/indian-express-malayalam/media/media_files/2025/04/02/4mUtByaGfHAp3si3J042.jpg)
Rohit Sharma, Rinku Singh Photograph: (Screengrab)
Rinku Singh IPL 2025 Kolkata Knight Riders: വിരാട് കോഹ്ലിയുടെ ബാറ്റ് ആവശ്യപ്പെടുന്ന റിങ്കു സിങ്ങിന്റെ വിഡിയോ കഴിഞ്ഞ സീസണിൽ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സീസണിൽ രോഹിത് ശർമയുടെ ബാറ്റ് ആവശ്യപ്പെടുകയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം. മുംബൈ ഇന്ത്യൻസിന്റെ ഡ്രസ്സിങ് റൂമിൽ എത്തിയാണ് രോഹിത് ശർമയുടെ ബാറ്റ് റിങ്കു സിങ് ആവശ്യപ്പെടുന്നത്. എന്നാൽ റിങ്കുവിനെ മറ്റ് മുംബൈ താരങ്ങൾ ചേർന്ന് പൊരിച്ച് വിടുകയാണ്.
മുംബൈ ഇന്ത്യൻസ് ആണ് രോഹിത് ശർമയുടെ ബാറ്റ് സ്വന്തമാക്കാൻ ലക്ഷ്യമിട്ട് നിൽക്കുന്ന റിങ്കുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തിലക് വർമയും ഹർദിക് പാണ്ഡ്യയും ചേർന്ന് ആണ് റിങ്കു സിങ്ങിനെ ട്രോളുന്നത്.
Rinku se 𝙨𝙖𝙫𝙙𝙝𝙖𝙖𝙣 𝙧𝙖𝙝𝙚, 𝙨𝙖𝙩𝙖𝙧𝙠 𝙧𝙖𝙝𝙚 🤣💙#MumbaiIndians#PlayLikeMumbaipic.twitter.com/2NPuXCzURY
— Mumbai Indians (@mipaltan) April 2, 2025
"അവന്റെ പക്കൽ നല്ല ബാറ്റ് ഉണ്ട്. എന്നിട്ടും രോഹിത്തിന്റെ കയ്യിൽ നിന്ന് ബാറ്റ് ആവശ്യപ്പെടുകയാണ്," റിങ്കു സിങ്ങിനെ കളിയാക്കി തിലക് വർമ പറഞ്ഞു. വിഡിയോയുടെ അവസാനം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം രഘുവൻഷി ഒരു ബാറ്റുമായി സന്തോഷത്തോടെ നിൽക്കുന്നതും കാണാം. ഇത് രോഹിത് ശർമ നൽകിയ ബാറ്റ് ആണോ എന്നാണ് ആരാധകരുടെ ചോദ്യം.
റിങ്കു സിങ്ങിന് നേരത്തെ വിരാട് കോഹ്ലി ബാറ്റ് സമ്മാനമായി നൽകിയിരുന്നു. എന്നാൽ പിന്നാലെ വീണ്ടും കോഹ്ലിയുടെ പക്കലേക്ക് ബാറ്റിനായി റിങ്കു എത്തുകയായിരുന്നു. ഇത്തവണ കോഹ്ലി ബാറ്റ് നൽകാൻ തയ്യാറായില്ല. നേരത്തെ കോഹ്ലി നൽകിയ ബാറ്റ് സ്പിന്നറെ നേരിടുന്നതിന് ഇടയിൽ ഒടിഞ്ഞു എന്നാണ് റിങ്കു പറഞ്ഞത്.
എന്നാൽ വിരാട് കോഹ്ലിയിൽ നിന്ന് തനിക്ക് ബാറ്റ് ലഭിച്ചതായി പറഞ്ഞ് റിങ്കു സിങ് വിഡിയോയുമായി സമൂഹമാധ്യമങ്ങളിൽ എത്തി. രോഹിത്തിനോട് ബാറ്റ് ആവശ്യപ്പെടുന്നതിന് മുൻപ് സൂര്യകുമാർ യാദവിന്റെ പക്കലും ബാറ്റ് ആവശ്യപ്പെട്ട് റിങ്കു സിങ് എത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ വമ്പന്മാരുടെ ബാറ്റുകൾ ശേഖരിച്ച് സൂക്ഷിക്കാനാണ് റിങ്കു സിങ് ആഗ്രഹിക്കുന്നത്.
Read More
- PBKS vs LSG: ഓയ് ബല്ലേ ബല്ലേ..പവറില്ലാതെ ലക്നൗ; പഞ്ചാബിന് തുടരെ രണ്ടാം ജയം
- Rishabh Pant IPL: 27 കോടി വെള്ളത്തിലായി; മൂന്ന് മത്സരം 17 റൺസ്; മാക്സിയെ പേടിച്ച് ഋഷഭ് പന്ത്
- Ashwani Kumar: അശ്വനിക്ക് അഞ്ചാം വിക്കറ്റ് നിരസിച്ചത് ഹർദിക്; ആഞ്ഞടിച്ച് ഹർഭജൻ സിങ്
- Virat Kohli: പ്രായം 39 ആവും; 2027 ലോകകപ്പ് വരെ കളിക്കുമെന്ന് വിരാട് കോഹ്ലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us