scorecardresearch

Women Premier League: ഷഫാലി ഗോൾഡൻ ഡക്ക്; ആർസിബി ഫോമിൽ തന്നെ; 142 റൺസ് വിജയ ലക്ഷ്യം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബോളർമാർ ഡൽഹി ക്യാപിറ്റൽസ് ബാറ്റേഴ്സിനെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഇന്നിങ്സിലെ രണ്ടാമത്തെ പന്തിൽ തന്നെ ഷഫാലി മടങ്ങി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബോളർമാർ ഡൽഹി ക്യാപിറ്റൽസ് ബാറ്റേഴ്സിനെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഇന്നിങ്സിലെ രണ്ടാമത്തെ പന്തിൽ തന്നെ ഷഫാലി മടങ്ങി

author-image
Sports Desk
New Update
meg lanning jemima

മെഗ് ലാനിങ്, ജെമിമ റോഡ്രിഗസ് Photograph: (ഡൽഹി ക്യാപിറ്റൽസ്, ഇൻസ്റ്റഗ്രാം)

വനിതാ പ്രീമിയർ ലീഗിൽ തുടരെ രണ്ടാം ജയത്തിലേക്ക് എത്താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മറികടക്കേണ്ടത് 142 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയെ ആർസിബി 19.3 ഓവറിൽ 141 റൺസിന് ഓൾഔട്ടാക്കി. 34 റൺസ് എടുത്ത ജെമിമാ റോഡ്രിഗസ് ആണ് ഡൽഹി ക്യാപിറ്റൽസിന്റെ ടോപ് സ്കോറർ. 

Advertisment

ആർസിബി ബോളർമാരിൽ മൂന്ന് വിക്കറ്റ് വീതം പിഴുത് രേണുക സിങ്ങും ജോർജിയയും തിളങ്ങി. കിം ഗാർത്തും എക്തയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ 18 പന്തിൽ നിന്ന് 43 റൺസ് അടിച്ചെടുത്ത് വെടിക്കെട്ട് നടത്തിയ ഷഫാലി വർമയെ ആർസിബി ഇത്തവണ ഗോൾഡൻ ഡക്കാക്കി. 

ഡൽഹി ക്യാപിറ്റൽസിന്റെ ഇന്നിങ്സിലെ രണ്ടാമത്തെ ഡെലിവറിയിൽ ഷഫാലിയെ രേണുക സിങ് സ്മൃതി മന്ഥാനയുടെ കൈകളിൽ എത്തിച്ചു. എന്നാൽ 1-1 എന്ന നിലയിൽ പരുങ്ങിയെങ്കിലും ജെമിമയും ഓപ്പണറും ക്യാപ്റ്റനുമായ മെഗ് ലാന്നിങ്ങും ചേർന്ന് ഡൽഹി ഇന്നിങ്സ് മുൻപോട്ട് കൊണ്ടുപോയി. ഇരുവരും ചേർന്ന് അർധ ശതക കൂട്ടുകെട്ടുണ്ടാക്കി. 

Advertisment

എന്നാൽ ഏഴാം ഓവറിലെ അവസാന പന്തിൽ ജെമിമയെ വീഴ്ത്തി ആർസിബി ഇവരുടെ കൂട്ടുകെട്ട് തകർത്തു. 22 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 34 റൺസ് എടുത്ത് നിൽക്കുമ്പോൾ ജെമിമയുടെ ജോർജിയയുടെ പന്തിൽ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കി. ജെമിമ മടങ്ങിയതിന് ശേഷം ഡൽഹി സ്കോർ ബോർഡിൽ മൂന്ന് റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും മെഗ് ലാന്നിങ്ങും മടങ്ങി. 

19 പന്തിൽ നിന്ന് 17 റൺസ് മാത്രമാണ് മെഗ് ലാനിങ് നേടിയത്. പിന്നെ വന്ന ഡൽഹി ബാറ്റേഴ്സിന് ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. വിക്കറ്റ് കീപ്പർ ബാറ്റർ സാറ ബ്രൈസ് 19 പന്തിൽ നിന്ന് 23 റൺസ് നേടി. 18ാം ഓവറിൽ രണ്ട് വിക്കറ്റാണ് ആർസിബി പിഴുതത്. ജോർജിയയാണ് ബ്രൈസിനേയും രാധാ യാദവിനേയും മടക്കിയത്. 

Read More

Royal Challengers Banglore women premier league Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: