scorecardresearch

'വിങ്ങിൽ അല്ല, എംബാപ്പെ കളിക്കേണ്ടത് സെന്റർ ഫോർവേഡായി'; കാരണം ചൂണ്ടി ആൻസലോട്ടി

ലാസ് പാല്‍മാസിനെതിരെ ഇരട്ട ഗോൾ നേടി റയൽ മാഡ്രിഡിനെ തകർപ്പൻ ജയത്തിലേക്ക് എത്തിച്ച് വിമർശകരുടെ വായടപ്പിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെ

ലാസ് പാല്‍മാസിനെതിരെ ഇരട്ട ഗോൾ നേടി റയൽ മാഡ്രിഡിനെ തകർപ്പൻ ജയത്തിലേക്ക് എത്തിച്ച് വിമർശകരുടെ വായടപ്പിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെ

author-image
Sports Desk
New Update
mbappe Real Madrid

എംബാപ്പെ: (ഇൻസ്റ്റഗ്രാം)

രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് റയല്‍ മാഡ്രിഡിനെ ലാ ലീഗാ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഞായറാഴ്ച്ച ലാസ് പാല്‍മാസിനെതിരെ സാന്റിയാഗോ ബേര്‍ണബ്യൂവില്‍ നടന്ന മത്സരം റയല്‍ മാഡ്രിഡ് ജയിച്ചത് 4-1ന്. വിനിഷ്യസ് ജൂനിയര്‍ ഇല്ലാതെ ഇറങ്ങിയ റയലിനായി ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി എംബാപ്പെ പരിശീലകന്‍ കാര്‍ലോ അന്‍സലോട്ടിയുടെ അറ്റാക്ക് നിരയുടെ പ്രധാനി ആയി.

Advertisment

പ്രശംസയിൽ മൂടി അന്‍സലോട്ടി

മത്സരത്തിന് ശേഷം കാര്‍ലോ അന്‍സലോട്ടി എംബാപ്പെയേ പ്രശംസിച്ചു. 'എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച സെന്റര്‍ ഫോര്‍വേഡാണ്, അദ്ദേഹത്തിന് ആ സ്ഥാനത്ത് കളിക്കാന്‍ കഴിയുമോ എന്നതില്‍ ഒരു സംശയവുമില്ല'

'അദ്ദേഹം ഒരു മികച്ച സ്‌ട്രൈക്കറാണ്. അദ്ദേഹം വിങ്ങിലേതിനേക്കാൾ നന്നായി സെന്ററില്‍ കളിക്കുന്നു. കാരണം ആ രീതിയില്‍ വേഗതയും സാങ്കേതികതയും ഉപയോഗിച്ച് അദ്ദേഹത്തിന് തന്റെ അതുല്യമായ ഓട്ടം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു.' റയലിന്റെ ഇറ്റാലിയന്‍ പരിശീലകന്‍ എംബാപ്പെയേ കുറിച്ച് പറയുന്നു.

കളി ആരംഭിച്ച് ആദ്യ 30 സെക്കന്റിന് ഉള്ളില്‍ തന്നെ ലാസ് പാല്‍മാസ് റയല്‍ പോസ്റ്റില്‍ ഗോള്‍ നേടിയിരുന്നു. 25ാം സെക്കന്റെില്‍ ഫാബിയോ സില്‍വ നേടിയ ഗോള്‍ 2011ന് ശേഷം റയല്‍ വഴങ്ങുന്ന വേഗമേറിയ ഗോളായിരുന്നു. തുടക്കം തന്നെ പുറകില്‍ പോയ റയല്‍ പക്ഷേ അതിന് ശേഷം ഒരു മടങ്ങിവരവ് നടത്തി.

Advertisment

അതിന് ശേഷം തുടരെ തുടരെ ലാസ് പാല്‍മാസ് പോസ്റ്റിലേക്ക് അറ്റാക്കുകള്‍ നടത്തികൊണ്ടിരുന്ന റയല്‍ 18ാം മിനിറ്റില്‍ റോഡ്രിഗോയേ ബോക്‌സിനുള്ളില്‍ പിടിച്ചിട്ടതിന് ലഭിച്ച പെനാല്‍ട്ടിയിലൂടെ തിരികെ വന്നു. റയലിനായി പെനാല്‍ട്ടി എടുത്ത എംബാപ്പെ നിഷ്പ്രയാസം ബോള്‍ വലക്കുള്ളില്‍ എത്തിച്ച് ലീഗിലേ തന്റെ 11ാം ഗോള്‍ നേടി. അതിന് ശേഷം 33ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വെസിന്റെ അസ്സിസ്റ്റില്‍ ബ്രാഹിന് ഡയസ് ഗോള്‍ നേടി റയലിനേ കളിയില്‍ മുന്നിലെത്തിച്ചു.

36ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി എംബാപ്പെ റയലിന്റെ ലീഡ് ഉയര്‍ത്തി. റോഡ്രിഗോയില്‍ നിന്ന് ലഭിച്ച പന്തിനേ എടത്തെ കോര്‍ണറില്‍ അടിച്ചുകൊണ്ടാണ് എംബാപ്പെ ലീഗിലേ 12ാം ഗോളും സീസണിലേ 18ാം ഗോളും നേടിയത്. ആദ്യ പകുതിക്ക് മുമ്പായി തന്റെ ഹാട്ട്രിക്ക് പൂര്‍ത്തിയാക്കിയെന്ന് കരുതിയ താരത്തിന്റെ ഗോള്‍ പക്ഷേ വാര്‍ റിവ്യൂവില്‍ ഓഫ് സൈഡായി വിധിച്ചു.

രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന റയല്‍ 57ാം മിനിറ്റില്‍ ബ്രസീല്‍ താരം റോഡ്രിഗോയുടെ ഗോളിലൂടെ ലീഡ് മൂന്നായി ഉയര്‍ത്തി. 63ാം മിനിറ്റില്‍ രണ്ടാം യെല്ലോ കാര്‍ഡ് കണ്ട് ലാസ് പാല്‍മാസ് താരം ബെനിറ്റോ പുറത്തായതോടെ റയല്‍ പൂര്‍ണമായും ജയം ഉറപ്പിച്ചു. കളിയില്‍ റയലിന്റെ ആകെ മൂന്ന് ഗോളുകളാണ് ഓഫ് സൈഡ് വിധിച്ച് ഉഴിവാക്കിയത്.

ജയത്തോടെ റയല്‍ 46 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 20 കളികളില്‍ നിന്ന് റയലിന്റെ 14ാം ജയമാണിത്. 13 ജയവുമായി 44 പോയിന്റുള്ള അത്‌ലെറ്റിക്കോ മാഡ്രിഡാണ് റയലിന് പിന്നില്‍. 39 പോയിന്റ് വീതമുള്ള ബാഴ്‌സലോണയും അത്‌ലെറ്റിക്ക് ക്ലബും മൂന്നും നാലും സ്ഥാനത്തുമുണ്ട്.

Read More

La Liga Real Madrid Kylian Mbappé

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: