scorecardresearch

India Vs England Odi: എന്തുകൊണ്ട് അക്ഷറിനെ നേരത്തെ ഇറക്കി? തന്ത്രം വെളിപ്പെടുത്തി രോഹിത് ശർമ

കെ.എൽ.രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും മുൻപേയാണ് അക്ഷർ പട്ടേലിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയത്. ഇന്ത്യയുടെ ഈ തീരുമാനം തെറ്റായില്ലെന്ന് അക്ഷർ ഉറപ്പാക്കുകയും ചെയ്തു

കെ.എൽ.രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും മുൻപേയാണ് അക്ഷർ പട്ടേലിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയത്. ഇന്ത്യയുടെ ഈ തീരുമാനം തെറ്റായില്ലെന്ന് അക്ഷർ ഉറപ്പാക്കുകയും ചെയ്തു

author-image
Sports Desk
New Update
Axar Patel Batting Against Nagpu

നാഗ്പൂരിൽ ഇംഗ്ലണ്ടിനെതിരെ അക്ഷറിന്റെ ബാറ്റിങ്: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

നാഗ്പൂർ ഏകദിനത്തിൽ കെ.എൽ.രാഹുലിനും ഹർദിക് പാണ്ഡ്യക്കും മുൻപേ അക്ഷർ പട്ടേലിനെ ക്രീസിലേക്ക് ഇറക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. 249 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 221-3 എന്ന നിലയിൽ നിന്നും 235-6 എന്നതിലേക്ക് വീണിരുന്നു. ഒടുവിൽ ജയം പിടിച്ചതിന് പിന്നാലെ അക്ഷറിനെ എന്തുകൊണ്ട് ബാറ്റിങ്ങിൽ മുൻപിൽ ഇറക്കി എന്ന് ചോദ്യത്തിന് മറുപടി നൽകുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ. 

Advertisment

"മധ്യനിരയിൽ ഒരു ഇടംകയ്യനെ ഞങ്ങൾക്ക് വേണ്ടിയിരുന്നു. ഇംഗ്ലണ്ട് നിരയിൽ ഇടംകയ്യൻ സ്പിന്നർമാരുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് ഒരു ഇടംകയ്യൻ ബാറ്ററെ നേരത്തെ ഇറക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്," രോഹിത് പറഞ്ഞു.

ക്രിക്കറ്റർ എന്ന നിലയിൽ അക്ഷർ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ബാറ്റിങ്ങിൽ. അത് ഇന്നും നമ്മൾ കണ്ടു. ഒരു ഘട്ടത്തിൽ നമ്മൾ സമ്മർദത്തിലായിരുന്നു. ആ സമയം ഒരു കൂട്ടുകെട്ട് കണ്ടെത്തുക അനിവാര്യമായിരുന്നു. ഗില്ലും അക്ഷറും നന്നായി ബാറ്റ് ചെയ്തു," ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. 

Advertisment

"ആറ് മാസത്തിന് ശേഷം ഏകദിന ക്രിക്കറ്റ് കളിക്കുന്ന ടീമിന്റെ പ്രകടനത്തിൽ താൻ തൃപ്തനാണെന്നും രോഹിത് പറഞ്ഞു. "നമ്മൾ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഈ ഫോർമാറ്റിൽ കളിക്കുന്നത്. എന്നാൽ പെട്ടെന്ന് തന്നെ ഈ ഫോർമാറ്റിനോട് ഇണങ്ങാൻ ഞങ്ങൾക്കായി. ഏകദിന ശൈലിയിലേക്ക് മടങ്ങി എത്താൻ സാധാരണ കൂടതൽ സമയം ആവശ്യമായി വരാറുണ്ട്. കാര്യങ്ങൾ നമ്മുടെ കൈകളിൽ നിന്ന് അകന്ന് പോയി എന്നതിന് അർഥം അത് അകന്ന് പൊയ്ക്കൊണ്ടിരിക്കും എന്ന് അല്ല. അതാണ് ഞങ്ങൾ നാഗ്പൂരിൽ ചെയ്തത്. ബോളർമാർക്ക് വലിയൊരു ക്രഡിറ്റ് നൽകാതിരിക്കാനാവില്ല. എല്ലാവരും അവസരത്തിനൊത്ത് ഉയർന്നു," രോഹിത് പറഞ്ഞു. 

ഇംഗ്ലണ്ടിന് എതിരെ ആദ്യ ഏകദിനത്തിൽ 19-2 എന്ന നിലയിലേക്ക് ഇന്ത്യ തകർന്നിരുന്നു. എന്നാൽ ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ എന്നിവർ അർധ ശതകം തൊട്ടതോടെ ഇന്ത്യ അനായാസം ജയത്തിലേക്ക് എത്തി. എന്നാൽ 221-3 എന്ന നിലയിൽ നിന്ന് 235-6 എന്ന നിലയിലേക്ക് വീണത് ഇന്ത്യയുടെ നെഞ്ചിടിപ്പ് ചെറുതായി കൂട്ടിയിരുന്നു. 

Read More

Indian Cricket Team Rohit Sharma Indian Cricket Players india vs england axar patel indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: