/indian-express-malayalam/media/media_files/uploads/2020/04/dhoni-sachin.jpg)
ഇന്ത്യയുടെ രണ്ടാം ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാർഷികം ആഘോഷിച്ചിട്ട് ദിവസങ്ങൾ മാത്രമേ പിന്നിടുന്നുള്ളു. 2011ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ധോണിയും സംഘവും ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടത്. നായകൻ എംഎസ് ധോണിയുടെ ബാറ്റിൽ നിന്നും ബൗണ്ടറിയിലേക്ക് പറന്ന പന്തിൽ ഇന്ത്യ ലോകകപ്പിൽ മുത്തമിടുകയായിരുന്നു. ഗൗതം ഗംഭീറിന്റെ ഇന്നിങ്സും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിചപ്പോൾ ഫൈനൽ വരെ ഇന്ത്യയെ എത്തിക്കുന്നതിൽ യുവരാജ് വഹിച്ച പങ്കും എടുത്ത് പറയേണ്ടതാണ്.
എന്നാൽ ഫൈനൽ മത്സരത്തിൽ നായകൻ ധോണിയുടെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നായിരുന്നു മിന്നും ഫോമിലുള്ള യുവരാജിന് മുന്നെ സ്വയം സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയത്. മത്സരം തത്സമയം കണ്ടുകൊണ്ടിരുന്നവർ അപ്പോൾ നെറ്റിചുളിച്ചെങ്കിലും ധോണിയുടെ ആ തീരുമാനം വെറുതെയായില്ല. ഗംഭീറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുമായി ക്രീസിൽ നിലയുറപ്പിച്ച താരം കിരീടത്തിലേക്ക് തന്നെയാണ് ടീമിനെ നയിച്ചത്. ധോണിയുടെ ആ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിനായിരുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച വിഷയം.
Also Read: മേക്കപ്പ് കുറച്ച് കൂടുതലാണോ അച്ഛാ...; ധോണിക്ക് ടച്ച് അപ്പായി മകൾ സിവ
ഗംഭീർ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ സാധിക്കുന്ന ധോണിയെപോലെ ഒരാൾ അടുത്തത് ഇറങ്ങട്ടെയെന്ന് താൻ സെവാഗിനോട് പറഞ്ഞെന്നും, ഇത് ധോണിയോട് പറയാൻ വീരുവിനെ ഏൽപ്പിച്ചിരുന്നെന്നും സച്ചിൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Also Read: തന്റെ ജീവത പങ്കാളിയാകാനുള്ള രണ്ട് മാനദണ്ഡങ്ങൾ; മനസ് തുറന്ന് സ്മൃതി മന്ദാന
ആദ്യം പുറത്തായ സച്ചിനും സെവാഗും ഡ്രെസിങ് റൂമിലിരുന്നാണ് മത്സരം മുഴുവൻ കണ്ടത്. മത്സരത്തിന്റെ ഏതോ ഘട്ടത്തിൽ ഡ്രെസിങ് റൂമിലെത്തിയ ധോണിയോട് സച്ചിൻ തന്നെ ഇക്കാര്യം സംസാരിക്കുകയായിരുന്നു. എന്നാൽ അന്തിമ തീരുമാനം മുഖ്യ പരിശീലകനായ ഗ്യാരി കിർസ്റ്റനോട് കൂടി ആലോചിച്ച ശേഷം തീരുമാനിക്കാനായിരുന്നു മൂവർ സംഘം നിശ്ചയിച്ചത്.
"ഇത് പ്രകാരം പുറത്ത് പോയി ധോണി മുഖ്യപരിശീലകനോട് സംസാരിച്ചു. ഗ്യാരിയുമായി മടങ്ങിയെത്തിയ ധോണിയും സെവാഗും ഞാനും ചേർന്ന് ബാറ്റിങ് ഓർഡറിലെ മാറ്റത്തെക്കുറിച്ച് സംസാരിച്ചു. ധോണി ഇതിന് സമ്മതിച്ചതോടെ അങ്ങനെയാകട്ടെയെന്ന് ഗ്യാരിയും അറിയിച്ചു," സച്ചിൻ പറഞ്ഞു. ഇന്ത്യൻ കിരീടം നേട്ടം ഉറപ്പിച്ച നിർണായക തീരുമാനമായിരുന്നു അത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.