scorecardresearch

'യുവിയുടെ കരിയർ അവസാനിച്ചതിന് പിന്നിൽ കോഹ്ലി'; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ

ഇന്ത്യൻ ലോകകപ്പ് ജേതാവ് യുവരാജ് സിങ്ങിന്റെ കരിയർ അവസാനിപ്പിച്ചത് പിന്നിൽ വിരാട് കോഹ്ലിക്കും പങ്കുണ്ടെന്ന പ്രതികരണവുമായി ഇന്ത്യൻ മുൻ ബാറ്റർ റോബിൻ ഉത്തപ്പ.

ഇന്ത്യൻ ലോകകപ്പ് ജേതാവ് യുവരാജ് സിങ്ങിന്റെ കരിയർ അവസാനിപ്പിച്ചത് പിന്നിൽ വിരാട് കോഹ്ലിക്കും പങ്കുണ്ടെന്ന പ്രതികരണവുമായി ഇന്ത്യൻ മുൻ ബാറ്റർ റോബിൻ ഉത്തപ്പ.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Robin Uthappa about Yuvraj Singh's career end

Viray Kohli, Yuvraj SIngh Photograph: (Instagram)

ഇന്ത്യൻ ലോകകപ്പ് ജേതാവ് യുവരാജ് സിങ്ങിന്റെ കരിയർ അവസാനിപ്പിച്ചത് പിന്നിൽ വിരാട് കോഹ്ലിക്കും പങ്കുണ്ടെന്ന പ്രതികരണവുമായി ഇന്ത്യൻ മുൻ ബാറ്റർ റോബിൻ ഉത്തപ്പ. ഫിറ്റ്നസിന്റെ കാര്യത്തിൽ ഏതാനും വിട്ടുവീഴ്ച വേണമെന്ന് യുവരാജ് സിങ് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കോഹ്ലി ഇത് അംഗീകരിച്ചില്ല എന്ന് റോബിൻ ഉത്തപ്പ പറയുന്നു. 

Advertisment

2011 ലോക കിരീടത്തിലേക്ക് ഇന്ത്യ എത്തിയതിന് പിന്നാലെയാണ് യുവരാജ് സിങ് ക്യാൻസർ ബാധിതനാണ് എന്ന് തിരിച്ചറിയുന്നതും അമേരിക്കയിലേക്ക് ചികിത്സക്കായി പോകുന്നതും. ക്യാൻസറിനെ തോൽപ്പിച്ച് ഇന്ത്യൻ ടീമിലേക്ക് യുവരാജ് മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ സെഞ്ചറി നേടി തിരിച്ചുവരവ് ആഘോഷമാക്കുകയും ചെയ്ത. എന്നാൽ 2017ലെ ചാംപ്യൻസ് ട്രോഫിയിൽ തിളങ്ങാതിരുന്നതോടെ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഒടുവിൽ 2019ൽ വിരമിക്കൽ പ്രഖ്യാപനവും. 

യുവരാജ് നേരിട്ട ബുദ്ധിമുട്ട് കാണുകയും അദ്ദേഹത്തിന്റെ ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മനസിലാക്കുകയും ചെയ്ത ഒരു ക്യാപ്റ്റൻ അദ്ദേഹത്തിനൊപ്പം നിൽക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നോട് ആരും പറഞ്ഞ കാര്യങ്ങൾ അല്ല ഇത്, ഞാൻ കണ്ടതാണ്. ക്യാപ്റ്റൻ എന്ന നിലയിൽ ടീമിന്റെ നിലവാരം ഉയർത്തി നിർത്താൻ നായകന് തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. എന്നാൽ നിയമത്തിൽ ഇളവ് വരുത്താവുന്നതാണ്. കാരണം യുവി ക്യാൻസറിനെ തോൽപ്പിച്ച് എത്തിയ വ്യക്തി മാത്രമല്ല, ഇന്ത്യക്കായി രണ്ട് ലോക കിരീടങ്ങൾ ജയിച്ച താരമാണ്, ഉത്തപ്പ പറയുന്നു. 

ജീവിതത്തിൽ നേരിടാവുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിജീവിച്ചാണ് യുവി എത്തിയത്. ഫിറ്റ്നസ് ടെസ്റ്റിൽ രണ്ട് പോയിന്റ് ഇളവ് തനിക്ക് അനുവദിക്കണം എന്ന് യുവി ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുവദിക്കപ്പെട്ടില്ല. എന്നിട്ടും യുവി ഫിറ്റ്നസ് ടെസ്റ്റ് ജയിച്ചു. ടീമിൽ ഇടം നേടി. എന്നാൽ ടൂർണമെന്റിൽ മികവ് കാണിക്കാനായില്ല. ഇതോടെ ടീമിൽ നിന്ന് യുവിയെ പൂർണമായും പുറത്താക്കി. അതിന് ശേഷം യുവിയെ പരിഗണിച്ചിട്ടില്ല, ഉത്തപ്പ പറയുന്നു. 

Advertisment

ആ സമയം നേതൃനിരയിൽ ഉണ്ടായിരുന്നവർ യുവിയെ ഉൾക്കൊള്ളാൻ തയ്യാറായില്ല. കോഹ്ലിയായിരുന്നു ആ സമയം ക്യാപ്റ്റൻ. കോഹ്ലിയുടെ ശക്തമായ വ്യക്തിത്വം കൊണ്ട് അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കാണ് പ്രാധാന്യം ലഭിച്ചത്. എന്റെ വഴി അല്ലെങ്കിൽ പെരുവഴി എന്ന നിലയിലെ ക്യാപ്റ്റനായിരുന്നു കോഹ്ലി. മത്സര ഫലം മാത്രമല്ല നോക്കേണ്ടത്. ടീമിനോട് സഹതാരങ്ങളോട് ഉള്ള സമീപനം എങ്ങനെയായിരുന്നു എന്നും നോക്കണം, ഉത്തപ്പ പറഞ്ഞു. 

Read More

Read More

Indian Cricket Team Virat Kohli Indian Cricket Players Yuvraj Singh indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: