scorecardresearch

രോഹിത് ശർമ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക്? മുംബൈ ഇന്ത്യൻസിന്റെ പ്രതികരണം

Rohit Sharma Mumbai Indians IPL Transfer: അഭിഷേക് നായരും രോഹിത് ശർമയും തമ്മിൽ അടുത്ത ബന്ധമാണ്. രോഹിത് ശർമയുടെ മെന്റർ കൂടിയാണ് കൊൽക്കത്തയുടെ പരിശീലകനായ അഭിഷേക് നായർ.

Rohit Sharma Mumbai Indians IPL Transfer: അഭിഷേക് നായരും രോഹിത് ശർമയും തമ്മിൽ അടുത്ത ബന്ധമാണ്. രോഹിത് ശർമയുടെ മെന്റർ കൂടിയാണ് കൊൽക്കത്തയുടെ പരിശീലകനായ അഭിഷേക് നായർ.

author-image
Sports Desk
New Update
Rohit Sharma, NIta Ambhani

Rohit Sharma, NIta Ambhani: (Screengrab)

രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ നിന്ന് ട്രേഡ് വിൻഡോയിലൂടെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ആ അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ഫ്രാഞ്ചൈസി. സമൂഹമാധ്യമങ്ങളിലൂടെയാണ് മുംബൈ ഇന്ത്യൻസിന്റെ പ്രതികരണം. 

Advertisment

ചന്ദ്രകാന്ത് പണ്ഡിറ്റിന് പകരം അഭിഷേക് നായരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. അഭിഷേക് നായരും രോഹിത് ശർമയും തമ്മിൽ അടുത്ത ബന്ധമാണ്. രോഹിത്തിന്റെ മെന്റർ കൂടിയാണ് അഭിഷേക് നായർ. അഭിഷേക് നായരിന് കീഴിലാണ് രോഹിത് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവിനുള്ള പരിശീലനം നടത്തിയത്.

Also Read: തകർപ്പൻ ചെയ്സ്; ചരിത്ര ജയം; ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യൻ പെൺപട ഫൈനലിൽ

അഭിഷേക് നായർ കൊൽക്കത്തയിലേക്ക് എത്തിയതോടെ രോഹിത് ശർമയും ഇവിടേക്കെത്തും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പക്ഷേ ഈ അഭ്യൂഹങ്ങൾക്ക് മുംബൈ ഇന്ത്യൻസ് അധികം ആയുസ് നൽകുന്നില്ല. സൂര്യൻ നാളെയും ഉദിക്കും എന്നത് ഉറപ്പാണ്. എന്നാൽ രാത്രി...ബുദ്ധിമുട്ട് മാത്രമല്ല, അസാധ്യവുമാണ് എന്നാണ് മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Advertisment

Also Read: സഞ്ജു സാംസൺ ഇപ്പോഴും ചെന്നൈയുടെ റഡാറിൽ; റാഞ്ചാൻ മറ്റ് ഫ്രാഞ്ചൈസികളും

ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ രോഹിത് മുംബൈ വിട്ടേക്കും എന്ന തരത്തിൽ വിലയിരുത്തലുകൾ ഉയർന്നിരുന്നു. 2011ൽ ഫ്രാഞ്ചൈസിയിലേക്ക് എത്തിയത് മുതൽ മുംബൈ ഇന്ത്യൻസിന്റെ മുഖമായിരുന്നു രോഹിത്. അഞ്ച് വട്ടം മുംബൈയെ ഐപിഎൽ കിരീടത്തിലേക്ക് എത്തിച്ച രോഹിത്തിനെ മാറ്റി ഹർദിക്കിനെ ക്യാപ്റ്റനാക്കിയത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. മുംബൈ സ്ക്വാഡിനുള്ളിലും ഈ മാറ്റം അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ വന്നത്.

Also Read: "സഞ്ജുവിനെ 11-ാമനായും ഇറക്കും; സങ്കടമുണ്ടാകും; മിണ്ടാതിരിക്കുന്നതാണ് നല്ലത്"

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ട്രേഡ് വിൻഡോയിലൂടെ ഹർദിക് പാണ്ഡ്യയെ മുംബൈ ടീമിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ക്യാപ്റ്റൻ സ്ഥാനവും ഹർദിക്കിന് നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകർ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്തു. ഹർദിക്ക് പാണ്ഡ്യക്ക് നേരെ ആരാധകർ നിരന്തരം കൂവുകയും ചെയ്തിരുന്നു.

Read More: ഉച്ചഭക്ഷണത്തിന് മുൻപ് ചായ; വിചിത്ര മാറ്റം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ; india Vs South Africa Test

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: