/indian-express-malayalam/media/media_files/2025/04/13/Gx22RBuOH1OLFIyGvSpp.jpg)
RR vs RCB IPL Match Photograph: (IPL, Instagram)
വിജയ വഴിയിലേക്ക് തിരികെ എത്താനാവാതെ രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് മുൻപിൽ വെച്ച 174 റൺസ് വിജയ ലക്ഷ്യം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 15 പന്തുകൾ ശേഷിക്കെ മറികടന്നു. അർധ ശതകം പിന്നിട്ട കോഹ്ലിയും ഫിൽ സോൾട്ടും ഇംപാക്ട് പ്ലേയറായി വന്ന ദേവ്ദത്ത് പടിക്കലും ആർസിബിയെ അനായാസ ജയത്തിലേക്ക് എത്തിച്ചു.
ആർസിബിയടെ തുടർച്ചയായ നാലാമത്തെ എവേ മത്സരത്തിലെ ജയമാണ് ഇത്. പവർപ്ലേയിൽ 65 റൺസ് ആണ് ബെംഗളൂരു കണ്ടെത്തിയത്. തന്റെ 100ാമത്തെ ട്വന്റ20 അർധ ശതകത്തിലേക്കാണ് രാജസ്ഥാൻ റോയൽസിനെതിരെ കോഹ്ലി എത്തിയത്.
സീസണിലെ രാജസ്ഥാൻ റോയൽസിന്റെ നാലാമത്തെ തോൽവിയാണ് ഇത്. സഞ്ജു സാംസൺ സീസണിൽ ക്യാപ്റ്റനായി തിരിച്ചെത്തിയതിന് ശേഷമുള്ള രാജസ്ഥാന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവിയും. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുൻപിൽ കൂറ്റൻ സ്കോർ കണ്ടെത്താൻ രാജസ്ഥാൻ റോയൽസിന് സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കോഹ്ലിയും ഫിൽ സോൾട്ടും ചേർന്ന് ഓപ്പണിങ്ങിൽ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിൽ നിന്നാണ് ഫിൽ സോൾട്ട് 65 റൺസ് അടിച്ചെടുത്തത്. 45 പന്തിൽ നിന്നാണ് വിരാട് കോഹ്ലി 62 റൺസ് കണ്ടെത്തിയത്. ദേവ്ദത്ത് പടിക്കൽ 28 പന്തിൽ നിന്ന് 40 റൺസും നേടി.
ഏഴ് ബോളർമാരെ ആർസിബിക്കെതിരെ സഞ്ജു സാംസൺ ഇറക്കിയെങ്കിലും ബെംഗളൂരു ബാറ്റർമാരെ അസ്വസ്ഥപ്പെടുത്താൻ ഇവർക്കായില്ല. രാജസ്ഥാൻ ബോളർമാരിൽ കുമാർ കാർത്തികേയ മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് യശസ്വി ജയ്സ്വാളിന്റെ അർധ ശതകത്തിന്റെ ബലത്തിലാണ് 170 എന്ന സ്കോറിലേക്ക് എത്തിയത്. 47 പന്തിൽ നിന്നാണ് യശസ്വി 75 റൺസ് കണ്ടെത്തിയത്. സഞ്ജു സാംസൺ 19 പന്തിൽ നിന്ന് 15 റൺസ് എടുത്ത് പുറത്തായി. റിയാൻ പരാഗ് 30 റൺസും ധ്രുവ് ജുറെൽ 35 റൺസുമെടുത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.