scorecardresearch

'ഋഷഭ് പന്ത് ഏകദിനത്തിൽ തോൽവിയല്ലേ? സഞ്ജുവിനെ കൊണ്ടുവരണം'

കെ.എൽ. രാഹുലിനെ ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കുകയും ഋഷഭ് പന്തിനെ മാറ്റി നിർത്തുകയും വേണം എന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്

കെ.എൽ. രാഹുലിനെ ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കുകയും ഋഷഭ് പന്തിനെ മാറ്റി നിർത്തുകയും വേണം എന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്

author-image
Sports Desk
New Update
India tour of Sri Lanka

Sanju Samson, Rishabh Pant(Instagram)

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ പരിഗണിക്കണം എന്ന് ഇന്ത്യൻ മുൻ താരം സഞ്ജയ് ബംഗാർ. കെ.എൽ. രാഹുലിനെ ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കുകയും ഋഷഭ് പന്തിനെ മാറ്റി നിർത്തുകയും വേണം എന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്. 

Advertisment

പന്ത് ക്രിക്കറ്റിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു. ടെസ്റ്റിലേക്കും ട്വന്റി20യിലേക്കും പന്ത് നല്ല നിലയിൽ തിരിച്ചുവരവ് നടത്തി. എന്നാൽ ഏകദിനത്തിൽ നല്ല ഫോം കണ്ടെത്താൻ പന്തിന് സാധിച്ചിട്ടില്ല. രാഹുലായിരിക്കണം ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ, ഇന്ത്യയുടെ മുൻ ബാറ്റിങ് പരിശീലകൻ കൂടിയായ സഞ്ജയ് ബംഗാർ പറഞ്ഞു. 

ചാംപ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണം എന്ന് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കറും പറഞ്ഞു. ഞാൻ സഞ്ജുവിൽ വിശ്വസിക്കുന്നു. തുടക്കത്തിൽ റൺസ് സ്കോർ ചെയ്യാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ചിലപ്പോൾ ബാറ്റിങ് ഓർഡറിൽ താഴെ ഇണങ്ങാൻ സാധിക്കാതിരുന്നതിനാലാവാം ഇത്. എന്നാൽ അവസാന 10 ഓവറിൽ ഒരു ബിഗ് ഹിറ്ററെയാണ് ഇന്ത്യക്ക് വേണ്ടത് എങ്കിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ഞാനും പറയുക, മഞ്ജരേക്കർ പറഞ്ഞു. 

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പന്ത് കളിച്ചത്. നാലാമത് ബാറ്റിങ്ങിന് ഇറങ്ങിയ പന്ത് ആറ് റൺസ് മാത്രം എടുത്ത് മടങ്ങി. എന്നാൽ ട്വന്റി20യിൽ മികവ് കാണിച്ച സഞ്ജുവിന് ഏകദിനത്തിൽ തിളങ്ങാനാവുമോ എന്ന ചോദ്യവും ഉയരുന്നു. കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ സഞ്ജു ഉൾപ്പെട്ടിരുന്നില്ല. ടൂർണമെന്റിന് മുൻപായി നടന്ന ക്യാംപിൽ സഞ്ജു പങ്കെടുത്തില്ല എന്ന കാരണത്തെ തുടർന്നാണ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാതിരുന്നത്. 

Advertisment

എന്നാൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ ആദ്യ മത്സരം മുതൽ കളിക്കാൻ താത്പര്യം അറിയിച്ചതായാണ് സഞ്ജു ഐഇ മലയാളത്തോട് പ്രതികരിച്ചത്. കെസിഎയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം വന്നില്ല. വിജയ് ഹസാരെ 50 ഓവർ ഫോർമാറ്റാണ് ഇതിൽ മികവ് കാണിച്ചിരുന്നു എങ്കിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടം പിടിക്കാനായി സെലക്ടർമാരുടെ ശ്രദ്ധ പിടിക്കാൻ സഞ്ജുവിന് സാധിക്കുമായിരുന്നു. 

Read More

Icc Champions Trophy Indian Cricket Team Indian Cricket Players Sanju Sanju Samson indian cricket Kl Rahul Rishabh Pant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: