/indian-express-malayalam/media/media_files/TAOrzXiGelbHTD5592ut.jpg)
നാല് മത്സരങ്ങളിൽ നിന്ന് 140.97 സ്ട്രൈക്ക് റേറ്റിൽ 203 റൺസാണ് കിങ് കോഹ്ലി സ്വന്തമാക്കിയത്
RCB vs RR live Score, IPL 2024: ഐപിഎല്ലിൽ ആരാണോ റൺവേട്ടക്കാരിൽ മുന്നിലെത്തുന്നത് അയാളുടെ തലയിൽ വെക്കാൻ കൊടുക്കുന്ന തൊപ്പിയാണ് ഓറഞ്ച് ക്യാപ്. ഇത്തവണ നിരവധി ആളുകളുടെ തലയിലൂടെ മാറിമറിഞ്ഞാണ് ഓറഞ്ച് ക്യാപ്പിന്റെ സഞ്ചാരം. ടൂർണമെന്റിൽ ഇക്കൂട്ടത്തിൽ മുന്നിലുള്ളത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓപ്പണറും പ്രധാന താരവുമായ വിരാട് കോഹ്ലിയാണ്. നാല് മത്സരങ്ങളിൽ നിന്ന് 140.97 സ്ട്രൈക്ക് റേറ്റിൽ 203 റൺസാണ് കിങ് കോഹ്ലി സ്വന്തമാക്കിയത്.
അതേസമയം, മൂന്ന് മത്സരങ്ങളിൽ 160.17 പ്രഹരശേഷിയിൽ 181 റൺസുമായി നിൽക്കുന്ന രാജസ്ഥാൻ റോയല്‍സ് ഫിനിഷർ റിയാൻ പരാഗാണ് രണ്ടാം സ്ഥാനത്ത്. ഇന്നത്തെ ആർസിബിയും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിന് വാശിയേറ്റുന്നതും ഇരുവരും തമ്മിലുള്ള പോരാട്ടമാണ്.
ഇരുവരും തമ്മിലുള്ള പോരാട്ടത്തിൽ കാണാവുന്ന ഒരേയൊരു സാമ്യം ഇരുവരും ഇതുവരെ രണ്ട് അർധശതകങ്ങളാണ് നേടിയിരിക്കുന്നത് എന്നതാണ്. 144 പന്തുകൾ നേരിട്ടാണ് കോഹ്ലി 203 റൺസ് നേടിയതെങ്കിൽ, 113 പന്തുകളിൽ നിന്നാണ് പരാഗിന്റെ 181 റൺസ് നേട്ടം. കോഹ്ലി പ്രധാനമായും ബൗണ്ടറികളിലൂടെ സ്കോർ ഉയർത്തുമ്പോൾ പരാഗിന്റെ പ്രധാന സ്കോറിങ് മാർഗം സിക്സറുകളാണ്. കോഹ്ലി 17 ഫോറും 8 സിക്സും പറത്തിയപ്പോൾ, റിയാൻ 12 സിക്സും 13 ഫോറും പറത്തി.
കോഹ്ലിയുടെ ടോപ് സ്കോർ 83 നോട്ടൗട്ട് ആണെങ്കിൽ, പരാഗിന്റെ ടോപ് സ്കോർ 84 നോട്ടൗട്ട് ആണ്. നാലു മത്സരങ്ങളിൽ ഒരു കളിയിൽ മാത്രമാണ് കോഹ്ലി പുറത്താകാതെ ബാറ്റ് ചെയ്തത്. അതേസമയം, പരാഗ് ആകട്ടെ കളിച്ച മൂന്നിൽ രണ്ടിലും പുറത്താകാതെ ബാറ്റ് ചെയ്തിരുന്നു.
ഇരുവരേയും കൂടാതെ ഹെൻറിക് ക്ലാസൻ (177), ശുഭ്മൻ ഗിൽ (164), അഭിഷേക് ശർമ്മ (161), സായ് സുദർശൻ (160), റിഷഭ് പന്ത് (152), ശിവം ദുബെ (148), ഡേവിഡ് വാർണർ (148), നിക്കൊളാസ് പൂരൻ (146) ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us