/indian-express-malayalam/media/media_files/2025/03/27/rmI8oZEt7QegPEPlZEgO.jpg)
ഋഷഭ് പന്ത് Photograph: (ലക്നൗ സൂപ്പർ ജയന്റ്സ്, ഇൻസ്റ്റഗ്രാം)
Rishabh Pant LSG IPL 2025: ഡൽഹി ക്യാപിറ്റൽസിന് എതിരെ ആറ് പന്തിൽ ഡക്കായാണ് ഋഷഭ് പന്ത് മടങ്ങിയത്. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ ഇറങ്ങുന്നതിന് മുൻപ് ഋഷഭ് പന്തിന്റെ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തണം എന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം സഞ്ജയ് ബംഗാർ. ഋഷഭ് പന്ത് ലക്നൗവിന് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യണം എന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്.
തന്റെ പഴയ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിനെതിരായ കളിയിൽ കുൽദീപ് യാദവിന്റെ പന്തിലാണ് ഋഷഭ് പന്ത് പൂജ്യത്തിന് പുറത്തായത്. ഋഷഭ് പന്തിനെ ബാറ്റിങ് പൊസിഷനിൽ മുകളിലേക്ക് കയറ്റി കൂടുതൽ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം എന്നാണ് ഇന്ത്യൻ ടീമിന്റെ മുൻ ബാറ്റിങ് പരിശീലകൻ കൂടിയായ സഞ്ജയ് ബംഗാർ പറയുന്നത്.
"ഞാൻ എല്ലായ്പ്പോഴും വിശ്വസിക്കുന്നത് വൈറ്റ് ബോൾ ഫോർമാറ്റിൽ ഋഷഭ് പന്തിനെ ബാറ്റിങ് പൊസിഷനിൽ മുകളിലേക്ക് കയറ്റി ഇറക്കണം എന്നതാണ്. ഋഷഭ് പന്ത് ഇന്നിങ്സ് ഓപ്പൺ ചെയ്യട്ടെ. മർക്രമിനേയും ഷമാർ ജോസഫിനേയും ഒഴിവാക്കു. മധ്യനിരയിൽ മാറ്റം വരുത്തേണ്ടതില്ല," സഞ്ജയ് ബംഗാർ പറയുന്നു.
"ഋഷഭ് പന്തിനെ സ്വതന്ത്രമായ വിടു. ഋഷഭ് എന്ന ബാറ്റർ റെഡ് ബോളിൽ ക്വാളിറ്റി പേസ് ബോളിങ്ങിന് എതിരെ വളരെ നന്നായി കളിക്കുന്ന ബാറ്ററാണ്. സ്പിന്നിനെതിരെ കൂറ്റൻ ഷോട്ട് കളിക്കാൻ സാധിക്കുന്ന താരം. പേസ് ബോളിങ്ങിന് എതിരേയും പന്ത് മികവ് കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ടോപ് ഓർഡറിൽ പന്തിനെ ഉപയോഗിക്കു," സഞ്ജയ് ബംഗാർ പറഞ്ഞു.
View this post on InstagramA post shared by Star Sports india (@starsportsindia)
ഋഷഭ് പന്ത് ക്ലാസ് പ്ലേയറാണ് എന്ന് ന്യൂസിലൻഡ് താരം കെയിൻ വില്യംസണും പറഞ്ഞു. വേണ്ട പരിചയസമ്പത്ത് ഋഷഭ് പന്തിനായി കഴിഞ്ഞു. ഐപിഎൽ ദൈർഘ്യമേറിയ ടൂർണമെന്റ് ആണ്. കളിക്കാർക്ക് തങ്ങളുടെ മികച്ച പ്രകടനം ഏത് സമയത്തേക്കും പുറത്തെടുക്കാനാവും. ഋഷഭ് പന്ത് അക്കാര്യത്തിൽ മികച്ച് നിൽക്കുന്നു. ഹൈദരാബാദിൽ ഋഷഭ് പന്ത് തിളങ്ങും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, വില്യംസൺ പറഞ്ഞു.
ഐപിഎല്ലിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ വലിയ വെല്ലുവിളിയാണ് ലക്നൗ നേരിടുന്നത്. വിജയ വഴിയിലേക്ക് ലക്നൗ തിരികെ വരാൻ ശ്രമിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ആണ് ലക്നൗവിന്റെ എതിരാളികൾ. ഹൈദരാബാദിന്റെ തട്ടകത്തിൽ അവരുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുക എന്നത് ലക്നൗവിന്റെ പരിചയസമ്പത്ത് കുറഞ്ഞ ബോളിങ് നിരയ്ക്ക് വെല്ലുവിളിയാണ്.
Read More
- RR Vs KKR IPL 2025: രാജസ്ഥാന് രണ്ടാം തോൽവി; ഡികോക്കിന്റെ കരുത്തിൽ കൊൽക്കത്തയ്ക്ക് ജയം
- Sanju Samson: ഇംപാക്ട് സൃഷ്ടിക്കാനാവാതെ സഞ്ജു; ജുറെലിനേയും ഇഷാനേയും കണ്ട് പഠിക്കാൻ വിമർശനം
- Vighnesh Puthur: തോളിൽ കയ്യിട്ട് ഹർദിക്; ഞെട്ടി കണ്ണുതള്ളി വിഘ്നേഷ്
- Vighnesh Puthur : വിഘ്നേഷിന്റെ വരവ് അർജുന്റെ വാതിലുകൾ അടച്ച്; ഇനി മുംബൈ ആർക്കൊപ്പം നിൽക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us