊണ്ടുമാണ് സഞ്ജു ക്യാച്ച് പൂർത്തിയാക്കിയത്.
Sanju Samson pulls off an absolute stunner! 🔥🙌pic.twitter.com/6mmfQLh38h
— Rio (@CricRio6) September 10, 2025
Also Read: 26.80 ലക്ഷം രൂപ സഹതാരങ്ങൾക്ക് വീതിച്ച് നൽകും; ഹൃദയം തൊട്ട് സഞ്ജു സാംസൺ
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ തിളങ്ങാനായത് സഞ്ജുവിന് ഗുണം ചെയ്യും. ഇന്ത്യക്കെതിരെ യുഎഇ 14 ഓവറിൽ 57 റൺസിന് ഓൾഔട്ടാവുകയായിരുന്നു..ഓപ്പണർമാർ ഒഴികെ യുഎഇ നിരയിലെ മറ്റൊരു ബാറ്ററും രണ്ടക്കം കടന്നില്ല.
Also Read: india vs UAE: സഞ്ജുവിന്റെ കാര്യം സങ്കീർണം; ഇന്ത്യയുടെ സാധ്യതാ ഇലവൻ; മത്സരം എവിടെ കാണാം?
ഓപ്പണർ അലിഷൻ ഷറഫു 17 പന്തിൽ നിന്നനിന്ന് 22 റൺസും മുഹമ്മദ് വസീം 22 പന്തിൽ നിന്ന് 19 റൺസുമാണ് നേടിയത്. മികച്ച തുടക്കം യുഎഇക്ക് ലഭിച്ചെങ്കിലും പിന്നാലെ യുഎഇ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് പിഴുതു.
Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us