/indian-express-malayalam/media/media_files/2024/11/17/5mBrLwFOhueKrS6G42x3.jpg)
രോഹിത് ശർമ(ഫയൽ ഫോട്ടോ)
മൂന്ന് സിക്സ്, രണ്ട് ഫോർ..ആക്രമിച്ച് തുടങ്ങുകയായിരുന്നു രോഹിത് ശർമ. ജമ്മു കശ്മീരിന് ഒന്നാം ഇന്നിങ്സിൽ 19 പന്തിൽ നിന്ന് രോഹിത് നേടിയത് മൂന്ന് റൺസ്. എന്നാൽ രണ്ടാം ഇന്നിങ്സിൽ 28 പന്തിൽ നിന്ന് രോഹിത് അടിച്ചെടുത്തത് 35 റൺസ്. എന്നാൽ സ്കോർ ഉയർത്താനാവാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മടങ്ങി.
യശസ്വി ജയ്സ്വാളിനൊപ്പം 54 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത് കണ്ടെത്തിയത്. മുംബൈ ഇന്നിങ്സിന്റെ 14ാംത്തെ ഓവറിൽ പുൾ ഷോട്ട് കളിച്ചാണ് രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ജമ്മുവിന്റെ യുദ്ധ് വീറിന്റെ പന്തിൽ അബിദ് മുഷ്താഖിന്റെ കൈകളിലേക്ക് എത്തിയാണ് രോഹിത് മടങ്ങിയത്.
ജമ്മുവിനെതിരെ ഒന്നാം ഇന്നിങ്സിൽ നാല് റൺസ് മാത്രം എടുത്ത് പുറത്തായ യശസ്വി രണ്ടാം ഇന്നിങ്സിൽ 51 പന്തിൽ നിന്ന് 26 റൺസ് എടുത്ത് മടങ്ങി. രോഹിത്തിനെ മടക്കിയ യുദ്ധ് വീർ തന്നെയാണ് യശസ്വിയുടേയും വിക്കറ്റ് എടുത്തത്.
റെഡ് ബോൾ ക്രിക്കറ്റിൽ മോശം ഫോം തുടരുന്ന രോഹിത് ഫോമിലേക്ക് തിരികെ എത്തുന്നതിനായാണ് മുംബൈക്കായി രഞ്ജി ട്രോഫി മത്സരം കളിക്കാൻ ഇറങ്ങിയത്. ബംഗ്ലാദേശിന് എതിരായ മൂന്ന് ടെസ്റ്റുകളിലും ന്യൂസിലൻഡിനും ഓസ്ട്രേലിയക്കും എതിരായ ടെസ്റ്റ് പരമ്പരകളിലും രോഹിത്തിന് സ്കോർ ഉയർത്താൻ സാധിച്ചിരുന്നില്ല.
What a shot from HITMAN!🔥#RanjiTrophypic.twitter.com/f3Z9hkQJuX
— SportsCafe (@IndiaSportscafe) January 24, 2025
ന്യൂസിലൻഡിന് എതിരെ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടപ്പോൾ മൂന്ന് ടെസ്റ്റിൽ നിന്ന് 91 റൺസ് ആണ് രോഹിത് സ്കോർ ചെയ്തത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് കണ്ടെത്തിയത് 31 റൺസ് മാത്രം. മുംബൈയുടെ ഒന്നാം ഇന്നിങ്സ് 120 റൺസിന് അവസാനിച്ചിരുന്നു. 51 റൺസ് നേടിയ ഷാർദുൽ ഠാക്കൂർ ആണ് മുംബൈയുടെ സ്കോർ 100 കടത്താൻ സഹായിച്ചത്.
രണ്ടാം ഇന്നിങ്സിൽ 200ന് മുകളിലേക്ക് സ്കോർ കണ്ടെത്താൻ മുംബൈക്കായി. ജമ്മുകശ്മീർ ഒന്നാം ഇന്നിങ്സിൽ 206 റൺസിന് ഓൾഔട്ടായിരുന്നു. മുംബൈയുടെ രണ്ടാം ഇന്നിങ്സിലും ഷാർദുലിന്റെ ഇന്നിങ്സ് ആണ് മുംബൈയ്ക്ക് തുണയായത്. തനുഷിനൊപ്പം ഷാർദുൽ മുംബൈയുടെ സ്കോർ ഉയർത്തി. തുടരെ രണ്ടാം ഇന്നിങ്സിലും ഷാർദുൽ അർധ ശതകം കണ്ടെത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us