/indian-express-malayalam/media/media_files/2025/01/10/l4dBUZX4QNcaYLbeas7Q.jpg)
Ravindra Jadeja: (Ravindra Jadeja, Instagram)
കഴിഞ്ഞ ഏഴ് ഏകദിന ഇന്നിങ്സിൽ നിന്ന് രവീന്ദ്ര ജഡേജ സ്കോർ ചെയ്തത് 168 റൺസ്. ബാറ്റിങ് ശരാശരി 42. സ്ട്രൈക്ക്റേറ്റ് 103. ഇനി കഴിഞ്ഞ ഏഴ് ഏകദിന ഇന്നിങ്സിലെ അക്ഷർ പട്ടേലിന്റെ കണക്ക് നോക്കാം. 22 എന്ന ബാറ്റിങ് ശരാശരിയിൽ നേടിയത് 155 റൺസ്. സ്ട്രൈക്ക്റേറ്റ് 75. കഴിഞ്ഞ ഏഴ് ഏകദിനങ്ങളിൽ നിന്ന് രവീന്ദ്ര ജഡേജ വീഴ്ത്തിയത് ഒൻപത് വിക്കറ്റ്. അക്ഷർ ആറ് വിക്കറ്റും. രവീന്ദ്ര ജഡേജയുടെ ഏകദിന ഭാവിയെ കുറിച്ച് സംസാരിക്കുമ്പോൾ ശ്രദ്ധേയമാണ് ഈ കണക്ക്. ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ ജഡേജയുടെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞെന്ന സൂചനകളാണ് വരുന്നത്.
ഇന്ത്യൻ ഏകദിന നിരയിൽ ആദ്യ ആറും വലംകയ്യൻ ബാറ്റേഴ്സാണ്. എല്ലാ സ്പോട്ടിലും മിച്ച് വിന്നർമാർ. യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ താത്പര്യപ്പെടുന്നുണ്ട്. അതല്ലെങ്കിൽ രാഹുലിന് പകരം പന്ത്. ഏഴാം സ്ഥാനത്ത് ആര് എന്ന ചോദ്യമാണ് ചാംപ്യൻസ് ട്രോഫിയിലും അത് കഴിഞ്ഞും ഉയരുന്നത്. ദുബായിൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി കളിക്കുമ്പോൾ ഹർദിക് പാണ്ഡ്യക്ക് താഴെ ബാറ്റ് ചെയ്യാൻ ഇടംകയ്യൻ സ്പിൻ ഓൾ റൌണ്ടർമാരുടെ പേരുകൾ സെലക്ടർമാരുടെ മുൻപിലേക്ക് എത്തുന്നു.
പരിചയസമ്പത്ത് നോക്കുമ്പോൾ രവീന്ദ്ര ജഡേജയ്ക്കാണ് മുൻതൂക്കം. ഏഷ്യയിൽ കളിച്ചപ്പോൾ അക്ഷർ മികവ് കാണിച്ചും കഴിഞ്ഞു. ഇടംകയ്യൻ ബാറ്ററായ വാഷിങ്ടൺ സുന്ദറിന്റെ പേരും മുൻപന്തിയിലുണ്ട്. ഒന്നോ രണ്ടോ റിസ്റ്റ് സ്പിന്നർമാർ ചർച്ചകളുടെ ഭാഗമാവുന്നു. എന്നാൽ ചാംപ്യൻസ് ട്രോഫിയോടെ രവീന്ദ്ര ജഡേജയ്ക്ക് അപ്പുറമുള്ള ഏകദിന ടീമിലേക്ക് ഇന്ത്യ നോക്കാനാണ് സാധ്യതകൾ എല്ലാം.
Jadeja vs Axar in Odi comparsion
— STATS collector (@onlyforstats) January 10, 2025
Last 7 batting ings :
Jadeja - 168 runs 42 avg 103 SR
Axar - 155 runs 22 avg 75 SR
Last 7 bowling:
Jadeja - 9 wkts at 28 avg 4.5 eco
Axar - 6 wkts at 38 avg 4.24 eco#ChampionsTrophy2025
132 ഏകദിന മത്സരങ്ങളാണ് രവീന്ദ്ര ജഡേജ ഇന്ത്യക്കായി കളിച്ചത്. ഇതിൽ ഏഴാമത് ബാറ്റിങ്ങിന് ഇറങ്ങിയത് 98 വട്ടവും. ഈ ബാറ്റിങ് പൊസിഷനിൽ ജഡേജ നേടിയത് 2000 റൺസ്. ഉയർന്ന സ്കോർ 87 റൺസ്. ബാറ്റിങ് ശരാശരി 31.74. 2020 മുതൽ ഏഴാമത് ബാറ്റ് ചെയ്ത രവീന്ദ്ര ജഡേജയുടെ കണക്ക് എടുത്താൽ 23 ഇന്നിങ്സിൽ നിന്ന് നേടിയത് 525 റൺസ്. ഉയർന്ന സ്കോർ 66. ബാറ്റിങ് ശരാശരി 40.
ഏകദിനത്തിലെ രവീന്ദ്ര ജഡേജയുടെ ബോളിങ്ങിലേക്ക് വരുമ്പോൾ 189 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് 220 വിക്കറ്റ്. 4.88 ആണ് ഇക്കണോമി. മികച്ച പ്രകടനം 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയത. 2013ൽ 34 കളിയിൽ നിന്ന് 52 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇക്കണോമി 4.35. 2019 മുതലുള്ള കണക്ക് നോക്കുമ്പോൾ 49 കളിയിൽ നിന്ന് വീഴ്ത്തിയത് 51 വിക്കറ്റ്. ഇക്കണോമി 4.88. 60 കളിയിൽ നിന്ന് അക്ഷർ പട്ടേൽ വീഴ്ത്തിയത് 64 വിക്കറ്റ്. നേടിയത് 568 റൺസ്. 22 ഏകദിന മത്സരങ്ങളാണ് വാഷിങ്ടൺ സുന്ദർ കളിച്ചത്. നേടിയത് 315 റൺസ്. വീഴ്ത്തിയത് 23 വിക്കറ്റ്.
രണ്ട് ഇടംകയ്യൻ സ്പിന്നർമാരെ ഇന്ത്യക്ക് സ്ക്വാഡിൽ ഉൾപ്പെടുത്താനാവില്ല. 60 മത്സരങ്ങൾ കളിച്ച അക്ഷർ ഇപ്പോഴും പുറത്തിരിക്കുകയാണ്. ലോകകപ്പിൽ ജഡേജക്കായിരുന്നു ഇന്ത്യ മുൻതൂക്കം നൽകിയത്. എന്നാൽ ചാംപ്യൻസ് ട്രോഫി മുൻപിലെത്തുമ്പോൾ ജഡേജയുടെ നില അത്ര സുഖകരമല്ല. പരിചയസമ്പത്തും മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയുമാണ് ജഡേജയുടെ സാധ്യത ഉയർത്തുന്ന ഘടകങ്ങൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.