scorecardresearch

ആദ്യം എറിഞ്ഞു പുറം പൊളിച്ചു; പിന്നാലെ ഔട്ട്, സഞ്ജു മോനേ ജഡേജ പാവാടാ...

ഏറെ നിരാശനായാണ് ജഡ്ഡു കളം വിട്ടത്. സഞ്ജുവിന്റെ ഏറുകൊണ്ട വേദനയ്ക്ക് പുറമെ ഇങ്ങനെ പുറത്താകുകയും ചെയ്തത് താരത്തിന് നാണക്കേടായി മാറി. അമ്പയർമാരോട് വിയോജിച്ച് കൊണ്ടാണ് അദ്ദേഹം കളം വിട്ടത്

ഏറെ നിരാശനായാണ് ജഡ്ഡു കളം വിട്ടത്. സഞ്ജുവിന്റെ ഏറുകൊണ്ട വേദനയ്ക്ക് പുറമെ ഇങ്ങനെ പുറത്താകുകയും ചെയ്തത് താരത്തിന് നാണക്കേടായി മാറി. അമ്പയർമാരോട് വിയോജിച്ച് കൊണ്ടാണ് അദ്ദേഹം കളം വിട്ടത്

author-image
Sports Desk
New Update
Ravindra Jadeja | run out | obstruction the field

അമ്പയർമാരോട് വിയോജിച്ച് കൊണ്ടാണ് അദ്ദേഹം കളം വിട്ടത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

സഞ്ജു സാംസണിന്റെ രാജസ്ഥാനെ തോൽപ്പിച്ചെങ്കിലും ഫീൽ‌ഡ് തടസപ്പെടുത്തിയതിന് അവിശ്വസനീയമായ വിധം മത്സരത്തിൽ രവീന്ദ്ര ജഡേജ പുറത്തായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈയുടെ മറുപടി ബാറ്റിങ്ങിലാണ് ജഡേജയുടെ ഈ ദൌർഭാഗ്യകരമായ പുറത്താകൽ.

Advertisment

ആവേശ് ഖാൻ എറിഞ്ഞ 16ാം ഓവറിൽ അഞ്ചാം പന്തിൽ ജഡേജ സിം​ഗിൾ നേടിയ ശേഷം രണ്ടാം റൺസിനായി ഓടി. എന്നാൽ റുതുരാജ് ​ഗെയ്ക്ക്‌വാദ് പിന്തിരിപ്പിച്ചതോടെ ജഡേജ തിരിഞ്ഞോടി. ഈ സമയം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ജഡേജ റൺഔട്ടാക്കാനായി പന്ത് സ്റ്റമ്പിലേക്കെറിഞ്ഞു.

ഇത് ജഡേജയുടെ പുറത്താണ് കൊണ്ടത്. ക്രീസിന് പുറത്തുവച്ച് ഫീൽഡിന് തടസം സൃഷ്ടിച്ചതോടെ രാജസ്ഥാൻ റോയൽസ് താരങ്ങൾ അമ്പയറെ സമീപിച്ച് അപ്പീൽ ഉയർത്തി. തേഡ് അമ്പയറുടെ പരിശോധനയിൽ ജഡേജ പന്ത് വരുന്നത് കണ്ട ശേഷമാണ് തടസമായി നിന്നതെന്ന് കണ്ടെത്തി.

Advertisment

ഇതോടെ താരം പുറത്തായെന്ന് മാച്ച് വിധിക്കപ്പെട്ടു. ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഇത്തരത്തിലുള്ള പുറത്താകലാണിത്. അഞ്ച് പന്തിൽ ഏഴ് റൺസ് മാത്രമാണ് രവീന്ദ്ര ജഡേജയ്ക്ക് ഇന്നു നേടാനായത്. ഏറെ നിരാശനായാണ് ജഡ്ഡു കളം വിട്ടത്. സഞ്ജുവിന്റെ ഏറുകൊണ്ട വേദനയ്ക്ക് പുറമെ ഇങ്ങനെ പുറത്താകുകയും ചെയ്തത് താരത്തിന് നാണക്കേടായി മാറി. അമ്പയർമാരോട് വിയോജിച്ച് കൊണ്ടാണ് അദ്ദേഹം കളം വിട്ടത്.

ഈ ഐപിഎല്ലിൽ രണ്ടാം തവണയാണ് ജഡേജ സമാനമായ സാഹചര്യത്തിൽ അകപ്പെടുന്നത്. മുമ്പ് ഹൈദരാബാദിൽ വെച്ച് സൺറൈസേഴ്സിനെതിരായ മത്സരത്തിലും താരം വിക്കറ്റിന് വലം വെച്ചിരുന്നു.

എന്നാൽ അന്ന് സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് അപ്പീൽ പിൻവലിച്ചിരുന്നു.

Read More Sports News Here

Sanju Samson Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: