കഴിഞ്ഞ കുറച്ച മാസങ്ങളായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും വാർത്തകളിൽ സജീവമാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. ഇന്ത്യൻ ജെഴ്സിയിൽ താരം കളിക്കളത്തിലേക്ക്‌ മടങ്ങിവരുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടയിൽ ധോണിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകളും പ്രാധാന്യത്തോടെ ആളുകൾ വീക്ഷിക്കുന്നുണ്ട്. എന്നാൽ ഈ സമയമത്രയും തന്റേതായ ലോകത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്‌ ധോണി.

തന്റെ മകളുടെ കുസൃതികൾ ആസ്വദിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് പകർത്തിയ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത് സാപ്ന ഭവാനിയാണ്. ഒരു ഫോട്ടോ
ഷൂട്ടിനായി മുംബൈയിലെത്തിയ ധോണിക്ക് സിവ മേക്കപ്പ് ചെയ്ത് നൽകുന്നതാണ് വീഡിയോ.

“എന്റെ പണി പോയി” എന്ന അടിക്കുറിപ്പോടെയാണ് സ്പനയുടെ ട്വീറ്റ്. ധോണിയുടെ മടിയിലിരുന്ന് ശ്രദ്ധപൂർവ്വം മുഖത്ത് മേക്കപ്പ് ഇടുകയാണ് സിവ. സ്പനയുടെ നിർദേശങ്ങൾ മനസിലാക്കി അതനുസരിച്ചാണ് സിവയുടെ ഓരോ ചലനവും.

ധോണിയോളം തന്നെ ആരാധകരുണ്ട് കുട്ടി സിവയ്ക്കും. നേരത്തെ മലയാളം പാട്ട് പാടുന്നത് ഉൾപ്പടെയുള്ള സിവയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’, ‘കണികാണും നേരം കമലാനേത്രന്റെ’ തുടങ്ങിയ പാട്ടുകൾ പാടി ഞെട്ടിച്ച സിവ കണ്ടു ഞാന്‍ കണ്ണനേ കായാമ്പൂ വര്‍ണനേ എന്ന ഗാനവുമായി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരുന്നു.

 

View this post on Instagram

 

Singing mode !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook