scorecardresearch

മെസ്സിക്കൊപ്പം ചേരാന്‍ നെയ്മറില്ല; സാന്റോസിലേക്ക് ചേക്കേറാന്‍ താരം

മെസിക്കും സുവാരസിനും ഒപ്പം ചേരാൻ നെയ്മർ എംഎൽഎസ് ക്ലബ് ഇൻറർ മയാമിയിലേക്ക് പോകും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ബ്രസീലിയൻ ക്ലബിലേക്കാണ് നെയ്മർ മടങ്ങുന്നത്

മെസിക്കും സുവാരസിനും ഒപ്പം ചേരാൻ നെയ്മർ എംഎൽഎസ് ക്ലബ് ഇൻറർ മയാമിയിലേക്ക് പോകും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ബ്രസീലിയൻ ക്ലബിലേക്കാണ് നെയ്മർ മടങ്ങുന്നത്

author-image
Sports Desk
New Update
neymar-brazil

Neymar : (Facebook)

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ തന്റെ ആദ്യകാല ക്ലബായ സാന്റോസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. സൗദി അറേബിയന്‍ ക്ലബ് അല്‍ ഹിലാലില്‍ നിന്ന് താരം മാറുമെന്ന റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ നെയ്മര്‍ മെസ്സിയുടെയും  സുവാരസിന്റെയും കൂടെ കളിക്കാന്‍ അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് പോകും എന്നായിരുന്നു അഭ്യൂഹങ്ങള്‍.പക്ഷെ താരത്തിനായി ബ്രസീലിയന്‍ ക്ലബ് അല്‍ ഹിലാലിന് ഔദ്യോഗികമായി ആറ് മാസത്തെ വായ്പ കരാര്‍ ഓഫര്‍ ചെയ്തിരിക്കുകയാണ്.

Advertisment

90 മില്യണ്‍ ഡോളറിന് പിഎസ് ജിയില്‍ നിന്ന് അല്‍ ഹിലാൽ എത്തിയ താരം ക്ലബിനായി കാര്യമായ സംഭാവനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. 2023ല്‍ ക്ലബില്‍ എത്തിയ താരം പരിക്കുകള്‍ കാരണം ആകെ ഏഴ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത് ആരാധകര്‍ക്കും ക്ലബ് അധികൃതര്‍ക്കും വലിയ നിരാശയായിരുന്നു. 2026 ലോകകപ്പില്‍ കളിക്കുവാന്‍ തയ്യാറെടുക്കുന്ന താരം തന്റെ ചെറുപ്പകാല ക്ലബില്‍ കളിച്ച ഒരു തിരിച്ച് വരവ് നടത്താനാവും ശ്രമിക്കുക.

തന്റെ 17ാം വയസ്സ് മുതല്‍ സാന്റോസില്‍ കളിച്ചിരുന്ന താരം സ്‌കില്ലുകള്‍ കൊണ്ടും ഗോള്‍ സ്‌കോറിങ് മികവ് കൊണ്ടും ലോകത്തെ മികച്ച ക്ലബുകളുടെ ശ്രദ്ധ നേടുകയായിരുന്നു. 2009 മുതല്‍ 2013 സാന്റോസില്‍ കളിച്ച മെയ്മര്‍ 177 കളികളില്‍ നിന്നായി 107 ഗോളുകള്‍ നേടിയിട്ടുണ്ട്. അവിടെ നിന്നും താരം 2013ല്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറി. അവിടെ വെച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും സുവാരസിന്റെയും കൂടെ എംഎസ്എന്‍ ത്രയമായി തിളങ്ങി ഒരു സൂപ്പര്‍ താര പദവിയിലേക്ക്  ഉയര്‍ന്നു.

കുറച്ച് കാലങ്ങളായി പരിക്കുകള്‍ കാരണം കളിക്കാത്ത താരം സാന്റോസില്‍ എത്തി ലോകകപ്പിന് മുമ്പായി ഫോം വീണ്ടെണ്ടുക്കാന്‍ ആവും ശ്രമിക്കുക. 2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ താരം ബ്രസീല്‍ ടീമില്‍ ഇടം പിടിക്കുന്നത് വരും സീസണിലേ കളികളുടെ അടിസ്ഥാനത്തിലായിരിക്കും.

Advertisment

Read More

Neymar Brazil Lionel Messi Lui Suarez

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: