scorecardresearch

ക്രിക് ഇൻഫോയുടെ ഐപിഎല്‍ ഇലവനിൽ നായകനായി സഞ്ജു സാംസൺ; ശ്രേയസും കമ്മിൻസും പുറത്ത്

രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച മലയാളി താരം സഞ്ജു സാംസണെയാണ് ഐപിഎല്‍ ഇലവന്‍റെ നായകനും വിക്കറ്റ് കീപ്പറുമായി ക്രിക് ഇന്‍ഫോ തിരഞ്ഞെടുത്തത്

രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച മലയാളി താരം സഞ്ജു സാംസണെയാണ് ഐപിഎല്‍ ഇലവന്‍റെ നായകനും വിക്കറ്റ് കീപ്പറുമായി ക്രിക് ഇന്‍ഫോ തിരഞ്ഞെടുത്തത്

author-image
Sports Desk
New Update
Yashasvi Jaiswal | Sanju Samson

ബാറ്റിങ്ങിൽ മൂന്നാം നമ്പറിലാണ് സഞ്ജു ഇറങ്ങുന്നത് (ഫയൽ ചിത്രം)

ഐപിഎല്ലില്‍ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ഇഎസ്പിഎൻ ക്രിക് ഇന്‍ഫോ. രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച മലയാളി താരം സഞ്ജു സാംസണെയാണ് ഐപിഎല്‍ ഇലവന്‍റെ നായകനും വിക്കറ്റ് കീപ്പറുമായി ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്തത്.

Advertisment

ഓപ്പണര്‍മാരായ ആര്‍സിബി താരം വിരാട് കോഹ്ലിയും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറിലാണ് സഞ്ജു ഇറങ്ങുന്നത്. സീസണിലെ ആദ്യ 11 കളികളില്‍ 471 റണ്‍സടിച്ച സഞ്ജുവിന് അവസാന 4 മത്സരങ്ങളില്‍ 60 റണ്‍സ് മാത്രമെ നേടാനായുള്ളു. 531 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ്.

റിയാന്‍ പരാഗ് ആണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. ലഖ്നൗവിനായി തകര്‍ത്തടിച്ച നിക്കോളാസ് പൂരനാണ് അഞ്ചാമത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ട്രൈസ്റ്റന്‍ സ്റ്റബ്സും കൊല്‍ക്കത്തയുടെ ആന്ദ്രെ റസലുമാണ് ഫിനിഷര്‍മാരായി ഇറങ്ങുന്നത്. സ്പെഷലിസ്റ്റ് സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് വരും.

Advertisment

കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്പ്രീത് ബുമ്ര, രാജസ്ഥാന്‍ റോയല്‍സിന്‍റെ സന്ദീപ് ശര്‍മ എന്നിവരാണ് പേസര്‍മാരായി ക്രിക് ഇന്‍ഫോയുടെ ഐപിഎല്‍ ഇലവനില്‍ ഇടം നേടിയത്. ആര്‍സിബി താരം രജത് പാടീദാർ, കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ്  ഇംപാക്ട് സബ്ബായി തിരഞ്ഞെടുത്തിരിക്കുന്നത്.

Read More Sports News Here

IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: