scorecardresearch

ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം; ടിക്കറ്റ് വിറ്റ് പോകുന്നില്ല; വില കേട്ടാൽ ഞെട്ടും

India vs Pakistan match ticket: നേരത്തെ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തിയാൽ ചൂടപ്പം പോലെയായിരുന്നു വിറ്റുപോയിരുന്നത്

India vs Pakistan match ticket: നേരത്തെ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തിയാൽ ചൂടപ്പം പോലെയായിരുന്നു വിറ്റുപോയിരുന്നത്

author-image
Sports Desk
New Update
India vs Pakistan Asia Cup Match

Source: ICC, Instagram

india Vs Pakistan Asia Cup: ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ക്രിക്കറ്റ് പോര് എന്നും ഇരുരാജ്യത്തേയും ജനങ്ങളെ ആവേശത്തിലാക്കുന്നതാണ്. എന്നാൽ ഇത്തവണ ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുമ്പോൾ ഗ്യാലറി നിറയുമോ എന്ന ആശങ്കയാണ് ഉയരുന്നത്. സെപ്റ്റംബർ 14ന് ആണ് ഗ്രൂപ്പ് എയിലെ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം. 

Advertisment

ഐസിസി ടൂർണമെന്റുകളിൽ മാത്രമേ ഇന്ത്യാ-പാക് ഏറ്റുമുട്ടൽ കാണാൻ സാധിക്കുകയുള്ളു എന്നത് കൊണ്ട് തന്നെ ആരാധകർ ഗ്യാലറി നിറഞ്ഞും വമ്പൻ തുകയ്ക്ക് ടിക്കറ്റ് വാങ്ങിയും മത്സരം കാണാനെത്തിയിരുന്നു. നേരത്തെവിൽപ്പനയ്ക്കെത്തിയാൽ ചൂടപ്പം പോലെയായിരുന്നു ടിക്കറ്റുകൾ വിറ്റുപോയിരുന്നത്. എന്നാൽ ഇത്തവണ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതായാണ് റിപ്പോർട്ടുകൾ.

Also Read: India vs UAE: സഞ്ജുവിന്റെ കാര്യം സങ്കീർണം; ഇന്ത്യയുടെ സാധ്യതാ ഇലവൻ; മത്സരം എവിടെ കാണാം?

ഏഷ്യാ കപ്പിലെ ടിക്കറ്റ് വിൽപ്പനയിലെ പാക്കേജ് രീതിയും വിൽപ്പന കുറയാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യാ-പാക്ക് മത്സരത്തിന്റെ ടിക്കറ്റ് ആവശ്യം ഉയരുന്നത് ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യ-പാക് മത്സരത്തിന്റെ സിംഗിൾ മാച്ച് ടിക്കറ്റുകൾ ഇത്തവണ വാങ്ങാനാവില്ല എന്ന രീതിയായിരുന്നു ആദ്യം. പാക്കേജിലൂടെ മറ്റ് ഏഴ് ഗ്രൂപ്പ് മത്സരങ്ങളുടെ ടിക്കറ്റുകളും വാങ്ങണമെന്ന അവസ്ഥയായിരുന്നു. സിംഗിൾ മാച്ച് ടിക്കറ്റുകൾ അനുവദിക്കണം എന്ന ആവശ്യം ആരാധകരിൽ നിന്ന് ശക്തമായതോടെ ഇത് അനുവദിച്ചതായാണ് റിപ്പോർട്ടുകൾ. 

Advertisment

Also Read: 26.80 ലക്ഷം രൂപ സഹതാരങ്ങൾക്ക് വീതിച്ച് നൽകും; ഹൃദയം തൊട്ട് സഞ്ജു സാംസൺ

ടിക്കറ്റി​ന്റെ വിലയും ആരാധകരെ ഞെട്ടിക്കുന്നതാണ്. രണ്ട് സീറ്റിന്റെ ടിക്കറ്റ് പാക്കേജിന്റെ വില 2.5 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. അണ്‍ലിമിറ്റഡ് ഫുഡ്, പ്രത്യേക പ്രവേശനം,ബീവറേജസ് വി.ഐ.പി ക്ലബ് ലോഞ്ച്, വിശ്രമ മുറി എന്നിവ ഉൾപ്പെടുന്ന പ്രീമിയം ടിക്കറ്റിനാണ് ഈ വില. രണ്ട് ടിക്കറ്റ് ഉൾപ്പെടുന്നതാണ് ഈ വി.ഐ.പി ടിക്കറ്റ്.

Also Read: കളിക്കാർക്ക് പഴത്തിനായി 35 ലക്ഷം രൂപ; ബിസിസിഐക്ക് കോടതി നോട്ടീസ്

2.30 ലക്ഷം രൂപ മുതലാണ് റോയല്‍ ബോക്‌സ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. രണ്ട് ടിക്കറ്റിനാണ് ഈ 2.30 ലക്ഷം രൂപ. 1.67 ലക്ഷം രൂപയാണ് സ്കൈ ബോക്സ് ടിക്കറ്റിന്റെ വില. മധ്യനിരയിലെ ടിക്കറ്റിന് 75,000 രൂപ വരുന്നു. 41,000 രൂപയാണ് ഗ്രാൻഡ് ലോഞ്ചിലെ ടിക്കറ്റ് നിരക്ക്. ജനറല്‍ ടിക്കറ്റിന് ഒരാള്‍ക്ക് 5,000 രൂപയ്ക്ക് മുകളിലാണ് നിരക്ക് വരുന്നത്.

Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്

India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: