/indian-express-malayalam/media/media_files/sHRgmWPGpT7oMcceNxw8.jpg)
ഫയൽ ചിത്രം
Rohit Sharma 250th ipl match: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ നായകനും മുംബൈ താരവുമായ രോഹിത് ശര്‍മ്മ. 250ാമത് ഐപിഎല്‍ മത്സരത്തിനാണ് രോഹിത് സവായ് മാൻസിങ് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി ഓപ്പണിങ്ങിന് ഇറങ്ങിയതോടെയാണ് രോഹിത് പുതിയ നാഴികക്കല്ല് പിന്നിട്ടത്.
ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മാത്രം താരമാണ് രോഹിത് ശര്‍മ്മ. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മാത്രമാണ് ഇതിന് മുമ്പ് 250 മത്സരങ്ങള്‍ പിന്നിട്ടത്. ധോണി ഇതുവരെ 256 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. 249 മത്സരങ്ങള്‍ പിന്നിട്ട ദിനേഷ് കാര്‍ത്തിക്കാണ് രോഹിത്തിന് തൊട്ടുപിന്നിലുള്ളത്.
ഐപിഎല്ലിൽ 6500 റൺസെന്ന നാഴികക്കല്ലും രോഹിത് ശർമ്മ വ്യാഴാഴ്ച പിന്നിട്ടു. ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ താരമായിരുന്നു രോഹിത് ശർമ്മ. രണ്ടാം സീസണില്‍ തന്നെ ഡെക്കാന്റെ വൈസ് ക്യാപ്റ്റനായ ഹിറ്റ്മാൻ ടീമിനെ കിരീടത്തിലേക്കും നയിച്ചു. തൊട്ടടുത്ത സീസണില്‍ ടീം സെമിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
ഡെക്കാന്‍ ചാര്‍ജേഴ്സില്‍ നിന്ന് 2011ലാണ് രോഹിത് മുംബൈ ഇന്ത്യന്‍സിലെത്തുന്നത്. 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മ്മ ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം നേടിക്കൊടുത്തു. പിന്നീട് 2015, 2017, 2019, 2020 സീസണുകളില്‍ ഹിറ്റ്മാന് കീഴില്‍ മുംബൈ കിരീടം ചൂടി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.