/indian-express-malayalam/media/media_files/2024/11/20/DesRNdJJcG4avfZi75Nz.jpg)
Sanju Samson, Tilak (File Photo)
മുന്ന് ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര 2025 ചാമ്പ്യന്‍സ് ട്രോഫിക്കും അതിന് മുമ്പ് നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരക്കുമായുള്ള തന്റെ ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ടീമില്‍ സഞ്ജു സാംസണിനേയും സൂര്യകുമാര്‍ യാദവിനേയും ചോപ്ര ഒഴിവാക്കി.
ഇംഗ്ലണ്ടുമായിയുള്ള ഇന്ത്യയുടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പര ഫെബ്രുവരി 6ന് നാഗ്പൂരില്‍ വെച്ച് തുടക്കമാകും. ഫെബ്രുവരി 19ന് തുടങ്ങാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരേയാണ്.
ചോപ്ര യൂട്യൂബ് ചാനല്‍ വഴിയാണ് തന്റെ ടീം പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനും ഓപ്പണറും ആവുമെന്നാണ് ചോപ്ര പ്രതീക്ഷിക്കുന്നത്. തന്റെ ടീമില്‍നിന്നും സഞ്ജുവിനേയും സൂര്യകുമാറിനേയും ഉഴിവാക്കുയതിനേക്കുറിച്ച് ചോപ്ര പറയുന്നുണ്ട്.
'സൂര്യകുമാര്‍ യാദവ് ടീമില്‍ ഉണ്ടാവില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സൂര്യ അന്താരാഷ്ട്ര ഏകദിനം കളിക്കാറില്ല എന്നത് പോരാതെ വിജയ് ഹസാരെ ട്രോഫിയില്‍ റണ്ണും നേടിയിട്ടില്ല. സഞ്ജു സാമ്‌സണ്‍ ഏകദിനം കളിചട്ടുമില്ല. ഒരാള്‍ കളിച്ചിട്ടേയില്ല മറ്റൊരാള്‍ റണ്ണും നേടിയിട്ടില്ല. അതുകൊണ്ട് രണ്ട് പേരും ടീമില്‍ വരാന്‍ സാധ്യതയ്യില്ല.' ആകാശ് ചോപ്ര വിശദീകരിച്ചു.
ചോപ്രയുടെ സ്‌ക്വാഡില്‍ മധ്യ നിരയില്‍ ശ്രേയസ് ഐയ്യര്‍ ഇടംപിടിച്ചു. ലോകകപ്പിന് ശേഷമുള്ള ഐയ്യറുടെ പ്രകടനത്തേ ചോപ്ര എടുത്തുപറഞ്ഞു. 'ലോകകപ്പ് തുടങ്ങിയതിന് ശേഷം 15 ഇന്നിങ്‌സുകളില്‍ നിന്നായി 620 റണ്‍ നേടിയിട്ടുള്ള ഐയ്യര്‍ക്ക് രണ്ട് സെഞ്ച്വറിയുണ്ട്. 112 സ്‌ട്രൈക്ക് റേറ്റും 52 ശരാശരിയുമുള്ള ഐയ്യര്‍ വമ്പന്‍ ഫോമിലാണ്.'
കെ എല്‍ രാഹിലിനേയും റിഷഭ് പന്തിനേയമാണ് ചോപ്ര വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. 2023 ലോക കപ്പിന് ശേഷമുള്ള രാഹുലിന്റെ ഫോമിനെ ചോപ്ര ചൂണ്ടിക്കാണിക്കുന്നു.
'രാഹുല്‍ 2023 ലോക കപ്പിന് ശേഷം 14 ഇന്നിങ്‌സുകളില്‍ നിന്നായി 56 ശരാശരിയില്‍ 560 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയിം രാഹുല്‍ നേടി. അന്ന് കീപ്പറായി കളിച്ച രാഹുല്‍ ഇത്തവണെയും കീപ്പറായി കളിച്ചേക്കും.' ചോപ്ര പറയുന്നു.
അടുത്തിടെയായി ഏകദിന മത്സരങ്ങള്‍ വളരെ കുറവ് മാത്രം കളിച്ചിട്ടുള്ള പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെപ്പറ്റി ചോപ്ര വിശദീകരിക്കുന്നുണ്ട്. ' റിഷഭ് ലോക കപ്പില്‍ കളിച്ചില്ല. പക്ഷേ ഏകദിന കണക്കുകള്‍ നോക്കൂ. 106 സ്‌ട്രൈക്ക് റേറ്റില്‍ 33.5 ശരാശരിയില്‍ ബാറ്റ് ചെയ്തട്ടുള്ള പന്ത് ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. കണക്കുകള്‍ അത്ര ഗംഭീരമൊന്നും അല്ലെങ്കിലും ടീമില്‍ ഇഷാന്‍ കിഷന് പകരം പന്ത് ടീമില്‍ ഇടംപിടിക്കും.'
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.