/indian-express-malayalam/media/media_files/2025/08/20/sanju-samson-and-shubman-gill-2025-08-20-15-51-28.jpg)
Sanju Samson and Shubman Gill
india Vs Pakistan Match:ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ സഞ്ജു സാംസൺ കളിക്കുമോ? ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഇറക്കിയ അതേ പ്ലേയിങ് ഇലവനെ തന്നെ ഇന്ത്യ പാക്കിസ്ഥാനെതിരേയും ഇറക്കാൻ സാധ്യത കുറവാണ്. കാരണം യുഎഇക്കെതിരെ ബുമ്ര മാത്രമാണ് സ്പെഷ്യലിസ്റ്റ് പേസറായി ഉണ്ടായിരുന്നത്. പിന്നെയുണ്ടായത് ഓൾറൗണ്ടർമാരായ ഹർദിക് പാണ്ഡ്യയും ശിവം ദുബെയുമാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ടീം കോമ്പിനേഷനിൽ ഇന്ത്യ മാറ്റം വരുത്തിയാൽ അത് സഞ്ജുവിന്റെ സ്ഥാനത്തെ ബാധിക്കുമോ? ഇക്കാര്യത്തിൽ നിർണായക പ്രതികരണമാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ചായ സിതാൻഷു കോട്ടക്കിൽ നിന്ന് വരുന്നത്.
Also Read: ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം; ടിക്കറ്റ് വിറ്റ് പോകുന്നില്ല; വില കേട്ടാൽ ഞെട്ടും
യുഎഇക്കെതിരെ ഇന്ത്യയുടെ ബാറ്റിങ് പൊസിഷനിൽ അഞ്ചാമനായിരുന്നു സഞ്ജു. ഗിൽ വൈസ് ക്യാപ്റ്റനായി വന്നതോടെ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം തെറിക്കുകയായിരുന്നു. അഞ്ചാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങിയാൽ സഞ്ജുവിന് മികവ് കാണിക്കാനാവുമോ എന്ന ചോദ്യമാണ് ശക്തമാവുന്നത്. അഞ്ചാം സ്ഥാനത്ത് സ്കോർ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അത് ഇന്ത്യൻ ടീമിൽ നിന്നുള്ള സഞ്ജുവിന്റെ പുറത്തേക്ക് പോക്കിനും വഴി തുറന്നേക്കും. ഈ ആശങ്കകൾക്കിടയിൽ സിതാൻഷു കോട്ടക്കിന്റെ വാക്കുകൾ ഇങ്ങനെ, “സഞ്ജു അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ അധികം ബാറ്റ് ചെയ്തിട്ടില്ല. എന്നാൽ അതിന് അർഥം സഞ്ജുവിന് അതിന് കഴിയില്ല എന്നല്ല."
Also Read: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം
"ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിവുള്ള താരമാണ് സഞ്ജു എന്നാണ് ഞാൻ കരുതുന്നത്. ടീമിന് ആവശ്യമുള്ളത് എന്താണോ അത് ക്യാപ്റ്റനും മുഖ്യ പരിശീലകനുമാണ് തീരുമാനിക്കുന്നത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ സഞ്ജു സന്തോഷവാനാണ്,’’ സിതാൻഷു കോട്ടക് പറഞ്ഞു. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ബാറ്റിങ് കോച്ചിന്റെ വാക്കുകൾ.
"ഏത് പൊസിഷനിലും ഇറങ്ങി കളിക്കാൻ സാധിക്കുന്ന കളിക്കാരാണ് ഇന്ത്യൻ നിരയിലുള്ളത്.ഇന്ത്യയുടെ ബാറ്റിങ് നിരയെ നോക്കിയാൽ അത് മനസിലാവും. ആക്രമിച്ച് കളിക്കാൻ പാകത്തിൽ നാലോ അഞ്ചോ കളിക്കാർ ഉണ്ടെങ്കിലും മുഖ്യ പരിശീലകനോ ക്യാപ്റ്റനോ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കാം.’’
“യുഎഇക്കെതിരെ സഞ്ജു അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമായിരുന്നു. പാക്കിസ്ഥാനെതിരായ കളിയിൽ സഞ്ജു ഏത് നമ്പറിലും ബാറ്റ് ചെയ്തേക്കാം. നിലവിൽ അത് തീരുമാനിച്ചിട്ടില്ല. അവരുടെ പങ്കിനെക്കുറിച്ച് കളിക്കാർക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ സാഹചര്യത്തിന് അനുസരിച്ച് കളിക്കാർ തയാറാകും,” ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വ്യക്തമാക്കി.
ഇന്ത്യ-പാക്കിസ്ഥാൻ ഏഷ്യാ കപ്പ് മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക്ചെയ്യു.
Read More: പറന്ന് പിടിച്ച് സഞ്ജു; സേവ് ചെയ്ത് 5 റൺസ്; തുടരെ ഫുൾ ഡൈവിൽ തകർപ്പൻ ക്യാച്ചുകൾ ; Sanju Samson Asia Cup
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.