തന്റെ ജീവത പങ്കാളിയാകാനുള്ള രണ്ട് മാനദണ്ഡങ്ങൾ; മനസ് തുറന്ന് സ്മൃതി മന്ദാന

പ്രണയ വിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ സ്മൃതിക്ക് ഇഷ്ടം എന്ന ചോദ്യത്തിനും രസകരമായ ഉത്തരമാണ് താരം നൽകിയത്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്ഥിരസാനിധ്യമാണ് യുവതാരം സ്മൃതി മന്ദാന. വെടിക്കെട്ട് ബാറ്റിങ്ങ് കൊണ്ടും സുന്തരമായ പുഞ്ചിരികൊണ്ടും ഒരുപാട് ആരാധകരെ നേടിയ താരം. ഇന്ത്യൻ യുവാക്കളുടെ വാട്സാപ് സ്റ്റാറ്റസുകളിലും ഫെയ്സ്ബുക്ക് സ്റ്റോറികളിലും ഒരു സമയത്ത് നിറഞ്ഞ് നിന്ന താരം പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചുമെല്ലാം മനസ് തുറന്നിരുന്നു. ആരാധകരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് താരം ട്വിറ്ററിൽ ഒരു ചോദ്യോത്തര സെക്ഷൻ നടത്തിയത്.

Also Read: എന്തുവാടെ ഇത്?; തന്റെ ബാറ്റിങ് കണ്ട ദ്രാവിഡിന്റെ ആദ്യ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യർ

കോവിഡ്-19 കായിക ലോകത്തെയും നിശ്ചലമാക്കിയതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ് ചലഞ്ചുകളും സംസാരങ്ങളുമായി സമയം കൊല്ലുന്നതിന്റെ ഭാഗമായാണ് മന്ദനയും ആരാധകരുടെ ചോദ്യത്തിന് മറുപടി പറയാൻ എത്തിയത്. ചോദ്യങ്ങളിൽ ഭൂരിഭാഗവും താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടായിരുന്നു, വ്യക്തമായി പറഞ്ഞാൽ വിവാഹം, പ്രണയം അങ്ങനെ അങ്ങനെ.

Also Read: കൊറോണ മുടക്കിയത് എട്ട് ഓസീസ് താരങ്ങളുടെ വിവാഹം

ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെ. “നിങ്ങളുടെ ജീവിത പങ്കാളിയാകാൻ വേണ്ട മാനദണ്ഡം എന്താണ്?” താരത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. രണ്ട് മാനദണ്ഡങ്ങളാണ് താരം മറുപടിയായി നൽകിയത്.”1. അയാൾ എന്നെ സ്നേഹിക്കണം. 2. അയാൾ ഒന്നാമത്തെ മാനദണ്ഡം പാലിക്കണം.”

പ്രണയ വിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ സ്മൃതിക്ക് ഇഷ്ടം എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് ‘ലൗവ്-റേഞ്ച്ഡ്’ എന്നാണ് സ്മൃതി ഉത്തരം നല്‍കിയത്. സ്മൃതിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള സൗന്ദര്യമുണ്ടെന്നും നായികയായി അഭിനയിക്കാത്തത് എന്താണെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ‘ഞാന്‍ അഭിനയിച്ച സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററിലേക്ക് ആരെങ്കിലും വരുമെന്ന് ഞാന്‍ കരുതുന്നില്ല’-സ്മൃതി മറുപടി നല്‍കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Smriti mandhana reveals the criteria to become her life partner

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com