scorecardresearch

IPL 2024: തീനാളങ്ങൾക്കും തോൽപ്പിക്കാനായില്ല ഈ ചാമ്പ്യനെ; വെൽക്കം ബാക്ക് റിഷഭ്

ആരെയും കൂസാതെ റിഷഭ് പന്ത് ഇനിയും ക്രിക്കറ്റ് മൈതാനങ്ങളിൽ സിക്സറുകളും ഫോറുകളും പറത്തും. സ്വന്തം ടീമിനായി അതിവേഗം റണ്ണടിച്ചു കൂട്ടും. ടി20 എന്നോ, ടെസ്റ്റ് ക്രിക്കറ്റ് എന്നോ വ്യത്യാസമില്ലാതെ അയാൾ ബോളർമാരെ അടിച്ചുപറത്തും.

ആരെയും കൂസാതെ റിഷഭ് പന്ത് ഇനിയും ക്രിക്കറ്റ് മൈതാനങ്ങളിൽ സിക്സറുകളും ഫോറുകളും പറത്തും. സ്വന്തം ടീമിനായി അതിവേഗം റണ്ണടിച്ചു കൂട്ടും. ടി20 എന്നോ, ടെസ്റ്റ് ക്രിക്കറ്റ് എന്നോ വ്യത്യാസമില്ലാതെ അയാൾ ബോളർമാരെ അടിച്ചുപറത്തും.

author-image
Sarathlal CM
New Update
Rishabh Panth | Shikhar Dhawan

ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തും പഞ്ചാബ് സൂപ്പർ കിങ്സ് ക്യാപ്റ്റൻ ശിഖർ ധവാനും ടോസിനിടെ (Photo: Deepak Malik / Sportzpics)

പുലർച്ചെ അതിവേഗത്തിൽ പായുന്ന കാറിലിരുന്ന ഇന്ത്യൻ ക്രിക്കറ്റിലെ യുവ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിന്റെ കണ്ണൊന്ന് അടഞ്ഞുപോകുന്നു. പിന്നാലെ സംഭവിച്ചത് നടുക്കുന്നൊരു വാഹനാപകടമായിരുന്നു. അമിതവേഗതയിലായിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. നിരവധി പ്രാവശ്യം കരണം മറിഞ്ഞ് കാർ ഒരിടത്ത് ഇടിച്ചുനിന്നു. 

Advertisment

ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോറുകൾ ലോക്കായി പോയിരുന്നു. ഞൊടിയിടയിൽ സംഭവിച്ചതെന്താണെന്ന് തിരിച്ചറിയും മുമ്പ് കാറിന്റെ പിന്നിൽ നിന്നും ചെറിയ തോതിൽ പുക വമിക്കുന്നത് അയാൾ തിരിച്ചറിച്ചു. കാൽ എവിടെയോ ഇടിച്ചിട്ടുണ്ടെന്നും പരിക്കേറ്റിട്ടുണ്ടെന്നും തിരിച്ചറിയുമ്പോഴും പുറത്തേക്ക് വരാൻ കഴിയാത്ത വിധം അയാൾ തളർന്നു പോയിരുന്നു. കാറിൽ തീനാളങ്ങൾ ഉയർന്നുവരുന്നത് ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു.

Advertisment

പുലർകാലെ ആയിരുന്നതിനാൽ റോഡിൽ തിരക്കും കുറവായിരുന്നു. പെട്ടെന്നാണ് അതുവഴി ദൈവദൂതനെ പോലൊരാൾ വന്നത്. ഒരു ലോറി ഡ്രൈവറും സഹായിയുമാണ് അപകടം കണ്ട് വാഹനം നിർത്തി അവിടേക്ക് ഓടിയെത്തിയത്. കാറിന്റെ ചില്ല് തകർത്ത് അവർ ഡ്രൈവിങ് സീറ്റിലിരുന്ന പരിക്കേറ്റ യുവാവിനെ പുറത്തേക്ക് വലിച്ചിറക്കി. അധികം വൈകാതെ തന്നെ കാറിലാകെ തീപടർന്നു കഴിഞ്ഞിരുന്നു.

Rishabh Pant | Ganguly

അന്ന് ആ ലോറിക്കാർക്ക് ഈ അപകടസ്ഥലത്ത് വണ്ടി നിർത്താൻ തോന്നിയില്ലായിരുന്നുവെങ്കിൽ, അന്ന് അവിടെ സംഭവിക്കുമായിരുന്ന ദുരന്തത്തിന്റെ വ്യാപ്തി വലുതായേനെ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലുമാകില്ല.

കാറപകടത്തിൽ കാലിന് പരിക്കേറ്റ് 15 മാസങ്ങൾക്കിപ്പുറം അവിശ്വസനീയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദൽഹി ക്യാപിറ്റൽസിന്റെ നായകൻ റിഷഭ് പന്ത്. കാൽമുട്ടിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം അയാൾക്ക് ശരിക്കൊന്ന് ഓടാൻ പോലും കഴിയുമോയെന്ന് ചികിത്സിച്ച ഡോക്ടർമാർ സംശയിച്ചിരുന്നു. സംശയങ്ങളെയെല്ലാം കാറ്റിൽപറത്തി ത്നറെ ഇച്ഛാശക്തി കൊണ്ട് ഈ യുവതാരം നമുക്കേവർക്കും പ്രചോദനമായി മാറുകയാണ്.

മാസങ്ങളോളമുള്ള കിടത്തി ചികിത്സയും മാറിയ ദിനചര്യകളും കൊണ്ട് തടിച്ചുവീർത്ത ആ യുവാവിനെ ഇന്നത്തെ മേക്കോവർ ആരെയും അമ്പരപ്പിക്കുന്നതാണ്. അയാൾ തന്റെ ഫിറ്റ്നസ് തിരിച്ചെടുത്ത് കൊണ്ട് ഐപിഎൽ കളിക്കാൻ തുടങ്ങിയിരിക്കുകയാണ്. 454 ദിവസങ്ങളാണ് റിഷഭ് പന്ത് ക്രിക്കറ്റ് മൈതാനങ്ങളിൽ നിന്ന് വിട്ടുനിന്നത്.

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ തുടക്കമായാണ് ഈ ടൂർണമെന്റിനെ അയാൾ കാണാൻ ആഗ്രഹിക്കുന്നത്. ആരെയും കൂസാതെ അയാൾ ഇനിയും ക്രിക്കറ്റ് മൈതാനങ്ങളിൽ സിക്സറുകളും ഫോറുകളും പറത്തും. സ്വന്തം ടീമിനായി അതിവേഗം റണ്ണടിച്ചു കൂട്ടും. ടി20 എന്നോ, ടെസ്റ്റ് ക്രിക്കറ്റ് എന്നോ വ്യത്യാസമില്ലാതെ റിഷഭ് പന്ത് ബോളർമാരെ അടിച്ചുപറത്തും. അതിനായി നമുക്കും ആവേശത്തോടെ കാത്തിരിക്കാം.

Read More

Rishabh Pant IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: