/indian-express-malayalam/media/media_files/2025/02/17/u5JTIq5E1n9kZ69Fgvbh.jpg)
ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് താരങ്ങൾ : (ഫോട്ടോ: ഡൽഹി ക്യാപിറ്റൽസ്, ആർസിബി, ഇൻസ്റ്റഗ്രാം)
റിച്ചാ ഘോഷിന്റേയും അഹൂജയുടേയും ബാറ്റിങ് ബലത്തിൽ തകർപ്പൻ ചെയ്സിങ് ജയത്തിലേക്കാണ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എത്തിയത്. ഗുജറാത്ത് ജയന്റ്സിന്റെ കൈകളിൽ നിന്ന് റിച്ചാ ഘോഷും അഹൂജയും ചേർന്ന് കളി തട്ടിയെടുത്തു. വിജയ തുടർച്ച ലക്ഷ്യമിട്ട് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെയാണ് നിലവിലെ ചാംപ്യന്മാർ നേരിടുന്നത്. കഴിഞ്ഞ സീസൺ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച് ആർസിബി കിരീടം ചൂടിയതിന്റെ കണക്ക് തീർക്കാനുറച്ചാണ് ഡൽഹി ഇറങ്ങുന്നത്.
മുംബൈ ഇന്ത്യൻസീന് എതിരെ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി ക്യാപിറ്റൽസ് വരുന്നത്. അവസാന പന്തിലായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ ജയം. ഷഫാലി വർമയുടെ 18 പന്തിൽ നിന്ന് 43 റൺസ് അടിച്ചെടുത്ത ഇന്നിങ്സ് ആണ് ഡൽഹിയുടെ ഇന്നിങ്സിന് അടിത്തറയിട്ടത്. എന്നാൽ അവസാന ഓവറുകളിൽ മുംബൈക്കെതിരെ ഡൽഹി വിയർത്തു. എന്നാൽ നിക്കി പ്രസാദിന്റേയും സാറ ബ്രൈസിന്റേയും ബാറ്റിങ് വിജയ ലക്ഷ്യം മറികടക്കാൻ ഡൽഹിയെ സഹായിച്ചു.
അവസാന പന്തിൽ രണ്ട് റൺസ് ആയിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്തിൽ ഡബിൾ ഓടിയെടുത്ത് അരുന്ധതി റോയി മുംബൈയുടെ ഹൃദയം തകർത്തു. അവസാന പന്തിലെ റൺഔട്ടിനെ ചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്തായാലും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടുമ്പോൾ ഇന്ന് ആവേശപ്പോരാട്ടം ഉറപ്പ്.
ടീം ന്യൂസ്
ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ഡൽഹി ക്യാപിറ്റൽസ് നിരയിൽ ഒരു വിദേശ താരം കുറവായിരിക്കും. എന്നാൽ മരിസാനെ കാപ്പിന് ഫിറ്റ്നസ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ നിക്കി പ്രസാദിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. എന്നാൽ മുംബൈക്കെതിരെ നിക്കി ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. മറ്റൊരു വിദേശ താരം ജെസ് ജോനാസെന് പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുക പ്രയാസമാവും.
ഡൽഹി ക്യാപിറ്റൽസ്-ആർസിബി മത്സര വേദി എവിടെ?
വഡോദരയിലാണ് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ വീണ്ടും ഏറ്റുമുട്ടുന്ന മത്സരം.
ഡൽഹി ക്യാപിറ്റൽസ്-ആർസിബി മത്സര സമയം?
ഇന്ത്യൻ സമയം 7.30നാണ് മത്സരം ആരംഭിക്കുന്നത്. ടോസ് ഏഴ് മണിക്കും.
ഡൽഹി ക്യാപിറ്റൽസ്-ആർസിബി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?
ഡൽഹി ക്യാപിറ്റൽസ് ആർസിബി മത്സരം ജിയോ ഹോട്ട്സ്റ്റാറിൽ തത്സമയം കാണാം.
ഡൽഹി ക്യാപിറ്റൽസ്-ആർസിബി മത്സരം ടെലിവിഷനിൽ എവിടെ കാണാം?
സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കുകളിൽ ഡൽഹി-ആർസിബി മത്സരം ലൈവായി കാണാം.
ഡൽഹി ക്യാപിറ്റൽസ് സാധ്യതാ ഇലവൻ:
മെഗ് ലാന്നിങ്(ക്യാപ്റ്റൻ), ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ആലിസ് കാപ്സേ, നിക്കി പ്രസാദ്, അന്നബെൽ സതർലൻഡ്, സാറാ ബ്രൈസ്, ശിഖാ പാണ്ഡേ, രാധാ യാദവ്, അരുന്ധതി റെഡ്ഡി, മിന്നു മണി.
ആർസിബി സാധ്യതാ ഇലവൻ:
സ്മൃതി മന്ഥാന, ഡാനി വ്യാട്ട്, പെരി, രാഘ്വി ബിസ്റ്റ്, റിച്ചാ ഘോഷ്, കനിക അഹൂജ, ജോർജിയ വെർഹാം, സ്നേഹ് റാണ, കിം ഗാർത്, ജോഷിത, രേണുക സിങ്
ശ്രദ്ധ വയ്ക്കേണ്ട താരങ്ങൾ
മെഗ് ലാന്നിങ്
ഡൽഹിയുടെ ഓപ്പണിങ് മത്സരത്തിൽ മെഗ് ലാന്നിങ്ങിന് മികവിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആദ്യ രണ്ട് സീസണിലും ഡൽഹിയുടെ മുന്നേറ്റത്തിന് തുറുപ്പ് ചീട്ടായത് ലാന്നിങ്ങിന്റേയും ഷഫാലിയുടേയും ഓപ്പണിങ് കൂട്ടുകെട്ടാണ്. ഈ സീസണിലും ഇരുവരിൽ നിന്നും തകർപ്പൻ ബാറ്റിങ് ആണ് ടീം പ്രതീക്ഷിക്കുന്നത്.
സ്മൃതി മന്ഥാന
ഓഫ് സ്പിന്നിന് എതിരെ പതറുന്ന മന്ഥാനയെയാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്. കഴിഞ്ഞ കളിയിൽ ഗാർഡ്നറിന് എതിരെ രണ്ട് പന്ത് മാത്രമാണ് മന്ഥാനയ്ക്ക് കളിക്കാനായത്. അതേ തന്ത്രം തന്നെയാവും ഇന്ന് മന്ഥാനയ്ക്ക് എതിരേയും ഡൽഹി പ്രയോഗിക്കുക. രണ്ട് ഓഫ് സ്പിന്നർമാർ ഡൽഹി നിരയിലുണ്ട്, കാപ്സേയും മിന്നു മണിയും. ഇവരെ മന്ഥാന എങ്ങനെ നേരിടും എന്നത് ആകാംക്ഷ ഉണർത്തുന്ന കാര്യമാണ്.
മുൻതൂക്കം ഡൽഹിക്ക്
ആർസിബിക്ക് എതിരായ അഞ്ച് കളിയിൽ നാലിലും ഡൽഹി ക്യാപിറ്റൽസ് ആണ് ജയം പിടിച്ചത്. ലാനിങ്, പെരി, ഷഫാലി എന്നിവരാണ് വനിതാ പ്രീമിയർ ലീഗിലെ റൺവേട്ടക്കാർ. ഈ മൂന്ന് പേരും ഇന്ന് കളിക്കാനിറങ്ങുന്നുണ്ട്. ഷഫാലി വർമയാണ് വനിതാ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തിയ താരം. 35 സിക്സുകൾ ഷഫാലിയിൽ നിന്ന് വന്നു.
Read More
- മുൻപിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ; വിജയം വേഗത്തിലാക്കി ഡോട്ടിൻ; യുപിയെ തകർത്ത് ഗുജറാത്ത്
- Mumbai Indians: ചെന്നൈക്കെതിരെ രോഹിത് മുംബൈ ക്യാപ്റ്റനാവും? ഹർദിക്കിന് വിലക്ക്
- Rajasthan Royals Schedule: സഞ്ജുവിന്റെ പടയാളികൾ റെഡി; മത്സരക്രമം ഇങ്ങനെ
- Mumbai Indians IPL Schedule: എന്നാണ് എൽ ക്ലാസിക്കോ പോര്? മുംബൈ ഇന്ത്യൻസിന്റെ മത്സരക്രമം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us