scorecardresearch

ഐപിഎല്ലിലെ മികച്ച ക്യാപ്ടനായി സഞ്ജുവിനെ തിരഞ്ഞെടുത്ത് സ്മിത്ത്: RCB vs RR live Score, IPL 2024

ഐപിഎൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ അഭിമുഖത്തിലാണ് സഞ്ജുവിനെ മികച്ച ക്യാപ്ടനായി സ്മിത്ത് തിരഞ്ഞെടുക്കുന്നത്. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ മലയാളി താരത്തിന് കഴിഞ്ഞിരുന്നു.

ഐപിഎൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ അഭിമുഖത്തിലാണ് സഞ്ജുവിനെ മികച്ച ക്യാപ്ടനായി സ്മിത്ത് തിരഞ്ഞെടുക്കുന്നത്. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ മലയാളി താരത്തിന് കഴിഞ്ഞിരുന്നു.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sanju Samson | RR vs RCB

PHOTO: X/ Sanju Samson

RCB vs RR live Score, IPL 2024: ഈ ഐപിഎല്ലിലെ മികച്ച ക്യാപ്ടനായി ഓസീസ് സൂപ്പർതാരം സ്റ്റീവൻ സ്മിത്ത് തിരഞ്ഞെടുത്തത് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണെ. ഐപിഎൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ അഭിമുഖത്തിലാണ് സഞ്ജുവിനെ മികച്ച ക്യാപ്ടനായി സ്മിത്ത് തിരഞ്ഞെടുക്കുന്നത്. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ മലയാളി താരത്തിന് കഴിഞ്ഞിരുന്നു.

Advertisment

അവതാരകൻ നൽകിയ ചോയ്സുകളിൽ നിന്നാണ് സ്മിത്ത് മികച്ച നായകനെ തിരഞ്ഞെടുക്കുന്നത്. ആദ്യം റിഷഭ് പന്ത്, ഫാഫ് ഡുപ്ലെസി എന്നിവരിൽ മികച്ചതായി പന്തിനെയാണ് സ്മിത്ത് തിരഞ്ഞെടുത്തത്. റിഷഭ് പന്ത്, റിതുരാജ് ഗെയ്ക്വാദ് എന്നിവരിൽ നിന്നും പന്തിനെ തന്നെയാണ് സ്മിത്ത് മികച്ചവനായി തിരഞ്ഞെടുത്തത്. റിഷഭ് പന്ത്, ശിഖർ ധവാൻ എന്നിവരിൽ നിന്നും വീണ്ടും റിഷഭ് പന്തിനെ തന്നെയാണ് സ്മിത്ത് മികച്ച നായകനായി തിരഞ്ഞെടുത്തത്.

Advertisment

എന്നാൽ, ഇതിന് ശേഷം റിഷഭ് പന്തിനേയും പാറ്റ് കമ്മിൻസിനേയും ഒന്നിച്ചുനൽകിയപ്പോൾ, തമ്മിൽ മികച്ച നായകനായി സ്മിത്ത് തിരഞ്ഞെടുത്തത് നാട്ടുകാരനായ ഓസീസ് നായകനെയാണ്. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയേയും കമ്മിൻസിനേയും ഓപ്ഷനായി നൽകിയപ്പോൾ സ്മിത്ത് വീണ്ടും കമ്മിൻസിനെ പിന്തുണച്ചു. ശ്രേയസ് അയ്യർക്കൊപ്പം പാറ്റ് കമ്മിൻസിനെ നൽകിയപ്പോഴും മറുപടിക്ക് മാറ്റമില്ലായിരുന്നു.

ഒടുവിലാണ് രാജസ്ഥാൻ നായകനായ സഞ്ജു സാംസണെയും പാറ്റ് കമ്മിൻസിനെയും ഒന്നിച്ചു നൽകിയത്. അൽപ്പസമയം ആലോചിച്ച് നിന്ന ശേഷം സ്മിത്ത് സഞ്ജുവിന്റെ പേര് പറയുകയായിരുന്നു. ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ നിരയിലുള്ള ബാറ്ററാണ് സ്മിത്ത്. അദ്ദേഹം രാജസ്ഥാൻ നായകന്റെ നേതൃമികവിനെ അംഗീകരിക്കുമ്പോൾ മലയാളികൾക്കും അത് അഭിമാനിക്കാൻ വകനൽകുന്നുണ്ട്.

മഹേന്ദ്ര സിങ് ധോണിക്ക് ശേഷം ഐപിഎൽ കണ്ട ഏറ്റവും കൂൾ ക്യാപ്റ്റനാണ് സഞ്ജു. ടീമിലെ സഹതാരങ്ങൾക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന നായകനാണ് അദ്ദേഹം. താരങ്ങളുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഒപ്പം തന്നെ മോശം ഫോമിലുള്ള താരങ്ങളെ പ്രചോദിപ്പിക്കാനും മികവിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

Read More

Rajastan Royals IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: