/indian-express-malayalam/media/media_files/2025/06/05/q57uXCreSbZBY940Brqm.jpg)
RCB Victory Parade Stampede Bengaluru Photograph: (X)
RCB Victory Parade Stampede: ഐപിഎൽ കിരീട നേട്ടം ആഘോഷിക്കുന്നതിന് ഇടയിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. 11 പേർക്ക് തിക്കിലും തിരക്കിലും ജീവൻ നഷ്ടമായപ്പോൾ ആർസിബിയുടെ 18 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചതിലെ സന്തോഷവും ഇല്ലാതെയാവുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇപ്പോൾ.
"ബെംഗളൂരുവിലെണ്ടായ ദുരന്തം ആർസിബി കുടുംബത്തെ ഒന്നാകെ അതീവ ദുഃഖത്തിലാഴ്ത്തുകയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് വ്യക്തമാക്കുന്നതിനായാണ് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നത്. അപകടത്തിൽ പരുക്കേറ്റവരെ സഹായിക്കുന്നതിനായി ആർസിബി കെയേഴ്സ് ഫണ്ട് രൂപികരിച്ചു. എന്നും ഞങ്ങളുടെ ഉള്ളിൽ ഞങ്ങളുടെ ആരാധകർ ഉണ്ടാകും. ഈ ദുഃഖത്തിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് നിൽക്കും," ആർസിബി പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
Also Read: 'ഓപ്പറേഷൻ സിന്ദൂർ' ആർസിബിയെ കിരീടം നേടാൻ തുണച്ചു; മുഖ്യ പരിശീലകന്റെ വെളിപ്പെടുത്തൽ
11 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 47 പേർക്കാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റത്. തുറന്ന ബസിൽ വിധാൻ സൗദയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഓപ്പൺ ബസിൽ താരങ്ങൾ കിരീടവുമായി പരേഡ് നടത്തും എന്നതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിനിടയിൽ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.
35000 ആളുകളെ മാത്രമാണ് ചിന്നിസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ ഇന്നലത്തെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വ്യക്തമാക്കുന്നു. ഇത്രയധികം ജനസാഗരത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.