/indian-express-malayalam/media/media_files/9KkdB3p2ECJgbgLZC9Yr.jpg)
Rishabh Pant (File Photo)
Rishabh Pant IPL 2025 Lucknow Super Giants: ലക്നൗ സൂപ്പർ ജയന്റ്സിന്റെ ആദ്യ മൂന്ന് കളിയിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട ക്യാപ്റ്റൻ ഋഷഭ് പന്തിന് നേരെ വിമർശനം ശക്തമാണ്. മാത്രമല്ല മൂന്ന് കളിയിൽ രണ്ടിലും ടീം തോൽവിയിലേക്ക് വീണതോടെ ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിക്ക് നേരെയും വിമർശനം ഉയരുന്നു. ഇതോടെ ഋഷഭ് പന്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ലക്നൗ സൂപ്പർ ജയന്റ്സ് മാറ്റുമോ എന്ന ചോദ്യമാണ് ശക്തമാവുന്നത്.
പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിന് ശേഷം ക്യാപ്റ്റൻ ഋഷഭ് പന്തിനോട് വളരെ ഗൗരവത്തിലാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക സംസാരിച്ചത്. ടീം ഉടമയ്ക്ക് ഋഷഭ് പന്തിന്റെ പ്രകടനത്തിൽ അതൃപ്തി ഉണ്ടെന്നുള്ള വിലയിരുത്തലുകളാണ് ശക്തം. മാത്രമല്ല ഋഷഭ് പന്തിനെ മാറ്റി പകരം വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരനെ ലക്നൗവിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യം ആരാധകരിൽ നിന്നും ശക്തമാണ്.
ബാറ്റിങ്ങിൽ മികച്ച ഫോമിലാണ് നിക്കോളാസ് പൂരൻ. മാത്രമല്ല ക്യാപ്റ്റൻസിയിൽ നിക്കോളാസ് പൂരന് അനുഭവസമ്പത്തും ഉണ്ട്. ഇനിയും തുടർ തോൽവികളിലേക്ക് ലക്നൗ വീണാൽ ഋഷഭ് പന്തിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും. താര ലേലത്തിൽ 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ടൂർണമെന്റ് മുൻപോട്ട് പോകുംതോറും ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും തിളങ്ങാൻ പന്തിന് സാധിച്ചില്ല എങ്കിൽ കാര്യങ്ങൾ താരത്തിന് ബുദ്ധിമുട്ടാവും.
കഴിഞ്ഞ സീസണിൽ കെ.എൽ.രാഹുൽ ലക്നൗവിന്റെ ക്യാപ്റ്റനായിരുന്ന സമയം ഗ്രൗണ്ടിൽ വെച്ച് താരത്തോട് ടീം ഉടമ രൂക്ഷമായി സംസാരിച്ചത് വലിയ ചർച്ചയായിരുന്നു. രാഹുൽ ലക്നൗ വിടാൻ കാരണമായത് ടീം ഉടമയുടെ സമീപനമായിരുന്നു എന്ന വാദങ്ങൾ ശക്തമാണ്. ഈ സീസൺ മധ്യത്തിൽ വെച്ച് ലക്നൗവിൽ ക്യാപ്റ്റൻസി മാറ്റം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ലക്നൗവിന്റെ ആദ്യ മൂന്ന് കളിയിൽ നിന്ന് 17 റൺസ് മാത്രമാണ് പന്തിന് കണ്ടെത്താനായത്.
Read More
- PBKS vs LSG: ഓയ് ബല്ലേ ബല്ലേ..പവറില്ലാതെ ലക്നൗ; പഞ്ചാബിന് തുടരെ രണ്ടാം ജയം
- Rishabh Pant IPL: 27 കോടി വെള്ളത്തിലായി; മൂന്ന് മത്സരം 17 റൺസ്; മാക്സിയെ പേടിച്ച് ഋഷഭ് പന്ത്
- Ashwani Kumar: അശ്വനിക്ക് അഞ്ചാം വിക്കറ്റ് നിരസിച്ചത് ഹർദിക്; ആഞ്ഞടിച്ച് ഹർഭജൻ സിങ്
- Virat Kohli: പ്രായം 39 ആവും; 2027 ലോകകപ്പ് വരെ കളിക്കുമെന്ന് വിരാട് കോഹ്ലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us