scorecardresearch

ചിന്നസ്വാമിയിലേത് ധോണിയുടേത് അവസാന മത്സരം? മഴമേഘങ്ങൾ വെല്ലുവിളിയാകുക ഈ ടീമിന്

ഇന്ന് ചെന്നൈ തോറ്റാൽ അത് സിഎസ്കെ ജേഴ്സിയിൽ ധോണിയുടെ അവസാന മത്സരമാകുമോ എന്ന ആശങ്കയും ചെന്നൈ ആരാധകർക്കുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോഹ്ലിയോ, അതോ ധോണിയോ ആരാകും അവസാനം ചിരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം

ഇന്ന് ചെന്നൈ തോറ്റാൽ അത് സിഎസ്കെ ജേഴ്സിയിൽ ധോണിയുടെ അവസാന മത്സരമാകുമോ എന്ന ആശങ്കയും ചെന്നൈ ആരാധകർക്കുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോഹ്ലിയോ, അതോ ധോണിയോ ആരാകും അവസാനം ചിരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം

author-image
Sports Desk
New Update
MS Dhoni | injured

മഴ മൂലം കളി വൈകിയാൽ അഞ്ചോവർ മത്സരം നടത്താൻ പരമാവധി 10.56ന് എങ്കിലും മത്സരം തുടങ്ങേണ്ടതായിട്ടുണ്ട് (ഫയൽ ചിത്രം)

ബെംഗളൂരു: ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഇതിഹാസ താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ന് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്, വിരാട് കോഹ്ലി മുന്നിൽ നിന്ന് നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുമ്പോൾ ക്രിക്കറ്റിലെ സമീപകാലത്തെ ഗ്രാൻഡ് ആവേശപ്പോരിനാണ് കളമൊരുങ്ങുന്നത്. 

Advertisment

ഇന്ന് ചെന്നൈ തോറ്റാൽ അത് സിഎസ്കെ ജേഴ്സിയിൽ ധോണിയുടെ അവസാന മത്സരമാകുമോ എന്ന ആശങ്കയും ചെന്നൈ ആരാധകർക്കുണ്ട്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോഹ്ലിയോ, അതോ ധോണിയോ ആരാകും അവസാനം ചിരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നെറ്റ് റൺറേറ്റിൽ മുന്നിലുള്ള ചെന്നൈയെ വലിയ വ്യത്യാസത്തിൽ തോൽപ്പിച്ചാൽ മാത്രമാണ് ആർസിബിക്ക് മുന്നോട്ടേക്കുള്ള ഗ്രീൻ സിഗ്നൽ കിട്ടുകയുള്ളൂ.

എന്നാൽ ഇന്നത്തെ മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ആർസിബി ആരാധകർക്കിടയിലാണ് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നത്. മഴ കാരണം മത്സരം നടക്കാത്ത സാഹചര്യമുണ്ടായാൽ ചെന്നൈയ്ക്കാണ് അതിന്റെ ആനുകൂല്യം ലഭിക്കുക. ശനിയാഴ്ച വൈകിട്ട് നാലു മുതൽ എട്ട് മണി വരെ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ബെംഗളൂരുവിലെ കാലാവസ്ഥാ പ്രവചനം.

Advertisment

പ്ലേ ഓഫിലെത്താൻ ചുരുങ്ങിയത് 18 റൺസിനെങ്കിലും ബെംഗളൂരുവിന് ഇന്ന് ജയിക്കണം. ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് 200 റൺസ് നേടിയാൽ ആർസിബിക്ക് 18.1 ഓവറിനകം സ്കോർ ചേസ് ചെയ്യേണ്ടി വരും. ഇനി മഴ മൂലം ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വന്നാൽ ആർസിബിക്ക് അത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

മഴ മൂലം കളി വൈകിയാൽ അഞ്ചോവർ മത്സരം നടത്താൻ പരമാവധി 10.56ന് എങ്കിലും മത്സരം തുടങ്ങേണ്ടതായിട്ടുണ്ട്. മികച്ച സബ് എയർ ഡ്രെയിനേജ് സംവിധാനങ്ങൾ ഉള്ളതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴ നിന്ന് 30 മിനിറ്റിനകം കളി പുനരാരംഭിക്കാനാകും.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ചെയ്യുന്നതെന്താണോ, അത് തുടരാനാണ് ആർസിബി ആഗ്രഹിക്കുന്നതെന്ന് ഫീൽഡിങ് കോച്ച് മലോലൻ രംഗരാജൻ പറഞ്ഞു. "18 റൺസിനോ അതോ 11 പന്തുകൾ ശേഷിക്കെയോ ജയിക്കണമെന്നത്  ഒന്നും ഇപ്പോൾ ഞങ്ങളെ അലട്ടുന്നില്ല. കഴിഞ്ഞ മത്സരങ്ങളിൽ ജയിച്ച പോലെ ഈ കളിയും ഞങ്ങൾ ജയിച്ചുകയറും. ഈ മത്സരത്തെ സാധാരണ പോലെയാണ് ഞങ്ങൾ കാണുന്നത്. തീർച്ചയായും ഇതൊരു നോക്കൌട്ട് മത്സരമാണെന്ന് ഞങ്ങൾക്കറിയാം," രംഗരാജൻ പറഞ്ഞു.

Read More

IPL 2024 Virat Kohli Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: